Authors
Claim
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, 2024 ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ്.
Fact
2019ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിൻ്റെ ബോർഡിംഗ് പാസിൻ്റെ മാറ്റം വരുത്തിയ ചിത്രം.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
“ഉടായിപ്പ് മുന്നണിയിലെ കൊങ്ങി മൂരികളോടാണ്..നീയൊക്കെ എക്സിറ്റ് പോളും നോക്കി ഇരുന്നോ, ഇവിടെ ഒരുത്തൻ പട്ടായ പോവാൻ ടിക്കറ്റും എടുത്തു കഴിഞ്ഞുവെന്ന,” വിവരണത്തോടെയാണ് പോസ്റ്റ്.
ഇവിടെ വായിക്കുക:Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ?
Fact Check/Verification
ബോർഡിംഗ് പാസിൽ രണ്ട് വ്യത്യസ്ത ഫ്ലൈറ്റ് നമ്പറുകൾ പരാമർശിച്ചിരിക്കുന്നത് ന്യൂസ്‌ചെക്കർ ആദ്യം ശ്രദ്ധിച്ചു. അത് ഈ ടിക്കറ്റ് ഡിജിറ്റലായി മാറ്റം വരുത്തിയതാവാം എന്ന സൂചന നൽകി.
തുടർന്ന് ഞങ്ങൾ ഫോട്ടോയുടെ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. ഇത് LiveFromALounge.comലെ ഒരു കോളത്തിലെ സമാനമായ ഒരു ചിത്രത്തിലേക്ക് ഞങ്ങളെ നയിച്ചു. വ്യോമയാനം, ഹോട്ടലുകൾ, യാത്രക്കാരുടെ അനുഭവം, ലോയൽറ്റി പ്രോഗ്രാമുകൾ, യാത്രാ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള വാർത്തകളും കാഴ്ചകളും പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണത്.
“ഓൺബോർഡ് വിസ്താര ടു സിംഗപ്പൂരിലേക്ക്: ആദ്യത്തെ വിസ്താര അന്താരാഷ്ട്ര വിമാനം!” എന്ന തലക്കെട്ടുള്ള കോളം, 2019 ഓഗസ്റ്റ് 7-ന് എഴുതിയത് ലൈവ് ഫ്രം എ ലോഞ്ചിൻ്റെ സ്ഥാപകനും എഡിറ്ററുമായ അജയ് അവ്താനിയാണ്. 2015-ൽ വിസ്താരയുടെ ആദ്യ ആഭ്യന്തര വിമാനത്തിൽ പറന്ന ശേഷം, അവരുടെ അന്താരാഷ്ട്ര തലത്തിലെ ആദ്യ വിമാനത്തിലും ഞാൻ പറക്കുമെന്ന് ഒരു കരാരിൽ ഏർപ്പെട്ടു. ഒടുവിൽ, എയർലൈൻ 2019 ജൂലൈയിൽ അന്താരാഷ്ട്ര ഓപ്പറേഷനുകൾ പ്രഖ്യാപിച്ചു. ആദ്യത്തെ അന്താരാഷ്ട്ര വിമാനം ഇന്നലെ ഡൽഹിക്കും സിംഗപ്പൂരിനുമിടയിൽ പറന്നു. അതിൽ ഞാൻ പറന്നു,” കോളം പറയുന്നു.
വൈറലായ ചിത്രവും (ഇടത്) അവ്താനിയുടെ ബോർഡിംഗ് പാസിൻ്റെ ഫോട്ടോയും (വലത്) താരതമ്യം ചെയ്തപ്പോൾ, വൈറലായ ചിത്രം മോർഫ് ചെയ്‌തത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നു.
ഞങ്ങൾ അവ്താനിയെ വിളിച്ചു അദ്ദേഹം പറഞ്ഞു, “എൻ്റെ വെബ്‌സൈറ്റായ LiveFromALounge.com ൽ നിന്ന് യഥാർത്ഥ ചിത്രം എടുത്ത് എഡിറ്റ് ചെയ്‌തതാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. 2019 ജൂലൈയിൽ അവരുടെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്തിൽ ഞാൻ വിസ്താരയ്‌ക്കൊപ്പം ഡൽഹിക്കും സിംഗപ്പൂരിനും ഇടയിൽ പറന്നു.
ഇവിടെ വായിക്കുക:Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
Conclusion
ജൂൺ 5 ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലായി മാറ്റം വരുത്തിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: Altered Media
ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
Sources
LiveFromALounge.com column, August 7, 2019
Email from Ajay Awtaney, aviation columnist
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.