Claim
പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്ത് നൽകും.
Fact
പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ജിയോ റീചാർജ് ഓഫർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ” പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്യുക,” എന്നാണ് വാഗ്‌ദാനം.

ഇവിടെ വായിക്കുക:Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്
Fact Check/Verification
പോസ്റ്റിലെ ലിങ്കിൽ കൊടുത്തിരിക്കുന്ന link ഞങ്ങളിൽ സംശയം ഉണ്ടാക്കി. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം, Jio.com എന്നാണ് എന്നത് കൊണ്ടാണ് സംശയം വന്നത്.
തുടർന്ന്, ഈ വെബ്‌സൈറ്റ് സ്കാം ഡിറ്റക്ടറിൽ പരിശോധിച്ചു. സ്കാം ഡിറ്റക്ടറിൻ്റെ അൽഗോരിതം ഈ വെബ്‌സൈറ്റിന് നൽകിയ റാങ്ക് 5.7/100 ആണ്.
ഈ വെബ്സൈറ്റിനെ കുറിച്ച് സ്‌കാം ഡിറ്റക്ടർ പറയുന്നത് ഇതാണ്: “myyjiio.live നിയമാനുസൃതമാണോ? നിർഭാഗ്യവശാൽ, സാധ്യതയില്ല. ഞങ്ങളുടെ ചാർട്ടിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിൽ ഒന്നാണിത്. myyjiio.live ഒരു സ്‌കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്‌റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.”
“സ്‌കാം ഡിറ്റക്‌റ്റർ വെബ്‌സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്‌ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിലൊന്നാണ് myyjiio.live നൽകിയത്- 5.7. ഇനിപ്പറയുന്ന ടാഗുകൾ ഉപയോഗിച്ച്- സംശയാസ്പദമാണ്, അടുത്ത കാലത്ത് നിലവിൽ വന്നതാണ്, വിശ്വാസയോഗ്യമല്ല- ഈ ബിസിനസ്സിനെ നിർവചിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു,” സ്‌കാം ഡിറ്റക്ടർ തുടർന്ന് പറയുന്നു.
“എന്തുകൊണ്ട് ഈ കുറഞ്ഞ സ്കോർ? myyjiio.live-ൻ്റെ വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 5.7 സ്‌കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്, സംശയാസ്പദമായതിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്ടർ കൂട്ടിച്ചേർത്തു.
“ജിയോ റീചാർജ് ഓഫറിന്” സമാനമായ വൈറൽ വാട്ട്‌സ്ആപ്പ് സന്ദേശത്തെ കുറിച്ചറിയാൻ ഞങ്ങൾ സൈബർ സുരക്ഷാ കൺസൾട്ടൻ്റ് ഹിതേഷ് ധരംദാസാനിയെ ബന്ധപ്പെട്ടിരുന്നു,
“ഈ സന്ദേശം പൂർണ്ണമായും വ്യാജമാണെന്നും നിരവധി പൗരന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കാനാണ് ഈ വ്യാജ വെബ്‌സൈറ്റ് ഉപയോഗിക്കുന്നത്ണ്. ഇത്തരത്തിൽ നമ്പരുകൾ തട്ടിപ്പുകാർ നേടിയെടുക്കുകയും തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞു,
ഇവിടെ വായിക്കുക:Fact Check: ഈ പാലത്തിന്റെ പടം പാകിസ്ഥാനിലേതാണ്
Conclusion
പ്രതിവർഷം വെറും ₹399യ്ക്ക് ജിയോ സിം റീചാർജ് ചെയ്ത് നൽകുംഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
Result: False
ഇവിടെ വായിക്കുക:Fact Check: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിനിടയിൽ പൂജ നടന്നോ?
Sources
Scam Detector review
Self Analysis
Telephone Conversation with cybersecurity consultant Hitesh Dharamdasani
(With inputs from Newschecker Marathi’s Prasad Prabhu and Newschecker English’s Kushel HM)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.