Friday, November 22, 2024
Friday, November 22, 2024

HomeFact CheckViralFact Check:  ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?

Fact Check:  ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് സെസ്സ് ഏർപ്പെടുത്തി.

Fact
1996ൽ പാസ്സാക്കിയ കേന്ദ്ര നിയമമാണിത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് സർക്കാർ ₹10 ലക്ഷത്തിന് മുകളിൽ വരുന്ന എല്ലാ വീടുകൾക്കും നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന് 10 ശതമാനം സെസ്സ് നൽകണമെന്ന്  നിയമം കൊണ്ടുവന്നുവെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

“വീട് വച്ചവരെ അടുത്ത 8 ന്റെ പണി ഉണ്ട് ട്ടോ…വേഗം ക്യാഷ് റെഡി ആക്കി വെച്ചോ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.

Master Piece's reels
Master Piece’s reels


ഇവിടെ വായിക്കുക:Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്

Fact Check/Verification

ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു നോക്കി. അപ്പോൾ അന്ന് എംഎൽഎ ആയിരുന്ന കോലിയക്കോട് എൻ കൃഷ്ണൻ നായരുടെ നക്ഷത്രമിടാത്ത ചോദ്യം നമ്പർ 5751ന് അന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ നൽകിയ ജൂലൈ 2, 2014 ലെ മറുപടി കിട്ടി.

മറുപടി താഴെ കൊടുക്കുന്നുണ്ട്:
“(എ) ബിൽഡിംഗ് ആൻ്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് ആക്ട്, 1996 (1996 ലെ 28-ാം നമ്പർ കേന്ദ്ര ആക്ട്) കേരളത്തിൽ 03/11/1995 മുതൽ മുൻകാല പ്രാബല്യത്തോടെ 19/08/1996 ൽ നിലവിൽ വന്നു. “

“(ബി) ഈ ആക്ട് അനുസരിച്ച് എല്ലാതരം കെട്ടിടങ്ങൾക്കും (താമസത്തിനുളളവ/ കച്ചവടാവശ്യത്തിനുളളവ) നിർമ്മാണത്തിനായി ചെലവാക്കുന്ന ആകെ തുകയുടെ 1% വരുന്ന തുകയാണ് സെസ്സ് ആയി ഈടാക്കുന്നത്. സ്വന്തം താമസത്തിനുളള കെട്ടിടങ്ങളിൽ 10 ലക്ഷം രൂപയിൽ കുറഞ്ഞ ചെലവു വരുന്നവയെ സെസ്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ. കച്ചവടാവശ്യങ്ങൾക്കുളള കെട്ടിടങ്ങളെ ഇപ്രകാരം സെസ്സിൽ  നിന്നും ഒഴിവാക്കിയിട്ടില്ല.”

“(സി) നാളിതുവരെ സെസ്സ് ഈടാക്കാത്ത ഉടമകളുടെ കെട്ടിട വിവരം ബന്ധപ്പെട്ട റവന്യൂ ഓഫീസുകളിൽ നിന്നും,വിവരം ബന്ധപ്പെട്ട റവന്യൂ ഓഫീസുകളിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അപ്രകാരം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കെട്ടിടത്തിന്റെയും പ്ലിന്ത് ഏരിയ, ഫ്ളോറിംഗ് മെറ്റീരിയൽ, എന്നിവയുടെ  അടിസ്ഥാനത്തിൽ സെസ്സ്  തുക കണക്കാക്കി തുടർ അസസ്സ്മെന്റ്റ് നടപടികൾ സ്വീകരിച്ച് വരുന്നു.അസസ്സ്‌മെൻ്റ് നടപടി പ്രകാരം സെസ്സ് അടയ്ക്കാത്ത കേസുകളിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തതിരിക്കുന്ന പ്രകാരം റവന്യൂ റിക്കവറി നടപടികളിലൂടെ സെസ്സ്  തുക പലിശ സഹിതം ഈടാക്കി വരുന്നു. അസസ്സ്‌മെൻ്റ് നടപടി പ്രകാരം സെസ്സ് അടയ്ക്കാത്ത കേസുകളിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തതിരിക്കുന്ന പ്രകാരം റവന്യൂ റിക്കവറി നടപടികളിലൂടെ സെസ്സ്  തുക പലിശ സഹിതം ഈടാക്കി വരുന്നു.”

Answer given by then Labour Minister Shibu Baby John in July 2, 2014
Answer given by then Labour Minister Shibu Baby John in July 2, 2014

മോൻസ് ജോസഫിന്റെ നക്ഷത്രമിടാത്ത ചോദ്യം നമ്പർ 2479 ചോദ്യത്തിന് ഷിബു ബേബി ജോൺ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി നൽകിയ ഫെബ്രുവരി 18,2016 ലെ മറുപടിയും ഞങ്ങൾ കണ്ടു. ആ മറുപടിയും താഴെ ചേർക്കുന്നു:

