Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മക്ക മസ്ജിദ് സ്ഫോടന കേസില്‍ വിധി പറഞ്ഞ എന്‍ഐഎ ജഡ്ജി രവീന്ദ്ര റെഡ്ഡി ബിജെപിയില്‍ ചേരുന്ന ചിത്രം.
ഛത്തീസ്ഗഡിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് രാംദയാല്‍ ഉയികെ 2018ല്‍ ബിജെപി അംഗത്വമെടുക്കുന്ന ചിത്രമാണിത്.
“മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ എന്‍.ഐ.എ ജഡ്ജി രവീന്ദ്ര റെഡ്ഢി ബിജെപിയില്‍.”

ഇവിടെ വായിക്കുക: മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണെന്ന് തരൂർ പറഞ്ഞോ?
ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ചിത്രം ഉള്‍പ്പെടുന്ന 2018 ഒക്ടോബര്‍ 13ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കിട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ ബിലാസ്പുരില്‍ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന രാം ദയാല്‍ ബിജെപി അംഗത്വം സ്വീകരിച്ചതായാണ് റിപ്പോർട്ട്.

ഹിന്ദുവും 2018 ഒക്ടോബര്‍ 13ന് ഈ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ആ റിപ്പോർട്ടിനൊപ്പമുള്ള പടത്തിൽ രമൺ സിങ്ങിനെ ക്രോപ്പ് ചെയ്തു ഒഴിവാക്കിയിട്ടുണ്ട്.

കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, “മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പ്രസ്താവിച്ചതിന് ശേഷം രാജിവച്ച മുൻ ജഡ്ജി കെ രവീന്ദർ റെഡ്ഡി, ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് ആഴ്ചകൾക്ക് ശേഷം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ തെലങ്കാന ജനസമിതിയിൽ (ടിജെഎസ്) ചേർന്നു,” എന്ന റിപ്പോർട്ട് ഞങ്ങൾക്ക് ഒക്ടോബർ 14, 2018ൽ എൻഡിടിവിയിൽ നിന്നും കിട്ടി.
അതിൽ നിന്നും ചിത്രത്തിലുള്ളത ബിജെപി അംഗത്വമെടുക്കുന്നയാള് ഛത്തീസ്ഗഡില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് രാം ദയാല്‍ ഉയികെ ആണെന്ന് ബോധ്യമായി. ജസ്റ്റിസ് റെഡ്ഡി തെലങ്കാനയിലെ കോണ്‍ഗ്രസ് സഖ്യ കക്ഷിയായ തെലങ്കാന ജന സമിതിയിലാണ് ചേർന്നത്.
ഇവിടെ വായിക്കുക:12 വയസ്സുകാരിയെ പീഡിപ്പിച്ച ആളെ സഹോദരൻ മർദ്ദിക്കുന്നുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
Sources
News report by Times of India on October 13,2018
News report by The Hindu on October 13,2018
News report by NDTV on October 14,2018
Sabloo Thomas
November 5, 2025
Sabloo Thomas
October 23, 2025
Sabloo Thomas
October 9, 2025