Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കെപിസിസി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കെപിസിസി ഓഫീസിനു മുന്നിൽ പരസ്യ പ്രതിഷേധവുമായി ഷമ മുഹമ്മദ്.
ഫോട്ടോ 2024 നവംബറിൽ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നിന്നുള്ളതാണ്.
കെപിസിസി പുനഃസംഘടന ലിസ്റ്റിൽ ഉള്പ്പെടുത്താത്തതിനെ തുടര്ന്ന് കോണ്ഗ്രസ് നേതാവ് ഷമ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി എന്ന അവകാശവാദത്തോടെയാണ് ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്. പോലീസ് വാനിന്റെ മുന്നിലെ ബോണറ്റിൽ ഷമ മുഹമ്മദ് കയറി ഇരിക്കുന്ന പടമാണ് പോസ്റ്റിന് ഒപ്പം കൊടുത്തിരിക്കുന്നത്.
Claim post: Facebook Post

“‘കെപിസിസി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കെപിസിസി ഓഫീസിനു മുന്നിൽ പരസ്യ പ്രതിഷേധവുമായി ഷമ മുഹമ്മദ്,” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഷമ മുഹമ്മദ് പോലീസ് വണ്ടിയുടെ മുൻവശത്ത് ഇരിക്കുന്നതായി കാണാം.
പോസ്റ്റ് കെപിസിസി പുനഃസംഘടനാ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയാണ് വൈറലായത്.
ഇവിടെ വായിക്കുക:ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി സന്ദേശം വ്യാജം
ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, മാതൃഭൂമി 2024 നവംബർ 2ന് പ്രസിദ്ധീകരിച്ച “ചിത്രങ്ങളിലൂടെ” എന്ന ആൽബത്തിൽ ഈ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നു.
“എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെ പദവിയിൽനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ എ.ഐ.സി.സി. വക്താവ് ഷമാ മുഹമ്മദ് ജലപീരങ്കിയുടെ മുന്നിൽ പ്രതിഷേധിച്ചപ്പോൾ,” എന്ന് ക്യാപ്ഷനിൽ പറയുന്നു.

ഷമാ മുഹമ്മദ് തന്നെയാണ് ഈ ചിത്രവും അതേ ക്യാപ്ഷനോടു കൂടിഅവരുടെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ നവംബർ 2, 2024-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷമാ മുഹമ്മദ് ഒക്ടോബർ 16, 2024-ന് കെപിസിസി പുനഃസംഘടനാ പട്ടികയെ കുറിച്ച് ഫേസ്ബുക്കിൽ “കഴിവ് ഒരു മാനദണ്ഡമാണോ” എന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ പോസ്റ്റിൽ യാതൊരു ചിത്രവും ഉൾപ്പെടുത്തിയിരുന്നില്ല.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പോസ്റ്റുകൾ പലപ്പോഴും പഴയ ചിത്രങ്ങൾ പുതിയ സാഹചര്യങ്ങളിൽ തെറ്റായി ഉപയോഗിക്കപ്പെടുന്ന ഉദാഹരണങ്ങളാണ്.ഈ കേസിലും, ഷമാ മുഹമ്മദ് കണ്ണൂരിൽ നടന്ന കോൺഗ്രസ് മാർച്ചിനിടെയെടുത്ത ചിത്രം, പിന്നീട് കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കപ്പെടുകയാണ്.
ഷമ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചെന്ന അവകാശവാദം തെറ്റാണ്.
വൈറലായ ചിത്രം 2024 നവംബർ 2-ന് കണ്ണൂരിൽ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയെടുത്തതാണ്.
ഇവിടെ വായിക്കുക: ബഹ്റൈനിൽ ഒരു പള്ളിയിൽ അഫ്ഗാൻ–പാക്കിസ്ഥാൻ സംഘർഷം: യാഥാർത്ഥ്യം എന്ത്?
FAQ
1. ഷമാ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചോ?
ഇല്ല, ചിത്രം 2024 നവംബറിൽ കണ്ണൂരിൽ നടന്ന കലക്ടറേറ്റ് മാർച്ചിനിടെയെടുത്തതാണ്.
2. ചിത്രം എവിടെ നിന്നാണ് എടുത്തത്?
മാതൃഭൂമി 2024 നവംബർ 2ന് പ്രസിദ്ധീകരിച്ച ഫോട്ടോ ആൽബത്തിലാണ് ചിത്രം ലഭിച്ചത്.
3. ഷമാ മുഹമ്മദ് ഈ ചിത്രം സ്വയം പങ്കുവെച്ചിട്ടുണ്ടോ?
അതെ, അവർ അത് അവരുടെ X (Twitter) അക്കൗണ്ടിൽ 2024 നവംബർ 2ന് പങ്കുവെച്ചിട്ടുണ്ട്.
4. കെപിസിസി പുനഃസംഘടനയെ കുറിച്ച് ഷമാ മുഹമ്മദ് പ്രതികരിച്ചിട്ടുണ്ടോ?
അതെ, ഒക്ടോബർ 16, 2024-ന് ഫേസ്ബുക്കിൽ “കഴിവ് ഒരു മാനദണ്ഡമാണോ” എന്ന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്, എന്നാൽ ആ പോസ്റ്റിൽ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല.
5. പോസ്റ്റിൽ കാണുന്ന ചിത്രം എങ്ങനെ തെറ്റായി ഉപയോഗിക്കപ്പെട്ടു?
പഴയ മാർച്ചിലെ ചിത്രം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിച്ചതിനാലാണ് അവകാശവാദം തെറ്റായത്.
Sources
Mathrubhumi – News in Pics, November 2, 2024
Shama Mohamed on X, November 2, 2024
Shama Mohamed Facebook Post, October 16, 2024
Sabloo Thomas
October 25, 2025
Sabloo Thomas
August 7, 2025
Sabloo Thomas
July 29, 2025