‘തുർക്കിയിലെ കെട്ടിടം തകരുന്ന ദൃശ്യം’ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കെട്ടിടം അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലേക്ക് വീഴുന്നത് കാണിക്കുന്ന 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ട്വിറ്ററിൽ വീഡിയോ ഇംഗ്ലീഷിൽ പങ്കിട്ട ഉപയോക്താക്കളിൽ ഒരാളായ @naveedawan78, വീഡിയോയ്ക്ക് “South #Turkey” ൽ നിന്നുള്ളതാണെന്ന് ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ വീഡിയോ പങ്കിട്ട ഉപയോക്താക്കളിൽ ഒരാളാണ് @naveedawan78, വീഡിയോ “South #Turkey” ൽ നിന്നുള്ളതാണെന്ന് ട്വീറ്റ് ചെയ്തു. അടുത്ത കാലത്ത് സിറിയയിലും തുർക്കിയിലും നടന്ന ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോയോടൊപ്പമുള്ള ട്വീറ്റ്.

മലയാളത്തിൽ Saleem Chala Athivalappil എന്ന ആൾ #തുർക്കി #ഭൂകമ്പം എന്ന ഹാഷ്ടാഗിൽ ചെയ്ത ട്വീറ്റിന് 17 ഷെയറുകൾ ഉണ്ടായിരുന്നു. “നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ മണിക്കൂറിൽ റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ദക്ഷിണ #തുർക്കിയിൽ കെട്ടിടങ്ങൾ മുഴുവൻ തകർന്നു,” എന്ന വിവരണത്തോടൊപ്പമാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Fact Check/Verification
ഇൻവിഡ് ടൂൾ ഉപയോഗിച്ച് വൈറൽ വീഡിയോയെ നിരവധി കീഫ്രെയിമുകളായി വിഭജിച്ച് ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2020 ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ച Mail online റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കെട്ടിടം തകർന്ന്, 21 പേർ മരിക്കുകയും 725 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട് പറയുന്നു. തുർക്കിയിലെ ഈജിയനിലെ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഇസ്മിറിൽ തകർന്ന കെട്ടിടം എന്ന അടിക്കുറിപ്പോടെ കെട്ടിടത്തിന്റെ വീഡിയോകളും ചിത്രങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
റിപ്പോർട്ടിലെ ദൃശ്യങ്ങളെ ഞങ്ങൾ വൈറൽ വീഡിയോയുമായി താരതമ്യം ചെയ്തു, അവ തമ്മിൽ പൊരുത്തമുള്ളതായി ഞങ്ങൾ കണ്ടെത്തി, വൈറൽ വീഡിയോ 2020 മുതലുള്ളതാണെന്ന നിഗമനത്തിലേക്ക് ഇത് ഞങ്ങളെ നയിച്ചു.
Hindustan times, BBC, CBS, തുടങ്ങിയ നിരവധി മാധ്യമങ്ങളും 2020-ൽ സമാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്തതായും ഞങ്ങൾ കണ്ടെത്തി.
വായിക്കാം: കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ വീഡിയോ ജപ്പാനിൽ നിന്നുള്ളത്
Conclusion
ഒരു കെട്ടിടം തകരുന്ന ദൃശ്യങ്ങൾ അടങ്ങിയ വൈറൽ വീഡിയോ തുർക്കിയിലെ ഇസ്മിർ നിന്നുള്ള 3 വർഷം പഴക്കമുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അടുത്തിടെ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.
Result: False
Our Sources
Report published by Mail Online on October 30, 2020
Report Published by BBC on October 30, 2020
Report Published by Hindustan times on October 31 , 2020
Report Published by CBS on October 30, 2020
(ഈ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ പ്രശാന്ത് ശർമ്മയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.