Claim: സീറ്റില്‍ നിന്ന് ഖാര്‍ഗെയെ രാഹുല്‍ ഗാന്ധി എഴുന്നേല്‍പ്പിച്ച് വിടുന്നു.
Fact: ഖാര്‍ഗെയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് രാഹുല്‍ ഗാന്ധി.
സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാഹുല്‍ ഗാന്ധി എഴുന്നേല്‍പ്പിച്ചു വിടുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. 23 സെക്കന്റ് നീളമുള്ള വിഡിയോയിൽ രാഹുല്‍ ഗാന്ധി സമീപത്തേയ്ക്ക് വന്ന് കസേര നീക്കുന്നതും സോണിയ ഗാന്ധിയുടെ സമീപം ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ എഴുന്നേറ്റ് കസേരകളുടെ പുറകിലൂടെ നടന്ന് പോവുന്നതും കാണാം. “ഈ ഗതി ഇനിയാർക്കും വരാതിരിക്കാൻ,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:Fact Check: ആറംഗ സമിതി രൂപികരിച്ച് വേണം കടുവ, പുലി എന്നിവയെ നേരിടാൻ എന്ന് പിണറായി പറഞ്ഞോ?
Fact Check/Verification
വൈറൽ ക്ലിപ്പിൻ്റെ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ച് ജനുവരി 15-ന് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ‘പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവൻ്റെ ഉദ്ഘാടനം’ എന്ന തലക്കെട്ടിൽ ലൈവ് സ്ട്രീം ചെയ്ത ഒരു വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു.
വീഡിയോയുടെ കൃത്യം 46:45 മിനിറ്റിൽ, വൈറൽ ക്ലിപ്പ് കാണാം. പ്രസംഗത്തിനായി കസേരയിൽ നിന്നും എഴുന്നേൽക്കാൻ ഖാർഗെയെ രാഹുൽ ഗാന്ധി സഹായിക്കുന്നതാണ് ദൃശ്യങ്ങളിൽ എന്ന് വ്യക്തം. ഈ ദൃശ്യങ്ങൾക്ക് മുൻപുള്ള ഭാഗത്ത് കാണുന്നത് രാഹുൽ ഗാന്ധി പ്രസംഗം നിർത്തുന്നതും രാജ്യസഭാ എംപിയും കോൺഗ്രസ് പാർട്ടിയുടെ ദേശീയ ട്രഷററുമായ അജയ് മാക്കൻ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ ക്ഷണിക്കുന്നതുമാണ്. വൈറൽ ദൃശ്യങ്ങൾക്ക് ശേഷമുള്ള ഭാഗത്ത് ഖാർഗെ പ്രസംഗിക്കുന്നതും കാണാം.

ഏകദേശം 15 മിനിറ്റ് നേരം സംസാരിച്ച ശേഷം ഖാര്‍ഗെ ആദ്യം ഇരുന്ന സോണിയ ഗാന്ധിയുടെ സമീപമുള്ള കസേരയില്‍ വന്നിരിക്കുന്നതും വീഡിയോയില്‍ കാണാം.

ജനുവരി 15-ന് ന്യൂസ് 9 ലെവ് സമാനമായ വീഡിയോ യുട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: ഗോമൂത്രം ഉപയോഗിച്ച് നിർമ്മിച്ച കോളയണോ ചിത്രത്തിൽ?
Conclusion
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത് എന്നും അല്ലാതെ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് വിടുകയല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: ഹംഗേറിയൻ പ്രധാനമന്ത്രി കുംഭ മേളയ്‌ക്കെത്തിയ പടമാണോ ഇത്?
Sources
YouTube video by Indian National Congress on January 15,2025
YouTube Video by News 9 Live on January 15,2025
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.