Thursday, April 17, 2025
മലയാളം

Fact Check

Fact Check: ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?

banner_image

Claim

റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപിയുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്.’
Fact

ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് SECL ജീവനക്കാരാണ്.

റെയില്‍വേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ നടത്തുന്ന ഒരു ശുചീകരണ പ്രവർത്തനത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വൃത്തിയുള്ള സ്ഥലത്ത് ചവറ്റുകുട്ടയിൽ നിന്ന് ന്ന മാലിന്യം വലിച്ചെറിഞ്ഞ ശേഷം അത്  വൃത്തിയാക്കുന്നതാണ് വിഡിയോയിൽ.”പരിപാടി തുടങ്ങുന്നതിനു മുൻപേ ക്യാമറ ഓൺ ചെയ്തു വെച്ചു. സങ്കി കഴിവ് തെളിയിച്ചു. സങ്കിഭാരതം,” എന്നാണ് വീഡിയോയോടൊപ്പമുള്ള പറയുന്നത്. ബിജെപി തുടങ്ങിയ സംഘ പരിവാർ പ്രസ്‌ഥാനങ്ങളിലെ പ്രവർത്തകരെ പരിഹസിക്കാൻ ഉപയോജിക്കുന്ന പ്രയോഗമാണ് ‘സങ്കി’ എന്നത്.

Shabna Shabna Munaf എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 200 ഷെയറുകൾ ഉണ്ടായിരുന്നു.

Shabna Shabna Munaf 's Post
Shabna Shabna Munaf ‘s Post

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ,Prasad Edakkara എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ കാണുമ്പോൾ അതിന് 75 ഷെയറുകൾ ഉണ്ടായിരുന്നു.

Prasad Edakkara's Post
Prasad Edakkara’s Post

ഇവിടെ വായിക്കുക:Fact Check: പി കെ നവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ?

Fact Check/Verification

വീഡിയോയിൽ Bishrampur എന്ന ബോർഡ് പ്ലാറ്റഫോമിൽ കാണാം. അത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ നിരവധി വീഡിയോകൾ ഞങ്ങൾക്ക് കിട്ടി.

Rajendra B. Aklekar എന്ന പത്രപ്രവർത്തകൻ ഓഗസ്റ്റ് 23,2018 ൽ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ബിശ്രംപുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയിൽവേ ഉദ്യോഗസ്ഥർ സ്വച്ഛ് ഭാരതിന്റെ ഭാഗമായി നടത്തിയ പരിപാടി,” എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. അന്നത്തെ റെയിൽവേ മന്ത്രി പിയുഷ് ഗോയലിനെയും ബിലാസ്പുർ ഡിആർഎമ്മിനെയും ടാഗ് ചെയ്ത ട്വീറ്റിൽ പരിഹാസ്യമായ ഈ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്തി നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Rajendra B. Aklekar's Post
Rajendra B. Aklekar ‘s Post

അതിന് മറുപടിയായി Trust Namo എന്ന ഐഡി അതെ ദിവസം നടത്തിയു ഒരു ട്വീറ്റും ഞങ്ങൾക്ക് കിട്ടി.South Eastern Coalfields Limited (SECL)ന്റെ അസിസ്റ്റന്റ്  പേഴ്സണൽ മാനേജർ ജി എസ്‌ റാവു SECL ബിശ്രംപുര്‍ ഏരിയ ജനറൽ മാനേജർക്ക് കൊടുത്ത ഒരു വിശദീകരണമാണ് ട്വീറ്റിൽ. 

Trust Namo's Tweet
Trust Namo’s Tweet

“ബിശ്രംപുര്‍ റെയിൽവേ സ്റ്റേഷനിലെ സ്വച്ഛ് ഭാരത് അഭിയാൻ ഡ്രൈവ് റിപ്പോർട്ട് ചെയ്യാൻ SECL ബിശ്രംപുര്‍ നയീഡുനിയയിലെ ഒരു റിപ്പോർട്ടറെ ക്ഷണിച്ചു.  റിപ്പോർട്ടർ എത്തിയപ്പോൾ, സ്റ്റേഷൻ വൃത്തിയാക്കി ചവറുകൾ ഡസ്റ്റ് ബിന്നിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഡസ്റ്റ് ബിന്നിൽ നിന്നും ചവറുകൾ ഒന്നും കൂടി പ്ലാറ്റഫോമിൽ നിരത്തി വീണ്ടും വൃത്തിയാക്കി. ആ പ്രവർത്തി അദ്ദേഹം രഹസ്യമായി ഷൂട്ട് ചെയ്തു,സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. കമ്പനിയെ അപമാനിക്കാനുള്ള ഒരു നീക്കമായിരുന്നു അത്,” എന്നാണ് ആ വിശദീകരണം.

തുടർന്നുള്ള തിരച്ചിലിൽ, നയീഡുനിയ എന്ന ഹിന്ദി ഓൺലൈൻ പോർട്ടൽ 2018 ജൂൺ 28 ന് പ്രസീദ്ധീകരിച്ച റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടിൽ പറയുന്നത്, “ശുചീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബിശ്രംപുര്‍ റെയില്‍വെ സ്റ്റേഷനില്‍ SECL ജീവനക്കാർ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലായതോടെ അതിനെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉണ്ടായിയെന്നാണ്. 2018 ജൂണ്‍ 16 മുതല്‍ 28 വരെ ശുചീകരണ യജ്ഞമായി SECL ആചരിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

Screen shot of Naiduniya's Report
Screen shot of Naiduniya’s Report

ഇവിടെ വായിക്കുക:Fact Check:ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന് ഇ ശ്രീധരന്‍ പറഞ്ഞോ? 

Conclusion

ബിശ്രംപുര്‍ റെയില്‍വെ സ്റ്റേഷനില്‍ SECL ജീവനക്കാർ ശുചീകരണ യജ്ഞത്തിന്റെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. അത് കൊണ്ട് തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപിയുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട് എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?

Result:  False

Sources
Tweet from Rajendra B. Aklekar on August 23,2018
Tweet by Trust Namo on August 23, 2018
News report by Naidunia on June 28, 2018


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.