Friday, January 28, 2022
Friday, January 28, 2022
HomeFact CheckViralAfghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്

Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്

Afghanistanൽ  Taliban ആഘോഷത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

എല്ലാം പൊളിച്ചടുക്കിയ സ്ഥിതിക്ക് ഇനി ലേശം മതപരമായ ഡെൻസ് കളിക്കാം എന്ന തലവാചകത്തോടെയാണ് വീഡിയോ വൈറലാവുന്നത്.

അഖണ്ഡ ഭാരതം എന്ന ഐഡിയിൽ വന്ന പോസ്റ്റിനു ഞങ്ങൾ നോക്കുമ്പോൾ 379 ഷെയറുകൾ ഉണ്ടായിരുന്നു.

കുളിയും നനയുമില്ലാതെ കഞ്ചാവുമടിച്ചു- പേക്കുത്ത് കളിക്കുന്ന -ഈ താലിബാൻ തീവ്രവാദി നായിന്റെ മക്കൾക്കും ഇവിടെ ഫാൻസുണ്ട് എന്നാണ് പോസ്ടിനോപ്പം ഉള്ള വിവരണം.

ആർക്കൈവ്ഡ് ലിങ്ക് 

BJP Mission kerala എന്ന ഐഡിയിൽ നിന്നുള്ള അതേ വീഡിയോയ്ക്ക് 70 ഷെയറുകൾ ഉണ്ടായിരുന്നു.


ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ യാഥാർഥ്യം  ഞങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, ഇൻവിഡ് ടൂൾ, ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് എന്നിവയുടെ സഹായത്തോടെ ഞങ്ങൾ വൈറൽ വീഡിയോയുടെ ഉറവിടം  തിരഞ്ഞു. പക്ഷേ തിരച്ചിലിൽ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയില്ല.


തുടർന്ന് ഇൻവിഡ് ടൂൾ നിങ്ങൾ ഒരു കീ ഫ്രെയിം കണ്ടെത്തി. ചില കീവേഡുകളുടെ സഹായത്തോടെ ഞങ്ങൾ തിരഞ്ഞു. തിരച്ചിലിനിടെ, ‘DJ Bannu Dance’ എന്ന അടിക്കുറിപ്പോടെ 2021 മാർച്ച് 25 -ന് ‘ഉസ്മാൻ ഖാൻ’ എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോ ഞങ്ങൾ കണ്ടെത്തി.

മെയ് 1 മുതൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം ഉറപ്പിക്കാൻ തുടങ്ങിയിരുന്നു.

അതിനുശേഷം അവർ ആഗസ്റ്റ് 15 ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തു. എന്നാൽ അതിനു മുൻപ്  മാർച്ച് മുതൽ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്.

ഞങ്ങളുടെ തിരച്ചിലിനിടെ, പാകിസ്താനി പത്രപ്രവർത്തകനായ ഇഫ്തിഖർ ഫിർദൗസിലിന്റെ  ഒരു ട്വീറ്റ് കണ്ടെത്തി.

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ നടന്ന വിവാഹ ആഘോഷത്തിലെ  ഡാൻസിന്റെ വീഡിയോ ഇന്ത്യൻ ചാനൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ പങ്കിടുന്നു. അവർ അതിനെ  താലിബാനുമായി ബന്ധിപ്പിക്കുന്നു,”  ഫിർദൗസിൽ ട്വീറ്റ് ചെയ്തു.

ഞങ്ങളുടെ തിരച്ചിൽ തുടർന്നപ്പോൾ , ടിവി 9 ഭരത്വർഷിൽ ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഖാസിം ഖാൻ പങ്കിട്ട ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.

വീഡിയോയിൽ ഇന്ത്യൻ മാധ്യമങ്ങളെ വിഷയത്തിൽ ഖാസിം വിമർശിക്കുന്നുണ്ട്.

തുടർന്നുള്ള  തിരച്ചിലിൽ, ഖാസിം ഖാൻ പങ്കുവച്ച വീഡിയോ മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് വഹാബ് പക്തൂനും പങ്കുവെച്ചതായി ഞങ്ങൾ കണ്ടെത്തി.

തുടർന്ന് ഞങ്ങൾ വഹാബ് പക്തൂനുമായി ബന്ധപ്പെട്ടു. വൈറൽ വീഡിയോയിൽ ഉള്ള ആൾ (നീല ഷർട്ടിൽ കാണപ്പെടുന്ന ആൾ) താൻ തന്നെയാണെന്ന് വഹാബ് പക്തൂൺ പറഞ്ഞു.

താൻ പാകിസ്താനിലെ ബന്നുവിൽ  താമസിക്കുന്നയാളാണെന്നും 2021 മാർച്ച് 19 -ന് നടന്ന ഒരു സുഹൃത്തിന്റെ വിവാഹത്തിന്റെ വീഡിയോയാണെന്നും അദ്ദേഹം പറഞ്ഞു.

 വിവാഹത്തിന്റെ ചില ഫോട്ടോകളും യഥാർത്ഥ വീഡിയോകളും വഹാബ് ന്യൂസ് ചെക്കറുമായി പങ്കുവെച്ചു.

അതിൽ നിന്നും മാർച്ച് 19നുള്ള വീഡിയോ ആണിത് എന്ന് മനസിലായി. 

ഞങ്ങളുടെ പഞ്ചാബി ഫാക്ട് ചെക്ക് ടീമും ഇത് പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായാണ്  പങ്കിടുന്നതായി ഞങ്ങളുടെ അന്വേഷണം കാണിക്കുന്നു. പാകിസ്താനിലെ ബന്നുവിലെ ഒരു വിവാഹ ആഘോഷത്തിന്റെ വീഡിയോയാണിത്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ  Afghanistanൽ  Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്.

വായിക്കാം: ചോർ ഗ്രൂപ്പ്‌ മീറ്റിംഗ് പോസ്റ്റർ എഡിറ്റഡ് ആണ്

Result: False

Sources

Tv9 bharatvarsh

YouTube

Twitter

Facebook


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular