Authors
Claim
വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ട രണ്ട് കുരങ്ങന്മാർ.
Fact
വയനാട് ദുരന്തത്തിന് മുൻപ് തന്നെ ടിക് ടോക്കിൽ പങ്കിട്ട വീഡിയോ.
വയനാട്ടിലെ ദുരന്തത്തില്‍ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാർ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വയനാട് ഉരുൾപൊട്ടിയടുത്തു നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്നാണ് പോസ്റ്റിലെ വിവരണം.
ഇവിടെ വായിക്കുക: Fact Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത്
Fact Check/Verification
വയനാട് ഉരുൾപൊട്ടിയെടത്ത് നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്ന വീഡിയോ ഞങ്ങൾ കീഫ്രെയിമുകളാക്കി റിവേഴ്സ് സെർച്ച് ചെയ്തു. അപ്പോൾ, ഈ വൈറൽ വീഡിയോ 2024 ജൂലൈ 20-ന് ബിന്ദുചൗധരി485 എന്ന ഐഡിയുള്ള ടിക്‌ടോക്ക് പേജിൽ പോസ്റ്റ് ചെയ്‌തതാണെന്ന് കണ്ടെത്തി.
ഇതിൽ നിന്നും വയനാട് ഉരുൾപൊട്ടൽ നടന്ന ജൂലൈ 30, 2024ന് മുമ്പ് വൈറലായ വീഡിയോ ഈ പേജിൽ പോസ്റ്റ് ചെയ്തതാണെന്ന് മനസ്സിലായി
ബിന്ദുചൗധരി 485 എന്ന യൂസർ ഐഡിയുള്ള ആളുടെ പ്രൊഫൈൽ അന്വേഷിച്ചപ്പോൾ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തി.
തൻ്റെ ടിക് ടോക്ക് പേജിലെ വൈറലായ വീഡിയോ കൂടാതെ, കുരങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഇയാൾ പങ്കുവയ്ക്കുന്നത് കണ്ടു.
എന്നാൽ വീഡിയോകൾ എപ്പോൾ എടുത്തതാണെന്ന് ഒരു വീഡിയോയിലും പരാമർശിച്ചിട്ടില്ല. വൈറലായ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന വിവരവും അദ്ദേഹം നൽകിയിട്ടില്ല.
വൈറലായ വീഡിയോ എവിടെ നിന്ന്, എപ്പോൾ പകർത്തിയതാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാനാകില്ല. എന്നാൽ ഈ വീഡിയോയ്ക്ക് വയനാട് ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. കാരണം വയനാട് ദുരന്തത്തിന് പത്ത് ദിവസം മുമ്പ് ഷെയർ ചെയ്തതാണ് ഈ വീഡിയോ.
ഇവിടെ വായിക്കുക: Fact Check: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടക്കുന്ന ഫോട്ടോ അല്ലിത്
Conclusion
വയനാട് ഉരുൾപൊട്ടിയെടത്ത് നിന്നും രക്ഷപ്പെട്ട ഒരു അമ്മ കുരങ്ങനും കുഞ്ഞു കുരങ്ങനും എന്ന വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വയനാട് ഉരുൾപൊട്ടലിന് പത്ത് ദിവസം മുമ്പ് നേപ്പാളിൽ നിന്നുള്ള ടിക് ടോക്ക് ഉപയോക്താവ് ടിക് ടോക്കിൽ ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്.
Result: False
ഇവിടെ വായിക്കുക:Fact Check: വയനാട് ഉരുൾപൊട്ടൽ നടക്കും മുമ്പ് രക്ഷപ്പെടുന്ന ആനക്കൂട്ടമല്ലിത്
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
TikTok post from the user, binduchaudhary485, Dated July 20, 2024
Report from Vikatan, Dated July 20, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.