ഒളിംപിക്സ് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചു, വെങ്കല മെഡൽ നേടിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് വേണ്ടെന്നു വെച്ചതായി ഒരു അവകാശവാദം പ്രചരിക്കുന്നുണ്ട്.
ഒളിംപിക്സ് മെഡൽ നേടിയതിന്,മൂന്ന് കാർഷിക കരി നിയമങ്ങളും പിൻവലിക്കാതെ മോദി സർക്കാർ നൽകുന്ന ഒരു അവാർഡും ഒരു ക്യാഷ് അവാർഡും എനിക്ക് വേണ്ട എന്ന പേരിൽ ഒരു കാർഡ്, ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നുണ്ട്.

തീരുമാനങ്ങൾ കർഷകർക്കൊപ്പം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ എന്ന അടിക്കുറിപ്പോടെ viraladayalam_official എന്ന പേജിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പോസ്റ്റിനു 3,691 ലൈക്കുകൾ ഞങ്ങൾ കാണുന്ന സമയത്തുണ്ടായിരുന്നു.
Fact Check/Verification
ഈ വൈറൽ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാൻ, ഞങ്ങൾ നിരവധി കീവേഡുകൾ ഉപയോഗിച്ച് Google- ൽ തിരഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശ്വസനീയമായ ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായില്ല. മൻപ്രീത് സിംഗ് അത്തരമൊരു പ്രസ്താവന നൽകിയിരുന്നെങ്കിൽ,അത് മാധ്യമങ്ങളിൽ വലിയ വാർത്തയാവുമായിരുന്നു.
തുടർന്ന് ഞങ്ങൾ മൻപ്രീത് സിംഗിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. ഈ വൈറൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും അതിലൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.
പകരം, തിരച്ചിലിനിടെ മൻപ്രീത് സിംഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കണ്ടെത്തിയ പോസ്റ്റ് അവകാശവാദത്തിന് നേരെ വിപരീതമായിരുന്നു.
ടീം മെഡൽ നേടിയപ്പോൾ, പ്രധാനമന്ത്രി മോദി മൻപ്രീത് സിംഗിനെ,ആഗസ്റ്റ് 5 ന്, ട്വീറ്റ് ചെയ്ത് അഭിനന്ദിച്ചിരുന്നു. ഇതിന് മറുപടിയായി മൻപ്രീത് സിംഗ് പ്രധാനമന്ത്രി മോദിയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
മാത്രമല്ല, ഹോക്കിയിൽ മെഡൽ നേടിയതിനു അഭിനന്ദിച്ചു കൊണ്ടുള്ള, ബിജെപിയുടെ ട്വീറ്റിന് മറുപടി നൽകിക്കൊണ്ട് മൻപ്രീത് പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.
ഹോക്കി ക്യാപ്റ്റൻ നിരസിച്ചതായുള്ള വാർത്ത തെറ്റാണ്
അന്വേഷണത്തിനിടെ,ഒരു വീഡിയോ ലല്ലന്റോപ്പിന്റെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. വീഡിയോയിൽ മൻപ്രീത് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുന്നത് കാണാം.
ഞങ്ങൾ 3 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പൂർണമായും കണ്ടു. കാർഷിക നിയമത്തെക്കുറിച്ച് ഒരു പരാമർശവും ഞങ്ങൾ വീഡിയോയിൽ കണ്ടില്ല.
പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ അദ്ദേഹം പ്രകോപിതനായിരുന്നില്ല. അദേഹം വളരെ സന്തോഷവാനാണ്.
അവകാശവാദത്തിനെ കുറിച്ച് അറിയാൻ ഞങ്ങൾ ഒടുവിൽ പഞ്ചാബ് ഹോക്കി ഓർഗനൈസേഷന്റെ മാനേജുമെന്റ് സെക്രട്ടറി കുൽബീർ സിംഗ് സൈനിയുമായി ബന്ധപ്പെട്ടു. ഈ അവകാശവാദം തികച്ചും വ്യാജമാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
ഹോക്കി ടീമോ ക്യാപ്റ്റൻ മൻപ്രീതോ അത്തരം പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വ്യാജ അവകാശവാദം വൈറലാകുന്നത് ഇതാദ്യമായല്ല. നേരത്തെ ഈ അവകാശവാദം പഞ്ചാബി,ഹിന്ദി ഭാഷകളിൽ വൈറലായിരുന്നു.
പഞ്ചാബി,ഹിന്ദി ഭാഷകളിൽ വൈറൽ അവകാശവാദത്തെ കുറിച്ചുള്ള ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.
അന്വേഷണത്തിനിടെ, ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി.
അതിൽ അദ്ദേഹം പറയുന്നു:
പ്രധാനമന്ത്രി, പുരുഷ ഹോക്കി, വനിതാ ഹോക്കി ടീം എന്നിവ ഒളിംപിക്സ് ഗെയിംസിൽ അത്ഭുതകരമായി പ്രകടനം നടത്തി. എല്ലാ ഗോളുകളും നേടിയത് കർഷകരുടെയും തൊഴിലാളികളുടെയും മക്കളാണ്. കാർഷിക നിയമങ്ങൾ പിൻവലിച്ചു അവർക്ക് ഒരു സമ്മാനം നൽകുക.
ഈ ട്വീറ്റ്ൽ വന്നതിനു ശേഷമാണ് ഈ അവകാശവാദം വൈറലാവുന്നത്.
വായിക്കുക:നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചോ?
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, മൻപ്രീത് സിംഗിനെ കുറിച്ചുള്ള ഈ അവകാശവാദം തെറ്റാണ്. ഹോക്കി ക്യാപ്റ്റൻ താൻ ക്യാഷ് അവാർഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ല.
Our Sources
Youtube –https://www.youtube.com/watch?v=0QqRSxmpEGM
Twitter –https://twitter.com/manpreetpawar07/status/1423243496832454659
Twitter –https://twitter.com/manpreetpawar07/status/1423490723056291840
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.