Sunday, January 16, 2022
Sunday, January 16, 2022
HomeFact Checkകുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.
വീഡിയോയുടെ കഥാഗതി ഏകദേശം ഇങ്ങനെയാണ്: ഒരു വഴിയിലൂടെ  ഒരു മനുഷ്യൻ ഒരു സ്യൂട്ട്കേസ് വലിച്ച്‌ കൊണ്ട് പോവുന്നത് കാണിച്ച്‌ കൊണ്ടാണ്   വീഡിയോ ആരംഭിക്കുന്നത്. സ്യൂട്ട്കേസിനുള്ളിൽ നിന്ന് കരച്ചിൽ ശബ്ദം കേൾക്കുന്നുവെന്ന് പറഞ്ഞു ഒരു സ്ത്രീ അവനെ തടഞ്ഞുനിർത്തുന്നു. 
തുടർന്ന് ആ മനുഷ്യൻ പ്രതിരോധത്തിലാകുന്നത് കാണാം. സ്യൂട്ട്‌കേസിൽ തന്റെ വസ്ത്രമല്ലാതെ മറ്റൊന്നുമില്ലെന്നും താൻ വീട്ടിലേക്ക് പോകുകയാണെന്നും അയാൾ അവകാശപ്പെടുന്നു. അത് വിശ്വാസം വരാതെ, സ്ത്രീ ആ പുരുഷനെ തടയാൻ ശ്രമിക്കുന്നതായി കാണാം. ഏതാനും പുരുഷന്മാരും അവരോടൊപ്പം ചേരുന്നു. സ്യൂട്ട്കേസ് തുറന്ന് നോക്കുമ്പോൾ അകത്ത്  ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.

Prasad Narayanapillai എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ പരിശോധിക്കുമ്പോൾ 1.4 k ഷെയറുകൾ ഉണ്ടായിരുന്നു.

ഫേസ്ബുക്കിൽ Ratheesh Raveendran Pillai എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോയ്ക്ക് 4.1 k ഷെയറുകൾ ഉണ്ടായിരുന്നു.

Fact check/verification


വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ‘Child kidnapping in a suitcase’,  എന്ന കീവേഡുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ ഒരു കീവേഡ് തിരയൽ നടത്തി, നിരവധി പോസ്റ്റുകൾ കണ്ടെത്തി.

ഞങ്ങൾ വീഡിയോയെ കീഫ്രെയിമുകളായി വിഭജിച്ച് ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി, അതേ വീഡിയോ പോസ്റ്റ് ചെയ്ത  Talha Qureshiയുടെ ഒരു YouTube പേജിലേക്ക് ഞങ്ങൾ എത്തി. 

Talha Qureshi‘s youtube video

കമന്റ് സെക്ഷൻ വിശകലനം ചെയ്യുമ്പോൾ, പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കുന്ന  ഒരു കമന്റ് ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഭാരതി പ്രാങ്ക് എന്ന ഫേസ്ബുക്ക് പേജിലാണെന്നും ചുവന്ന തൊപ്പി ധരിച്ച് കാണുന്നയാളാണ് പേജ് പ്രവർത്തിപ്പിക്കുന്നതെന്നും കമന്റിൽ പറയുന്നു.

Screenshot from the comment section of the video showing child being kidnapped in a suitcase posted on YouTube

ന്യൂസ്‌ചെക്കർ ഭാരതി പ്രാങ്കിന്റെ യൂട്യൂബ് പേജ് നോക്കി. കമ്മ്യൂണിറ്റി സെക്ഷനിൽ നിന്നും,  Raju Bhartiയുടെ ഫേസ്ബുക്ക് പേജ് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.

അതിൽ ഈ വീഡിയോ ഒരു ഡിസ്ക്ലെയിമറിന്  ഒപ്പം കൊടുത്തിട്ടുണ്ട്. “ഈ പേജ് സാങ്കൽപ്പിക വീഡിയോകൾ ഉൾക്കൊള്ളുന്നു. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച വീഡിയോകൾ സാമൂഹിക അവബോധം പ്രചരിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഏതെങ്കിലും മതത്തെയോ ജാതിയെയോ ദേശീയതയെയോ ലിംഗത്തെയോ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും വിധത്തിൽ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,” വീഡിയോയ്‌ക്കൊപ്പമുള്ള ഡിസ്ക്ലെയിമർ പറയുന്നു.

വൈറലായ വീഡിയോയിൽ കാണുന്ന ആളുടെ മുഖവും രാജു ഭാരതിയുടെ പ്രൊഫൈൽ ചിത്രവും ന്യൂസ്‌ചെക്കർ വിശകലനം ചെയ്തു. അവ തമ്മിൽ സാദൃശ്യമുള്ളതായി  കണ്ടെത്തി.


The image of the man on the right matches with the image of Raju Bharti on the left

ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് ടീം ഈ വീഡിയോ നേരത്തെ വിശകലനം ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion


ഒരു കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ സ്‌ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡീയോ ഒരു യഥാർഥ സംഭവം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

വായിക്കാം:ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം എന്ന മാതൃഭൂമിയുടെ സ്ക്രീൻഷോട്ട് വ്യാജം

Result: Misleading/Partly False

Our Sources

YouTube page of Talha Qureshi

Facebook page of Raju Bharti


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular