Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?

Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Claim
ഒഡീഷയിലെ ബാലസോറിലെ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന മൂന്ന് ട്രെയിനുകളുടെ അപകടത്തെ തുടർന്ന് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിലാണ്.
Fact
ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ മുഹമ്മദ് ഷഫീക്ക് എന്ന ജീവനക്കാരനോ സ്റ്റേഷൻ മാസ്റ്ററോ ഇല്ല. ഒരു ജീവനക്കാരും ഒളിവിൽ പോയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ സ്ഥിരീകരിച്ചു. അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എല്ലാവരും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കെ, “അപകടത്തിന് ഉത്തരവാദിയായ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്കിനെ കാണാനില്ല” എന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ പോസ്റ്റുകളിലൂടെ അവകാശപ്പെട്ടു.

ഞങ്ങൾ കാണുമ്പോൾ Suni Pathanamthitta Sunil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 48 ഷെയറുകൾ ഉണ്ടായിരുന്നു.

Suni Pathanamthitta Sunil's Post
Suni Pathanamthitta Sunil’s Post

Gireesh Tvg എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 26 ഷെയറുകൾ ഉണ്ടായിരുന്നു.

Gireesh Tvg's Post
Gireesh Tvg’s Post

Sudeesh R എന്ന ഐഡിയിട്ട ഇത്തരം ഒരു പോസ്റ്റിന് 12 ഷെയറുകൾ ഞങ്ങൾ കണ്ടു.

Sudeesh R's Post 

Sudeesh R’s Post 


ഇവിടെ വായിക്കുക: Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ് 

Fact Check/Verification

ഒഡീഷയിലെ ബാലസോറിലെ ബഹാനാഗ സ്‌റ്റേഷനു സമീപമാണ് ട്രെയിൻ അപകടമുണ്ടായത്. Googleൽ “station master,”  “Bahanaga”എന്നി വാക്കുകൾ ഉപയോഗിച്ച്  കീവേഡ് സെർച്ച് നടത്തി. അത് 2023 ജൂൺ 5-ലെ Odisha Bhaskarന്റെ, ഒരു റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. റിപ്പോർട്ട് പറയുന്നു, ” കോറോമാണ്ടൽ ട്രെയിൻ അപകടം: റെയിൽവേ സുരക്ഷാ കമ്മീഷണർ ടീം നിലവിൽ ബഹാനാഗ ബസാർ സ്റ്റേഷൻ മാസ്റ്റർ എസ്.ബി. മൊഹന്തിയെ ചോദ്യം ചെയ്യുകയാണ്.”

2023 ജൂൺ 5-ന്  India Todayയുടെ ഒരു വീഡിയോ റിപ്പോർട്ട് പറയുന്നത്, ട്രെയിൻ അപകടം നടന്ന ദിവസം ഡ്യൂട്ടിയിലായിരുന്ന സ്റ്റേഷൻ മാസ്റ്റർ എസ് ബി മൊഹന്തിയാണെന്ന് തിരിച്ചറിഞ്ഞുവെന്നാണ്. അപകടത്തിൽ മൊഹന്തിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് നിലവിലെ സ്റ്റേഷൻ മാസ്റ്റർ എസ്.കെ.പട്ടനായകിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

Screengrab from YouTube video by India Today
Screengrab from YouTube video by India Today

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആദിത്യ കുമാർ ചൗധരി എഎൻഐയോട് പറഞ്ഞതും ഇത് ശരിവെക്കുന്നു. “ചിലർ  റെയിൽവേ ജീവനക്കാർ ഒളിവിൽ പോയതായി വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നുണ്ട്. അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എല്ലാ തൊഴിലാളികളും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എല്ലാം നടപടിക്രമങ്ങൾക്കനുസൃതമായി തന്നെ നടക്കുന്നു. ചില റെയിൽവേ ഉദ്യോഗസ്ഥരുടെ  പേരുകൾ അപകടവുമായി ബന്ധപ്പെട്ട് തെറ്റായി പ്രചരിപ്പിക്കുന്നു.   റെയിൽവേ പങ്കിടുന്ന വിവരങ്ങളാണ് ശരിയായിട്ടുള്ളത്,”അദേഹം പറഞ്ഞു.

Screengrab from Times Of India website
Screengrab from Times Of India website

സിപിആർഒ ആദിത്യ കുമാർ ചൗധരിയെ ന്യൂസ്‌ചെക്കർ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. “ആ സ്റ്റേഷനിൽ മുഹമ്മദ് ഷഫീക്ക് എന്ന പേരിൽ ഒരു ജീവനക്കാരനോ, സ്റ്റേഷൻ മാസ്റ്ററോ, ഇല്ലെന്ന്,”അദ്ദേഹം പറഞ്ഞു. “ഒരു ജീവനക്കാരും ഡ്യൂട്ടിയിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി. അവർ അന്വേഷണത്തിന്റെ ഭാഗമാണ്. അവരെല്ലാം അന്വേഷണവുമായി  സഹകരിക്കുന്നുണ്ട്,”അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് ഇന്റർലോക്കിംഗിൽ വന്ന മാറ്റം മൂലമാണ് അപകടമുണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

കൂടാതെ, “Kottavalasa Kirandul KK Line” എന്ന തലക്കെട്ടുള്ള ഒരു ബ്ലോഗിൽ “ഒളിവിൽ പോയ” സ്റ്റേഷൻ മാസ്റ്ററെന്ന പേരിൽ പങ്കുവെച്ച വൈറൽ ചിത്രം ഞങ്ങൾ കണ്ടെത്തി. 2004 മാർച്ചിൽ കോട്ടവലസ കിരണ്ടുൽ കെകെ ലൈനിലേക്കുള്ള രചയിതാവിന്റെ സന്ദർശനത്തെ വിശദമായി പ്രതിപാദിക്കുന്ന ബ്ലോഗാണത്. പക്ഷേ, ഫോട്ടോയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ഇവിടെ വായിക്കുക: Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കിയോ?

Conclusion

ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം മുഹമ്മദ് ഷഫീക്ക്  എന്ന സ്റ്റേഷൻ മാസ്റ്റർ ഒളിവിലാണെന്ന അവകാശവാദം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക: Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Sources
Report By Odisha Bhaskar, Dated June 5, 2023
Report By India Today, Dated June 5, 2023
Report By Times Of India, Dated June 5, 2023
Telephonic Conversation With South Eastern Railways CPRO Aditya Kumar Chaudhary On June 6, 2023



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Most Popular