Thursday, March 28, 2024
Thursday, March 28, 2024

HomeFact CheckViral ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 വയസുള്ള അപർണയെ  കഴിഞ്ഞ ദിവസം സത്യസരണിയിൽ കണ്ടെത്തി എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ

 ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 വയസുള്ള അപർണയെ  കഴിഞ്ഞ ദിവസം സത്യസരണിയിൽ കണ്ടെത്തി എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ കണ്ടെത്തി എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

“ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്.
സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു.മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.
സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്,” എന്നാണ് വാർത്ത പറയുന്നത്.

ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനമാണ് സത്യാ സരണി. 2018 ൽ എസ‌്എഫ‌്ഐ പ്രവർത്തകനായ  അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  മലപ്പുറം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ‌്ഡ‌് നടത്തിയപ്പോൾ അതിൽ മഞ്ചേരി ചെരണിയിലെ സത്യസരണിയും ഉണ്ടായിരുന്നു.

ഏറെ വിവാദമായ ഹാദിയ കേസിലും സത്യസരണിയുടെ പേര് ഉയർന്നു കേട്ടു. ഹാദിയ മതം മാറിയത് സത്യസരണിയിലാണ്. കോട്ടയം ജില്ലയിലെ വൈക്കം എന്ന സ്ഥലത്ത് ഹൈന്ദവപാരമ്പര്യം പിന്തുടരുന്ന മാതാപിതാക്കൾക്കു ജനിച്ച അഖില എന്ന യുവതി സേലത്തെ ഒരു കോളേജിൽ പഠിക്കുമ്പോൾ മതം മാറി ഇസ്ലാം മത നിയമപ്രകാരം ഷഫിൻ ജഹാൻ എന്നയാളെ വിവാഹം കഴിച്ചു. ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും, മറ്റ് ആരോപണങ്ങൾ വേറെത്തന്നെ അന്വേഷിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Ajith Krishnan Kutty എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 278 ഷെയറുകൾ ഉണ്ടായിരുന്നു.

Ajith Krishnan Kutty ‘s Post

M S Radhakrishnan Padinjarel എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 84 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു,

M S Radhakrishnan Padinjarel‘s Post

മഹാബലൻ ഭീമദംഷ്ട്രൻ ഊർദ്ധ്വകേശൻ എന്ന ഐഡിയിൽ നിന്നും സബ്‌കെ സാത്ത് സബ്‌കെ വികാസ് എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് 30 പേർ വീണ്ടും ഷെയർ ചെയ്തിരുന്നു.

മഹാബലൻ ഭീമദംഷ്ട്രൻ ഊർദ്ധ്വകേശൻ‘s Post

ॐ ക്ഷത്രിയൻസ് ॐ എന്ന ഐഡിയിൽ നിന്നും 20 പേർ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിരുന്നു.

ॐ ക്ഷത്രിയൻസ് ॐ ‘s Post

പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും, ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി എന്ന വാർത്ത പത്രങ്ങളിൽ കാണാത്തത് കൊണ്ട് അതിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തീർച്ചയാക്കി.

Fact Check

‘ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി,’ എന്ന വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, ധാരാളം ഫേസ്ബുക്ക് പോസ്റ്റുകളും വാർത്ത ലിങ്കുകളും ഞങ്ങൾക്ക് ലഭിച്ചു. 2020ലും 2018ലും ഇതേ പ്രചരണം വൈറലായിരുന്നുവെന്ന് അതിൽ നിന്നും മനസിലായി.

2020 ജനുവരി 25 ന് Beena Sunny അന്ന് ഇത്തരം പോസ്റ്റുകൾ വൈറലായപ്പോൾ അതിനെ ഖണ്ഡിച്ചു കൊണ്ടിട്ട ഒരു പോസ്റ്റും ഞങ്ങൾക്ക് കിട്ടി. “ഈ പോസ്റ്റ് പച്ചക്കള്ളമാണ്. 1. പോസ്റ്റിന് കൂടെ ഇവർ കൊടുത്തിരിക്കുന്ന ചിത്രം തിരുവനന്തപുരം സ്വദേശി അപർണയുടേതല്ല. 2. തിരുവനന്തപുരത്ത് നിന്ന് കാണാതായ സൈനികോദ്യോഗസ്ഥന്റെ മകളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് ആ കുട്ടി വീട് വിട്ടത്. 3. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോ കാഞ്ഞങ്ങാട് നിങ്ങളുടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടേതാണ്. ആ കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 4. മത പരിവർത്തന കേന്ദ്രം എന്ന് ആരോപിക്കപ്പെടുന്ന മ”ത തീവ്രവാദ കേന്ദ്രമായ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനകം ഒരുതരത്തിലുള്ള പോലീസിന്റെ റെയ്ഡും നടന്നിട്ടില്ല എന്ന് മലപ്പുറം എസ്പി യു അബ്ദുൽ കരീം പറയുന്നു,” ബീന സണ്ണിയുടെ പോസ്റ്റ് പറയുന്നു.

Beena Sunny‘s Post

ജൂലൈ 29,2016 ൽ മറുനാടൻ മലയാളി എന്ന വെബ്‌സൈറ്റ്  മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ നടന്ന റെയ്‌ഡിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കണ്ടെത്തി എന്ന വാർത്ത കൊടുത്തിട്ടുണ്ട്. ജൂലൈ 29,2016 ൽ ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന വെബ്‌സൈറ്റും സത്യസരണിയിൽ നടന്ന റെയ്‌ഡിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കണ്ടെത്തി എന്ന വാർത്ത കൊടുത്തിട്ടുണ്ട്.

Marunadan Malayali’s Post

ജൂലൈ 29,2016 ൽ മാധ്യമം കൊടുത്ത വാർത്തയിൽ,”ആരുടെയും സമ്മര്‍ദമോ നിര്‍ബന്ധമോ കൂടാതെ ഇസ്ലാമിനെ കുറിച്ച് പഠിക്കാനാണ് താന്‍ മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിന് കീഴിലെ മര്‍ക്കസുദ്ദഅ്വ എന്ന സ്ഥാപനത്തില്‍ എത്തിയതെന്ന് തിരുവനന്തപുരം സ്വദേശിനിയും വിദ്യാര്‍ഥിയുമായ അപര്‍ണ എന്ന ആയിശ പറഞ്ഞു. സ്ഥാപനത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അപര്‍ണ ഇക്കാര്യം വ്യക്തമാക്കിയത്,”എന്ന് പറയുന്നു.

Screen shot of Madhyamam’s news

“ഇത് പഴയ വാർത്തയാണെന്നാണ്,”സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍  ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ ഞങ്ങളോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.

വായിക്കാം: ജറുസലേമിലെ സിനഗോഗിന് പുറത്ത് നടന്ന വെടിവെയ്പ്പിന്റെ ഇരകളുടേത് എന്ന പേരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ പഴയ ചിത്രം പങ്കു വെക്കുന്നു

Conclusion

“ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി,” എന്ന വാർത്ത 2016ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: Missing Context


Sources

Facebook post of Beena Sunny on January 25,2020

Newsreport  in Marunadan Malayali website on July 29,2016


News report in East Coast daily on July 29,2016

News report in Madhyamam on July 29,2016

Telephone conversation with State Police Media Centre Deputy Director V P Pramod Kuma


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular