Authors
Claim
കങ്കണ റണാവത്തിനെ തല്ലിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം.
Fact
ഈ ചിത്രത്തിൽ രാഹുലിനൊപ്പം കാണുന്ന സ്ത്രീ രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മഹിപാൽ മദേർനയാണ്.
കങ്കണ റണാവത്തിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
2024 ജൂൺ 6-ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദർ കൗർ തല്ലിയിരുന്നു. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ പണത്തിന് വേണ്ടി വന്നവരാണെന്ന് അധിക്ഷേപിപ്പിച്ച കങ്കണ റണാവത്തിൻ്റെ പ്രസ്താവനയിൽ തനിക്ക് കടുത്ത ദേഷ്യമുണ്ടെന്ന് കുൽവീന്ദർ കൗർ പറഞ്ഞു. സംഭവത്തെത്തുടർന്ന് കുൽവീന്ദർ കൗറിനെ സി.ഐ.എസ്.എഫ് സസ്‌പെൻഡ് ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വൈറലായ ചിത്രത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ഒരു സ്ത്രീ നിൽക്കുന്നു, ആ സ്ത്രീയ്ക്ക് മുകളിൽ ഒരു ചുവന്ന വൃത്തം വരച്ചിട്ടുണ്ട്. കുൽവീന്ദർ കൗർ എന്നാണ് യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
കങ്കണ റണാവത്തിനെ തല്ലിയ അതേ കുൽവീന്ദർ കൗർ തന്നെയാണ് ഇത് എന്ന ഹിന്ദിയിലുള്ള ഒരു കുറിപ്പ് ചിത്രത്തിൽ സൂപ്പർ ഇമ്പോസ് ചെയ്തിട്ടുണ്ട്.
“കങ്കണയെ എയർപോർട്ടിൽ അടിച്ച അതേ കൂൽവിന്ദർ കൗർ ആണ് ഈ നില്‍ക്കുന്നത്. ചിത്രം വ്യക്തം ..നേരത്തേ പ്ലാൻ ചെയ്തത്,” എന്ന മലയാളത്തിലുള്ള അടിക്കുറിപ്പും ചിത്രത്തിലുണ്ട്.
ഇവിടെ വായിക്കുക:Fact Check: ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെസുരേന്ദ്രൻ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടോ?
Fact Check/Verification
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, രാജസ്ഥാനിലെ ഒസിയാൻ സീറ്റിൽ നിന്നുള്ള മുൻ എം.എൽ.എ ദിവ്യ മഹിപാൽ മദേർനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഞങ്ങൾ 2024 ഫെബ്രുവരി 14 ന് അപ്‌ലോഡ് ചെയ്ത ഈ ചിത്രം കണ്ടെത്തി. ഈ പ്രൊഫൈലിൽ അവർ സോണിയ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
രണ്ട് ചിത്രങ്ങളുടെയും അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “രാജസ്ഥാനിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇന്ന് രാജസ്ഥാൻ നിയമസഭയിൽ എത്തിയ പ്രധാനമന്ത്രി സ്ഥാനം വേണ്ടന്ന് പറഞ്ഞ, ഏറ്റവും ആദരണീയയായ ശ്രീമതി സോണിയാ ഗാന്ധിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം വന്ന ശ്രീ രാഹുൽ ഗാന്ധിജിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിജിയെയും സ്വാഗതം ചെയ്യുന്നു.”
ഇതിനുശേഷം, ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, ദിവ്യ മദേർനയുടെ എക്‌സ് അക്കൗണ്ടിൽ നിന്ന് 2024 ഫെബ്രുവരി 14-ന് ഇട്ട ഒരു പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റിൽ വൈറലായ ചിത്രവും ഉണ്ടായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയെ നാമനിർദ്ദേശം ചെയ്ത സമയത്താണ് ഈ ചിത്രമെടുത്തതെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
ഈ ഫോട്ടോയിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു, “ഇന്ന് രാജസ്ഥാൻ നിയമസഭയിൽ പ്രധാനമന്ത്രി സ്ഥാനം വേണ്ടന്ന് പറഞ്ഞ, ഏറ്റവും ആദരണീയയായ ശ്രീമതി സോണിയാ ഗാന്ധിജിക്ക്, കോൺഗ്രസിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം വന്ന ശ്രീ രാഹുൽ ഗാന്ധിജിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിജിയെയും സ്വാഗതം ചെയ്യുന്നു.”
2018 രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒസിയാൻ നിയമസഭാ സീറ്റിൽ നിന്ന് ദിവ്യ മദേർന എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു.
ഇവിടെ വായിക്കുക:Fact Check: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?
Conclusion
രാഹുലിനൊപ്പം കണ്ട സ്ത്രീ കുൽവീന്ദർ കൗൾ അല്ല, മുൻ എംഎൽഎ ദിവ്യ മദേർനയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
ഇവിടെ വായിക്കുക:Fact Check: ബിജെപിയുടെ വിജയാഘോഷം കാസർഗോഡ് മസ്ജിദിന് മുന്നിലാണോ?
Sources
Photo shared by Divya Maderna Instagram account on 14th February 2024
Photo shared by Divya Maderna X account on 14th February 2024
(ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.