Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckViralFact Check: എം‌ടി വാസുദേവന്‍ നായരെ പി‌വി അന്‍വര്‍ ആക്ഷേപിച്ചോ?

Fact Check: എം‌ടി വാസുദേവന്‍ നായരെ പി‌വി അന്‍വര്‍ ആക്ഷേപിച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: എം‌ടി വാസുദേവന്‍ നായരെ പി‌വി അന്‍വര്‍ ആക്ഷേപിച്ചു  എന്ന കേരള ഒബ്സെർവർ എന്ന മാധ്യമത്തിന്റെ പേരിലുള്ള കാർഡ്.

Fact:  കേരള ഒബ്സെർവർ എന്ന മാധ്യമത്തിന്റെ പേരിലുള്ള കാർഡ് വ്യാജമാണ് എന്നവർ വ്യക്തമാക്കി.

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ രാഷ്ട്രീയ രംഗത്ത് വ്യക്തി ആരാധന വർദ്ധിക്കുന്നത്തിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു.
“അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറി. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു,” എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു.

“ഇഎംഎസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല, കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം,” എംടി  കൂട്ടിച്ചേർത്തു.

എന്നാൽ ആ വേദിയിൽ എം ടി ഒരു രാഷ്ട്രീയ നേതാവിനെയും പേരെടുത്ത് പറഞ്ഞില്ല. വേദിയിൽ പിണറായി വിജയൻ ഉണ്ടായിരുന്നത് കൊണ്ട് ചിലർ പിണറായിയ്ക്കും കേരള സർക്കാരിനും എതിരെയാണ് വിമർശനം എന്ന് സമൂഹ മാധ്യമങ്ങളിൽ എഴുതി. മറ്റ് ചിലർ പ്രധാനമന്ത്രി മോദിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെയാണ് വിമർശനം എന്ന് വാദിച്ചു.

ഈ പശ്ചാത്തലത്തിൽ, എം‌ടി വാസുദേവന്‍ നായരെ പി‌വി അന്‍വര്‍ എം‌എല്‍‌എ ആക്ഷേപിപ്പിച്ചുവെന്ന തരത്തിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. കൂടാതെ അൻവറിന്റെയും എംടിയുടെയും പടവുമുണ്ട്, കേരള ഒബ്സെർവർ എന്ന ഒരു ഓൺലൈൻ മാധ്യമത്തിന്റെ ന്യൂസ്‌കാർഡ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്.

Venugopal Nair എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 744 ഷെയറുകൾ ഉണ്ടായിരുന്നു.

Venugopal Nair's Post 
Venugopal Nairs Post 

WE HATE CPI(M) എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 21 ഷെയറുകൾ ഞങ്ങൾ കണ്ടു.

WE HATE CPI(M)' 's Post
WE HATE CPI(M)’ ‘s Post

ഇവിടെ വായിക്കുക: Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല

Fact Check/Verification

ഞങ്ങൾ കേരള ഒബ്സെർവർ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചു. അവിടെ അത്തരം ഒരു പോസ്റ്റർ  കണ്ടില്ല.

തുടർന്ന് ഞങ്ങൾ കേരള ഒബ്സെർവറിനെ ബന്ധപ്പെട്ടു. അത് അവരുടെ പോസ്റ്റാറല്ലെന്നു അവരും സ്ഥീരീകരിച്ചു.

“എംടി വാസുദേവൻ നായർ,”  “പിവിഅൻവർ എംഎൽഎ” എന്നീ വാക്കുകൾ ഉപയോഗിച്ച്, ഞങ്ങൾ ഗൂഗിൾ കീവേഡ് സെർച്ച് നടത്തിയെങ്കിലും പ്രസക്തമായ റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല.

തുടർന്ന് ഞങ്ങൾ പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നോക്കി. അപ്പോൾ അവിടെ അദ്ദേഹം 2024 ജനുവരി 12 ന് കൊടുത്ത ഒരു പോസ്റ്റ് കിട്ടി.

PV Anvar's post
PV Anvar’s post

ഇപ്പോൾ വൈറലായിരുക്കുന്ന പോസ്റ്റിന്റെ പടത്തിനൊപ്പമാണ് ആ പോസ്റ്റ്. “വ്യാജത്തിന്റെ പിൻബലമില്ലാതെ രാഷ്ട്രീയം പറയാൻ കോൺഗ്രസ്സ്‌-ലീഗ്‌ അണികൾക്ക്‌ കെൽപ്പില്ല. ഇന്നലെ മുതൽ വ്യാപകമായി യു.ഡി.എഫ്‌ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന ഒരു വ്യാജ പോസ്റ്ററാണിത്‌. ഈ വിഷയത്തിൽ ഡി.ജി.പിക്ക്‌ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌,” എന്നാണ് പോസ്റ്റ് പറയുന്നത്.

ഇവിടെ വായിക്കുക: Fact Check: പ്രാൺ പ്രതിഷ്ഠയ്ക്ക് അയോധ്യയിൽ 108 യജ്ഞകുണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ടോ?

Conclusion

എം‌ടി വാസുദേവന്‍ നായരെ പി‌വി അന്‍വര്‍ എം‌എല്‍‌എ ആക്ഷേപിച്ചുവെന്ന തരത്തിൽ  പ്രചരിക്കുന്ന പോസ്റ്റർ വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Altered Photo

ഇവിടെ വായിക്കുക: Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ

Sources
Telephone Conversation with Kerala Observer Team
Facebook post by P V Anvar on January 12,2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular