Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം.
Fact: എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി.
മലബാർ ഗോൾഡ് നൽകിയ സ്കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“മലബാർ ഗോൾഡ് വിദ്യാർത്ഥികൾക്കായി നൽകിയ സ്കോളർഷിപ്പ്. എല്ലാ വിദ്യാർത്ഥികളും ഒരേ സമുദായക്കാർ മാത്രം. അപ്പോ ഇനി അവിടെ നിന്ന് സ്വർണ്ണം വാങ്ങുന്നതും അതേ ആൾക്കാർ മാത്രമാകുന്നതല്ലേ നല്ലത്. അപ്പോൾ നമ്മൾ ” മതേതര ” ക്കാർ പുതിയ കട നോക്കാം അല്ലേ,” എന്ന് പോസ്റ്റ് പറയുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു
ഇതേ പോസ്റ്റ് ഫേസ്ബുക്കിലും വൈറലാണ്. Biju Arappura എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 49 ഷെയറുകൾ ഉണ്ടായിരുന്നു.
എക്സ് പ്ലാറ്റഫോമിലും പോസ്റ്റ് വൈറലായിരുന്നു. @sujithkuma59200 പങ്കിട്ട പോസ്റ്റിന് 78 ലൈക്കുകളും 21 ഷെയറുകളും ഉണ്ട്. കൂടാതെ 1,246 വ്യൂസും പോസ്റ്റിനുണ്ട്.
ഇവിടെ വായിക്കുക: Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ
‘മലബാർ ഗോൾഡ് സ്‌കോളർഷിപ്പുകൾ’ എന്ന കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ സേർച്ച് ചെയ്‌തു. അപ്പോൾ. 2023 ജനുവരി 21-ന് ‘മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ യുട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി. ‘വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രോഗ്രാം | CSR ഇനിഷ്യേറ്റീവ് | മലബാർ ഗ്രൂപ്പ് എന്നാണ് വീഡിയോ പറയുന്നത്. വീഡിയോയിൽ വൈറലായ ചിത്രം കാണാം. ചിത്രത്തിൻ്റെ ലൊക്കേഷൻ മംഗളൂരു എന്നും വിദ്യാർത്ഥികളുടെ എണ്ണം 630 എന്നും വീഡിയോയിൽ പരാമർശിക്കുന്നു.
വൈറലായ ചിത്രത്തിനൊപ്പം പ്രദർശിപ്പിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഹിജാബ് ധരിക്കാത്ത ഒരു കൂട്ടം പെൺകുട്ടികളെയും കാണിക്കുന്നുണ്ട്. 3.11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 1.03 മിനിറ്റിലാണ് ഈ രണ്ടു ചിത്രങ്ങളും വരുന്നത്.
ഇതേ വീഡിയോയുടെ 0.16 മിനിറ്റിൽ ഗുണഭോക്താക്കളിൽ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരും “ജാതിയോ സമുദായമോ പരിഗണിക്കാതെ,” ഉൾപ്പെടുന്നുവെന്ന് പറയുന്നു. പെൺകുട്ടികളെ മാത്രമേ സ്കോളർഷിപ്പിന് പരിഗണിക്കൂവെന്നും വീഡിയോ പറയുന്നു.
മലബാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വെബ്‌സൈറ്റിലെ എബൌട്ട് അസ് സെക്ഷനിൽ ജാതി-മത വിവേചനമില്ലാതെ, ദരിദ്രർക്കും അർഹരായ വിദ്യാർത്ഥികൾക്കും അവരുടെ പഠനവുമായി മുന്നോട്ടുപോകുന്നതിന് ഗ്രാൻ്റ്, സഹായം, സ്കോളർഷിപ്പുകൾ എന്നിവയിലൂടെ സാമ്പത്തിക സഹായം നൽകുന്നുവെന്ന് പറയുന്നു.
മലബാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസുമായി ഞങ്ങൾ സംസാരിച്ചപ്പോൾ പ്രചരിക്കുന്ന വൈറൽ സന്ദേശം തെറ്റാണെന്ന് അവർ അറിയിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് അവരുടെ ജാതിയും മതവും പരിഗണിക്കാതെ ഞങ്ങൾ സ്കോളർഷിപ്പ് നൽകുന്നു, മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് അറിയിച്ചു
ഇവിടെ വായിക്കുക:Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?
ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിലല്ല മലബാർ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ, വൈറലായ അവകാശവാദം തെറ്റാണ്.
UPDATE: മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ നിന്നും അറിയിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഈ ലേഖനം 06/05/2024-ന് അപ്ഡേറ്റ് ചെയ്തു.
ഇവിടെ വായിക്കുക:Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?
Sources
YouTube video of Malabar Gold and Diamonds on January 21, 2023
About Us section of the Malabar Charitable Trust Website
Telephone Conversation with Malabar Charitable Trust Office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 26, 2025
Sabloo Thomas
April 25, 2025
Sabloo Thomas
April 21, 2025