Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Politics
ടോളോ ന്യൂസിന്റെ റിപ്പോർട്ടറെ അഫ്ഗാനിസ്ഥാനിൽ താലിബാൻ തല്ലി കൊന്നുവെന്നൊരു പോസ്റ്റ് വൈറലാവുന്നുണ്ട്.
Bhiravan Kashi എന്ന ആൾ, MODI_YOGI Fans Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങൾ നോക്കും വരെ 77 പേര് ഷെയർ ചെയ്തിട്ടുണ്ട്.
പട്ടിണി ഉണ്ടെന്ന വാർത്ത നൽകിയ മാമ'യെ താലിബാൻ തല്ലിക്കൊന്നു ഇറച്ചി പട്ടിണിക്കാർക്ക് തിന്നാൻ കൊടുത്തു.
ബിസ്മയ’ താലിബാൻ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
Manorenjan P. Chitharenjan എന്ന ഐഡിയിൽ നിന്നും അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 30 ഷെയറുകൾ ഉണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിലെ മുൻനിര വാർത്താ ചാനൽ, ടൊളോ ന്യൂസിന്റെ ട്വീറ്റിലാണ് അവരുടെ സ്റ്റാഫ് അംഗത്തിന്റെ മരണം പ്രഖ്യാപിച്ചത്. ഇത് ധാരാളം റീട്വീറ്റ് ചെയ്യപ്പെട്ടു. ഫാർസി/പേർഷ്യൻ ഭാഷയിലെ പോസ്റ്റിന്റെ ഗൂഗിൾ ട്രാൻസ്‌ലേഷൻ വഴിയുള്ള വിവർത്തനം “കാബൂളിൽ താലിബാൻ കൊലപ്പെടുത്തിയ ടോളോ ന്യൂസ് റിപ്പോർട്ടർ” എന്നാണ് കാണിക്കുന്നത്.
ഇന്ത്യൻ വാർത്താ ഏജൻസി ANI ഉൾപ്പെടെയുള്ള ഉപയോക്താക്കൾ ആ മരണം TOLOnewsനെ ഉദ്ധരിച്ച് റീട്വീറ്റ് ചെയ്തു. എഎൻഐയുടെ ട്വീറ്റ് ആദ്യ മണിക്കൂറുകൾക്കുള്ളിൽ 800 -ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.
മരിച്ചുവെന്ന് പറഞ്ഞു ഫോട്ടോയിൽ കൊടുത്തിരുന്ന, പത്രപ്രവർത്തകനായ സിയാർ ഖാൻ യാദ്, തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ഒരു പോസ്റ്റിലാണ് TOLOnews കൊടുത്ത വാർത്ത ട്വിറ്ററിൽ നിഷേധിച്ചത്.
കാബൂളിൽ താലിബാൻ അദ്ദേഹത്തെ മർദ്ദിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണവാർത്ത തെറ്റാണെന്ന് ട്വീറ്റിൽ പറയുന്നു.
ടോൾ ന്യൂസ് മരണം പ്രഖ്യാപിച്ച് മിനിറ്റുകൾക്ക് ശേഷമാണ് യാദിന്റെ ട്വീറ്റ് വന്നത്. അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, “എന്തുകൊണ്ടാണ് അവർ അങ്ങനെ പെരുമാറിയതെന്നും ,പെട്ടെന്ന് എന്നെ ആക്രമിച്ചതെന്നും എനിക്കറിയില്ല. പ്രശ്നം താലിബാൻ നേതാക്കളുമായി പങ്കുവെച്ചിട്ടുണ്ട്. എന്നിരുന്നാലും, കുറ്റവാളികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഗുരുതരമായ ഭീഷണിയാണ്.”
യാദിന്റെ വിശദീകരണത്തെ തുടർന്ന്, ടോളോ ന്യൂസ് സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോസ്റ്റ് ചെയ്തു. “TOLOnews റിപ്പോർട്ടർ സിയാർ യാദിനെയും ക്യാമറാമാനെയും ബുധനാഴ്ച ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ കാബൂൾ നഗരത്തിൽ വെച്ച് താലിബാനുകാർ മർദ്ദിച്ചു.
ഫാർസി/പേർഷ്യനിൽ നിന്ന് ഇംഗ്ലീഷിലേക്ക് Google translate നടത്തിയ തെറ്റായ വിവർത്തനം മൂലമാണ് റിപ്പോർട്ടറുടെ മരണത്തെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം ഉണ്ടായതെന്ന് പ്രാദേശിക ഭാഷയായ ഫാർസി സംസാരിക്കുന്നവർ ചൂണ്ടിക്കാട്ടി.
ബിബിസിയുടെ ദക്ഷിണേഷ്യ ബ്യൂറോ ചീഫ് നിക്കോള കരീം എഴുതി, “മുന്നറിയിപ്പ് – ഈ ട്വീറ്റിന്റെ ഗൂഗിൾ വിവർത്തനം തെറ്റാണ്. ട്വിറ്ററിൽ “താലിബാൻ കാബൂളിലെ ടോളോ ന്യൂസ് റിപ്പോർട്ടറെ തല്ലിയെന്നാണ് ശരിയായ വിവർത്തനം.
ഞങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി ഫാക്ട് ചെക്ക് ടീമുകൾ ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
സിയാർ ഖാൻ യാദിന്റെ മരണവാർത്ത തെറ്റാണ്. ട്വീറ്റുകൾ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ചു നടത്തിയ വിവർത്തനത്തിൽ വന്ന തെറ്റാണിത്.
വായിക്കാം:മമ്മൂട്ടിക്ക് 1998ൽ പത്മശ്രീ കൊടുത്തത് ആരാണ്?
The tweet from journalist Ziar Khan Yaad: https://twitter.com/ziaryaad/status/1430769985702535170?s=20
BBC’s Nicola Careem’s tweet: https://twitter.com/NicolaCareem/status/1430768821690769414?s=20
TOLOnews’s tweet adding further details on the status of the journalist:
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.