“(എ)1996-ലെ കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ്സ് നിയമ പ്രകാരം സെസ്സ്  പിരിക്കുന്നതിനായി എല്ലാ ജില്ലകളിലും ഡെപ്യൂട്ടി ലേബർ ഓഫീസർമാരേയും അസിസ്റ്റൻ്റ് ലേബർ ഓഫീസർ ഗ്രേഡ്-Iമാരേയും അസസ്സിംഗ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഇതിനായി കെട്ടിട നിർമ്മാണം നടത്തിയവരുടെ വിവരങ്ങൾ, ബിൽഡിംഗ്ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഇതിനായി കെട്ടിട നിർമ്മാണം നടത്തിയവരുടെ വിവരങ്ങൾ, ബിൽഡിംഗ് നമ്പർ, ഏരിയ, ഓർഡർ മുതലായവ താലൂക്ക് ആഫീസിൽ നിന്നും ശേഖരിക്കുകയും അതിന്മേൽ നിയമപ്രകാരം നോട്ടീസ് നൽകി സെസ്സ് പിരിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. “

“(ബി) 1996-ലെ കെട്ടിട നിർമ്മാണ തൊഴിലാളി. ഉണ്ടായിരിക്കുന്ന ക്ഷേമനിധി സെസ്സ് നിയമപ്രകാരം 10 ലക്ഷത്തിൽ കുറവ് തുക വരുന്ന സ്വന്തമായി താമസത്തിനുളള വീടുകളെ സെസ്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുളളതും, 10 ലക്ഷത്തിനു മുകളിൽ വരുന്ന വീടുകൾക്ക് ഒരു ശതമാനം കണക്കാക്കി സെസ്സ് അടക്കേണ്ടതാണ്.”

Answer given by then Labour Minister Shibu Baby John in February 8,2016
Answer given by then Labour Minister Shibu Baby John in February 8,2016

 ഇന്ത്യൻ കാനൂൺ വെബ്‌സൈറ്റിൽ, 1996ലെ കേന്ദ്ര ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ്സ് നിയമം പ്രസീദ്ധീകരിച്ചിട്ടുണ്ട്. ആ നിയമത്തിന്റെ 3 (1) ഉപ വകുപ്പ്  പ്രകാരമാണ് സെസ്സ് പിരിക്കുന്നത്. ആ വകുപ്പിന്റെ പരിഭാഷ താഴെ ചേർക്കുന്നു:

“3. ലെവിയും സെസ്സ്  ശേഖരണവും:(1)1996-ലെ ബിൽഡിംഗ് ആൻ്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമ പ്രകാരം, കേന്ദ്ര ഗവൺമെൻ്റ് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി കാലാകാലങ്ങളിൽ വ്യക്തമാക്കുന്നതുപോലെ, നിർമ്മാണ ചിലവിന്റെ  രണ്ട് ശതമാനത്തിൽ കൂടാത്ത നിരക്കിൽ തൊഴിൽ ഉടമയിൽ നിന്നും സെസ് ഈടാക്കുകയും ശേഖരിക്കുകയും ചെയ്യും. എന്നാൽ അത്  ഒരു ശതമാനത്തിൽ കുറയരുത്.

അതേ നിയമത്തിന്റെ 3  (3) ഉപവകുപ്പ് (2) പ്രകാരം പിരിച്ചെടുക്കുന്ന സെസിൻ്റെ വരുമാനം ഒരു ശതമാനത്തിൽ കൂടാത്ത അത്തരം സെസ്സ്  പിരിച്ചെടുക്കുന്നതിനുള്ള ചെലവ് കിഴിച്ച്  ബിൽഡിംഗ് ആൻ്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫയർ ബോർഡിന് സെസ്സ് പിരിച്ചെടുക്കുന്ന തദ്ദേശ സ്ഥാപനമോ സംസ്ഥാന സർക്കാരോ നൽകേണ്ടതാണ്.”

Section 3 in The Building And Other Construction Workers' welfare Cess Act, 1996
Section 3 in The Building And Other Construction Workers’ welfare Cess Act, 1996

ഞങ്ങൾ തുടർന്ന്, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിനെ ബന്ധപ്പെട്ടു.

“1996 ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ്സ് നിയമവും (28-ാം നമ്പർ കേന്ദ്ര നിയമം) 1998-ലെ കേന്ദ്ര ചട്ടങ്ങളും അനുസരിച്ച് 10 ലക്ഷം രൂപയിൽ താഴെ നിർമ്മാണ ചെലവ് വരുന്ന വാസഗൃഹങ്ങൾ ഒഴികെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെയും ആകെ ചെലവിന്റെ 1% വരുന്ന തുകയാണ് ബിൽഡിംഗ് സെസ്സായി ഈടാക്കുന്നത്. മുകളിൽ പരാമർശിച്ച കേന്ദ്ര നിയമ പ്രകാരം 1998 മുതൽ ബിൽഡിംഗ് സെസ്സ്  പിരിച്ചു വരുന്നു. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണ്,” മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇവിടെ വായിക്കുക:Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം

Conclusion

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇപ്പോൾ ഏർപെടുത്തിയതല്ല, ₹10 ലക്ഷത്തിൻ  മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് സെസ്സ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 1996ലെ കേന്ദ്ര ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ്സ്  നിയമ പ്രകാരമാണ് കേരളത്തിലും ഈ നിയമം വന്നത്. 1998 മുതൽ കേരളത്തിൽ ഈ സെസ്സ് പിരിക്കുന്നുണ്ട്.

Result: Partly False


Sources
Answer given by then Labour Minister Shibu Baby John in July 2, 2014
Answer given by then Labour Minister Shibu Baby John in February 18,2016
Section 3 in The Building And Other Construction Workers’ welfare Cess Act, 1996
Telephone Conversation with Labour Minister V Sivankutty’s Office


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular