Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി അക്രമാസക്തമായി.
വൈറല്‍ വീഡിയോ മുസ്ലീം ലീഗിന്റെ പലസ്തീന് അനുകൂല റാലിയുമായി ബന്ധപ്പെട്ടതല്ല. സെപ്റ്റംബര്‍ 8-ന് കാസര്‍ഗോഡ് കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് അതില്‍ കാണുന്നത്.
മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി അക്രമാസക്തമായതിന്റെ ദൃശ്യമെന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “മതേതര മുസ്ലിം ലീഗിന്റെ വക പലസ്തീന് അഭ്യാസം…” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. “അതിലെ ആ ചെറിയ കുട്ടിയെ ശ്രദ്ധിച്ചോ, അവനറിയുമോ എന്താണ് പലസ്തീന് എന്നോ ഇസ്രായേല്‍ എന്നോ? ഒന്നുമറിയാന്‍ സാധ്യതയില്ല, ചോരയില്‍ അലിഞ്ഞ ആക്രമണ വാസന ഫണം വിടര്‍ത്തി. ഇനി ഇതിലും നല്ലൊരു ചാന്‍സ് കിട്ടിയാല്‍, ഒരു കലാപമോ മറ്റോ ഉണ്ടായാല്‍, സംശയിക്കേണ്ട ആക്കൂട്ടത്തില്‍ ആദ്യം ആയുധമെടുക്കുന്നതില്‍ ഒരാള്‍ അവനാകും…. ഇങ്ങനെ എത്രയെത്ര ജന്മങ്ങള് അവസരം പാര്തിരിക്കുന്നു ഈ കേരളത്തിൽ,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: ഫോട്ടോയിൽ ഉള്ള ആണോ യഥാർത്ഥ ഓണം ബമ്പർ വിജയി?
വൈറൽ വീഡിയോയിൽ മനോരമ ന്യൂസിന്റെ ലോഗോ കാണാം. അത് വഴി വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള സൂചന ലഭിച്ചു.
കീ വേർഡ് സേർച്ച് ചെയ്തപ്പോൾ,മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ ഒക്ടോബർ 3, 2025-ന് അപ്ലോഡ് ചെയ്ത ലഭിച്ചു. “മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു” എന്നായിരുന്നു അതിന്റെ വിവരണം. റിപ്പോർട്ട് പരിശോധിക്കുമ്പോൾ, അവിടെ അക്രമ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായി.

വൈറൽ വീഡിയോയിലെ ഒരു ഫ്രെയിം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തമ്പോൾ, അതേ ദൃശ്യങ്ങൾ ഉള്ള മനോരമ ന്യൂസിന്റെ “കുമ്പളയിൽ ടോള്‍ബൂത്തിനെതിരെ വന്‍ പ്രതിഷേധം; സംഘര്‍ഷം” എന്ന വീഡിയോ ലഭിച്ചു. ഇത് സെപ്റ്റംബർ 8, 2025-ന് അപ്ലോഡ് ചെയ്തതാണ്.
റിപ്പോർട്ട് അനുസരിച്ച്, ദേശീയ പാതാ അതോറിറ്റിയുടെ നിയമം മറികടന്ന് കുമ്പളയിൽ താത്കാലിക ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ ശക്തമായി പ്രതികരിച്ചു. നിലവില്‍ തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്തുണ്ട്. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണ് കുമ്പളയിലേക്കുള്ളതെന്ന് ആരോപിച്ചായിരുന്നു മാർച്ച്. 60 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വേണം ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കേണ്ടത് എന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ നിയമമെന്നും അവർ വാദിക്കുന്നു.
എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് എ.കെ.എം. അഷ്റഫിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതിഷേധം അക്രമാസക്തമായി.

സമൂഹ മാധ്യമങ്ങളിൽ ചിലർ മതപരമായ വികാരങ്ങളെ ഉണർത്തുന്ന രീതിയിൽ വ്യാജ അവകാശവാദങ്ങൾ ചേർത്താണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ, ഈ ദൃശ്യങ്ങൾക്ക് മുസ്ലിം ലീഗിന്റെ പലസ്തീൻ റാലിയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം തെറ്റായ അവകാശവാദങ്ങൾസമൂഹത്തിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്താൻ സാധ്യതയുണ്ട്.
വൈറൽ വീഡിയോ മുസ്ലിം ലീഗിന്റെ പലസ്തീൻ അനുകൂല റാലിയിൽ നിന്നുള്ളതല്ല. ഇത് കുമ്പളയിലെ ടോൾ ബൂത്ത് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ്.
FAQ
1. വീഡിയോ മുസ്ലിം ലീഗിന്റെ പലസ്തീൻ റാലിയിലേതാണോ?
അല്ല. അത് കുമ്പളയിലെ ടോൾ ബൂത്ത് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ്.
2. കുമ്പളയിലെ പ്രതിഷേധം എന്തിനായിരുന്നു?
20 കിലോമീറ്റർ ദൂരത്തിനുള്ളിൽ രണ്ടാമത്തെ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള തീരുമാനം പ്രദേശവാസികൾ എതിർത്തു.
3. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അക്രമമുണ്ടായോ?
ഇല്ല. കോഴിക്കോട് നടന്ന റാലി സമാധാനപരമായിരുന്നു.
Sources
Manorama News report, October 3, 2025
Manorama News report, September 8, 2025
Sabloo Thomas
October 4, 2025
Tanujit Das
September 15, 2025
Sabloo Thomas
July 26, 2025