Claim
‘പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് പിണറായി വിജയൻ പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു കാർഡ് പ്രചരിക്കുന്നുണ്ട്. “ഇതാ – സങ്കി പിണറായിൻ്റ മനസ് മാറി – ഇപ്പൊൾ എങ്ങനേ ഉണ്ട് സഖാക്കളെ അമിട്ട് പറഞ്ഞാൽ പിണറായി തമ്പ്രാൻ മുട്ടിലിഴയും,” എന്നാണ് കാർഡ് ഷെയർ ചെയ്യുന്ന പോസ്റ്റുകളിലെ വിവരണം.

ഇവിടെ വായിക്കുക: Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്?
Fact
എന്നാല്‍ 2024 മാര്‍ച്ച് 14-ാം തിയതി, ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ്, 2024 മാര്‍ച്ച് 15ൽ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
‘പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരും’ എന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവന നടത്തിയിട്ടില്ല എന്നതും വസ്‌തുതതയാണ്,” എന്നും അവർ പറഞ്ഞിട്ടുണ്ട്.

പോരെങ്കിൽ 2024 മാര്‍ച്ച് 14ൽ പിണറായി വിജയൻ പത്രസമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുമാണെന്ന് മുഖ്യമന്ത്ര പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. “കേരളം അത് നടപ്പാകില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. അതിൻറെ ഭാഗമായാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്,” എന്നും പിണറായി പറഞ്ഞിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം, ‘പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, പക്ഷേ കേന്ദ്രം ആവശ്യപ്പെട്ടാല്‍ കേരളത്തിലും നടപ്പാക്കേണ്ടി വരും’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവന നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞുവെന്ന് അവകാശപ്പെടുന്ന കാർഡ് എഡിറ്റാണ് എന്ന് മനസ്സിലായി.
Result: Altered Media
Sources
Report by Asianet News on March 15,,2024
Facebook post by Pinarayi Vijayan on March 15, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.