ഇത് ഒരു വിവാഹ ഫോട്ടോയാണ്.വിവാഹം നടന്നത് ബിഹാറിൽ. വരന് 28 വയസ്സ് വധുവിന് 8 വയസ്സ് . ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയെന്നും പോസ്റ്റ് പറയുന്നു . എന്നാൽ അത് ആർക്ക് വേണ്ടി എന്നു മാത്രം ചോദിക്കരുത് എന്നും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്ന പോസ്റ്റിലുണ്ട്.
വീട്ടിലെ കടുത്ത ദാരിദ്ര്യമാണ് കുട്ടിയുടെ മാതാപിതാക്കളെ ഇതിന് പ്രേരിപ്പിച്ചത് എന്ന് പോസ്റ്റ് പറയുന്നു. ഈ വിവാഹത്തെ കുറിച്ച് യുക്തിവാദികൾ അടക്കമുള്ളവർ ഒന്നും പ്രതികരിക്കുന്നില്ല എന്ന വിമർശനവുമുണ്ട്.പെൺകുട്ടിയുടെ മതം അടക്കം ചർച്ച ചെയ്യുന്നുണ്ട് പോസ്റ്റിൽ.
മുസ്ലിം പെൺകുട്ടികളുടെ ശൈശവ വിവാഹത്തിനെതിരെ പ്രതികരിക്കുന്നവർ ഈ കുട്ടിയ്ക്ക് വേണ്ടി ഒന്നും സംസാരിക്കുന്നില്ല എന്ന ഒരു വിമർശനം കൂടി പോസ്റ്റിലുണ്ട്.കേരളത്തിലെ പ്രശസ്തനായ യുക്തിവാദി നേതാവ് സി രവിചന്ദ്രനെ പേരെടുത്തു പോസ്റ്റ് വിമർശിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. റാഡിക്കൽ ആക്റ്റിവിസ്റ്റ്,അബ്ദുള്ള പാനായിക്കുളം,ശ്രുതി നായർ,സജാദ് ബിൻ സലാം എന്നീ ഫേസ്ബുക്ക് ഐഡികളിൽ നിന്നും സുംജാദ് എന്ന ട്വീറ്റർ ഹാൻഡിലിൽ നിന്നും എല്ലാം ഇത്തരം പോസ്റ്റുകൾ ഉണ്ടായിട്ടുള്ളത്.
Fact Check/Verification
കീവേർഡ് സെർച്ചിൽ ഇംഗ്ലീഷിൽ ഈ സംഭവത്തെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും കണ്ടില്ല. എന്നാൽ ന്യൂസ് 24 X 7 എന്ന സൈറ്റിൽ ചില വിവരങ്ങൾ കണ്ടു. ഒരു ട്വിറ്റർ ഹാൻഡിലിലിൽ നിന്നാണ് എട്ട് വയസുകാരി 28 വയസുള്ള ആൺകുട്ടിയുമായി വിവാഹിതരാകുന്ന ഫോട്ടോ ആദ്യമായി പങ്കിട്ടത് എന്ന് ആ വെബ്‌സൈറ്റ് പറയുന്നു. ബീഹാറിലെ നവാഡയിൽ നിന്നുള്ള ഈ ചിത്രം ദാരിദ്ര്യത്തെ കുറിച്ച് ചിലതൊക്കെ സൂചിപ്പിക്കുന്നുണ്ട്.അത്തരമൊരു സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ എട്ടുവയസ്സുള്ള മകളെ 28 വയസുള്ള ആൺകുട്ടിയുമായി വിവാഹം കഴിക്കാൻ നിർബന്ധിതരായി. സ്വാതന്ത്ര്യത്തിന്റെ 70 വർഷത്തിനുശേഷവും അത്തരമൊരു ചിത്രം മനസ്സിൽ നടുക്കമുണ്ടാക്കുന്നു എന്നു ട്വീറ്ററിൽ ഇത് ആദ്യം പങ്ക് വെച്ച ആൾ അവകാശപ്പെടുന്നുണ്ട് എന്ന് വാർത്ത പറയുന്നു.ഈ വാർത്ത നിഷേധിച്ച നവാഡ ഡി എം യാശ്പൽ മീണ അന്വേഷണത്തിന് ഉത്തരവിട്ടതായും വാർത്തയിൽ ഉണ്ട്. കുട്ടിയുടെ ആധാർ കാർഡിൽ ജനന തിയതി ജനുവരി 1, 2002 ആണ്. ഇതനുസരിച്ച് പെൺകുട്ടിക്ക് 19 വയസ്സ് പ്രായമുണ്ട് എന്ന് ജില്ലാ ഭരണകൂടം പറഞ്ഞതായും റിപ്പോർട്ടിൽ നിന്നും മനസിലായി. തുടർന്നുള്ള അന്വേഷണത്തിൽ ബീഹാർ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ട്വീറ്ററിൽ പങ്ക് വെച്ച ഹിന്ദിയിലുള്ള പത്രക്കുറിപ്പ് കിട്ടി.
പോരെങ്കിൽ നവാഡ ഡി എം സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന യുട്യൂബ് വിഡിയോയും കിട്ടി.ഇവ പ്രകാരവും കുട്ടിയ്ക്ക് 19 വയസുണ്ട്.
Conclusion
ശൈശവ വിവാഹം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ നവാഡയിലെ വധുവിനു 19 വയസുണ്ട്. അതിനർത്ഥം അത് ഒരു ശൈശവ വിവാഹമല്ല എന്നാണ്.
Result: Misleading
Sources
https://www.youtube.com/watch?v=rVq9j_6bcJ0&t=1s
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.