Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ക്യൂബയിൽ നിന്നുള്ള വെള്ളപ്പൊക്ക ദൃശ്യങ്ങൾ.
Fact
ചിത്രങ്ങൾ പഴയതാണ്.
കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഏഴായിരത്തോളം പേരെ ഇതിനോടകം പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു.
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് ജൂൺ 14,2023ൽ തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹവാനയിൽ ജൂൺ 15, 16 തീയതികളിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഈ സാഹചര്യത്തിലാണ് ക്യൂബയില്‍ വെള്ളപ്പൊക്കം ഉണ്ടായത് എന്നത് കൊണ്ട് മലയാളത്തിലെ സമൂഹ മാധ്യമങ്ങളിൽ ഇതിനെ കുറിച്ച് ധാരാളം പോസ്റ്റുകൾ വരുന്നുണ്ട്. അവയിൽ പലതിലും മുഖ്യമന്ത്രി പിണറായിവിജയനെ കളിയാക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ സന്ദര്ശനത്തിനെയും വെള്ളപ്പൊക്കത്തെയും ബന്ധിപ്പിച്ചാണ് കളിയാക്കുന്നത്. “മാൻഡ്രേക്ക് പണി തുടങ്ങി!മനുഷ്യർ വെള്ളം കുടിച്ച് മരിക്കുന്നു. ക്യൂബൻ യാത്ര ഈശി, പൂശി,” എന്നൊക്കെയുള്ള വിവരണത്തിനൊപ്പമാണ് പിണറായിയെ കളിയാക്കി ഉള്ള പോസ്റ്റുകൾ.
അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?
പ്രളയത്തിൽ മുങ്ങി പോയ വീടുകളുടെ ചിത്രം, ഇപ്പോൾ ക്യൂബയിൽ ഉണ്ടായ പ്രളയത്തിലേത് എന്ന പേരിൽ ധാരാളം പേർ ഷെയർ ചെയ്യുന്നുണ്ട്.
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തി. അപ്പോൾ 2008 ലെ ഹെയ്തി വെള്ളപ്പൊക്കത്തിൽ നിന്നുള്ളതാണ് ഈ പടം എന്ന് മനസ്സിലായി. “സെപ്തംബർ 8, 2008 ഹെയ്തിയിൽ പോർട്ട് ഡി പൈക്സിൽ ഒരു മാസത്തിനിടെ നാല് കൊടുങ്കാറ്റുകൾക്ക് ഉണ്ടായപ്പോൾ തകർന്ന വീടുകളുടെ ഏരിയൽ കാഴ്ച, എന്ന പേരിൽ ഇമാഗോ എന്ന ഫോട്ടോ ഷെറിങ്ങ് വെബ്‌സെറ്റിൽ നിന്നും ഈ പടം കണ്ടെത്തി.
യുഎസ് ഡിഫെൻസിന്റെ വെബ്‌സൈറ്റിലും ഈ ഫോട്ടോ കണ്ടു. “സെപ്തംബർ 8, 2008 ഹെയ്തിയിൽ പോർട്ട് ഡി പൈക്സിൽ ഒരു മാസത്തിനിടെ നാല് കൊടുങ്കാറ്റുകൾക്ക് ഉണ്ടായപ്പോൾ, 800-ലധികം ആളുകൾ കൊല്ലപ്പെട്ടു. അതിന് ശേഷമുള്ള പോർട്ട് ഡി പെയ്ക്സിലെ ആകാശ കാഴ്ച്ചയാണിത്. യു എസിന്റെ പട കപ്പലായ USS Kearsarge 2008 സെപ്തംബർ 8-ന് ഹെയ്തിയിൽ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായിതിരിച്ചുവിട്ടുവെന്നാണ്,” അതിന്റെ അടിക്കുറിപ്പ്.
പ്രളയത്തിൽ മുങ്ങി പോയ കൃഷി സ്ഥലങ്ങളുടെ ചിത്രവും ക്യൂബയിൽ നിന്നെന്ന പേരിൽ പലരും ഷെയർ ചെയ്യുന്നുണ്ട്.
ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, മൊസാംബിക്കിൽ നിന്നുള്ളതാണ് പടം എന്ന് വ്യക്തമായി. 2019 മാർച്ച് 18 ന് ഇഡായി ചുഴലിക്കാറ്റ് ആഫ്രിക്കയിൽ നാശം വിതച്ചതിനെ കുറിച്ചുള്ള വാർത്തയിൽ യുഎൻ വെബ്‌സൈറ്റിൽ കൊടുത്ത വാർത്തയിൽ ഈ ചിത്രമുണ്ട്.
ഇഡായി ചുഴലിക്കാറ്റ് മൊസാംബിക്കിൽ നാശം വിതച്ചതിനെ കുറിച്ചുള്ള വാർത്തയിൽ മാർച്ച് 15,2019 ൽ directrelief.org എന്ന വെബ്‌സൈറ്റും ഈ ചിത്രം കൊടുത്തിട്ടുണ്ട്. അതിൽ നിന്നും ക്യൂബയിൽ നിന്നുള്ളതോ, സമീപ കാലത്ത് എടുത്തോ അല്ല ഈ പടം എന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: പി കെ നവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ?
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോയ കാറുകളാണ് ഈ വൈറൽ ദൃശ്യത്തിൽ ഉള്ളത്.
ചിത്രം ഞങ്ങൾ റിവേഴ്‌സ് റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ granmadigital എന്ന ഫേസ്ബുക്ക് പേജിൽ നിന്നും മേയ് 15,2015 ഈ പടം കണ്ടെത്തി.
മേയ് 15, 2015ൽ ഇതേ പടം ക്യൂബയിലെ ഹവാനയിൽ ഉണ്ടായ വെള്ളപ്പൊക്കം എന്ന പേരിൽ cubadebate എന്ന വെബ്‌സൈറ്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്.
മേയ് 1, 2015ൽ ഇതേ പടം ക്യൂബയിലെ ഹവാനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മരിച്ചുവെന്ന റിപ്പോർട്ടിനൊപ്പം floodlist.com എന്ന വെബ്‌സൈറ്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്നും ഇത് 2015 ൽ ക്യൂബയിലെ ഹവാനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ പടമല്ലിത് എന്ന് മനസ്സിലായി.
ഒരു കൂട്ടം ആളുകൾ ഒരു വഞ്ചിയിൽ കയറി പോവുന്ന പടവും ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
2017ൽ ക്യൂബയിലെ ഹവാനയിൽ ഇർമ എന്ന ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്‌ടങ്ങളുടെ ചിത്രമാണിത്. സെപ്റ്റംബർ 10,2017 ൽ ഓറഞ്ച് കൗണ്ടി രജിസ്റ്റർ എന്ന വെബ്‌സൈറ്റിലെ വാർത്തയിൽ ഈ പടമുണ്ട്
സെപ്റ്റംബർ 11,2017 ൽ telemundo.com എന്നവെബ്‌സൈറ്റും ഇർമ എന്ന ചുഴലിക്കാറ്റ് ഹവാനയിൽ വരുത്തിയ നാശനഷ്‌ടങ്ങളെ കുറിച്ചുള്ള അവരുടെ വാർത്തയ്‌ക്കൊപ്പം ഈ ചിത്രം കൊടുത്തിട്ടുണ്ട്.
പഴയ ഫോട്ടോകളാണ് ക്യൂബയിലെ വെള്ളപ്പൊക്കം എന്ന പേരിൽ ഷെയർ ചെയ്യുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ചില ഫോട്ടോകൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?
Sources
Photo from Imago
Photo from U.S. Department of Defense website
Facebook post by Granmadigital on May 15, 2015
News report by Cubadebate on May 15, 2015
News report by floodlist.com on May 1, 2015
News report by telemundo.com on September 11, 2017
News report by Orange County Register on September 10, 2017
News report by news.un.org on March 18, 2019
News report by directrelief.org on March 15, 2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.