Sunday, January 5, 2025
Sunday, January 5, 2025

HomeFact CheckNewsFact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്

Fact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim:അസാധുവാക്കിയ 5 നോട്ടുകളുടെ കെട്ടുകൾ ഉപയോഗിച്ച്  പാകിസ്താനിലെ കുട്ടികൾ കളിക്കുന്നു.
Fact: അസാധുവാക്കപ്പെട്ട നോട്ടുകളുമായുള്ള കുട്ടികളുടെ വീഡിയോ ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നിന്ന്.

പാകിസ്താനിലെ കുട്ടികൾ രാജ്യത്ത് അസാധുവാക്കിയ ₹ 500, 1000 നോട്ടുകളുടെ കെട്ടുകൾ ഉപയോഗിച്ചാണ് കളിക്കുന്നതെന്ന എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

“ഇന്ത്യ അന്ന് നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകൊണ്ടാണ് പാക്കിസ്ഥാനിലെ കുട്ടികൾ ഇന്ന് കളിച്ചു നടക്കുന്നത്. നോട്ട് നിരോധനം കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ എന്താകുമായിരുന്നു,” എന്നാണ് പോസ്റ്റിന്റെ വിവരണം.

34 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, ആക്രിസാധനങ്ങൾ നിറച്ചിരിക്കുന്ന ഒരു വണ്ടിയിൽ ഇരിക്കുന്ന കുട്ടിയുടെ കയ്യിൽ 500 രൂപ നോട്ടിന്റെ കെട്ട് കാണാം. വാഹനത്തിന് അരികിൽ നിൽക്കുന്ന കുട്ടിയുടെ കയ്യിലും നോട്ടു കെട്ടുകളുണ്ട്.രണ്ടു പേർ കുട്ടികളോട് നോട്ട് ആവശ്യപ്പെടുന്നതും അവർ ചില നോട്ടുകൾ നൽകുന്നതും വീഡിയോയിലുണ്ട്.

Video in the group ഭാരതീയ ജനതാ പാർട്ടി (BJP) കേരള
Video in the group ഭാരതീയ ജനതാ പാർട്ടി (BJP) കേരള

ഇവിടെ വായിക്കുക: Fact Check: ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞത്തിനുണ്ടായ അടിയാണോയിത്?

Fact Check/Verification

വൈറലായ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,അക്കി മിശ്ര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് 2024 ഡിസംബർ 27ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.

Instagram post by akhimishra511
Instagram post by akhimishra511

2025 ജനുവരി 2ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അക്കി മിശ്ര വൈറൽ വീഡിയോയിലെ കുട്ടികൾക്കൊപ്പം നിൽക്കുന്നത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്നും അദ്ദേഹം ഇന്ത്യകാരനാണെന്ന് വ്യക്തമാവുന്നുണ്ട്.

Instagram post by akhimishra511
Instagram post by akhimishra511

 ബ്രിജേഷ് മിശ്ര എന്ന ആൾ  2025 ജനുവരി 2ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഈ കുട്ടികളുടെ അമ്മയുമായും  ബന്ധുവുമായും സംസാരിക്കുന്നുണ്ട്. ആ വീഡിയോയിൽ  ആസാം സ്വദേശികളായ തങ്ങൾ കുട്ടികൾക്കൊപ്പം ലഖ്‌നൗവിലാണ് താമസമെന്ന് അവർ പറയുന്നുണ്ട്.

Instagram post by brijeshmishra809gond

Instagram post by brijeshmishra809gond

 ബ്രിജേഷ് മിശ്ര തന്നെ  2025 ജനുവരി 2ന് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ ഈ കുട്ടികളെയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.

Instagram post by brijeshmishra809gonda
Instagram post by brijeshmishra809gonda

Conclusion

അസാധുവാക്കപ്പെട്ട നോട്ടുകളുമായുള്ള കുട്ടികളുടെ വീഡിയോ , ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നിന്നാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക:  Fact Check: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണോ ഇത്?

Sources
Instagram post by akhimishra511 on December 27, 2024
Instagram post by akhimishra511 on January 2, 2024
Instagram post by brijeshmishra809gonda on January 2, 2024
Instagram post by brijeshmishra809gonda on January 2,2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular