Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
തൃശ്ശൂരിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരണന്റെ മകനുമായ മുരളീധരന്റെ പ്രചരണത്തിന്റെ ഒരു വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“പാക്കിസ്ഥാനിലെ കറാച്ചി ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന, മതേതര ജനാധിപത്യ കോൺഗ്രസ്സ് സ്ഥാനാർത്ഥി കണ്ണോത്ത് കരുണാകരൻ മകൻ കെ മുരളീധരൻ (പച്ചപ്പട അസ്രപ്പ്), 26വരെ പേരിതാണ്,” എന്നാണ് വീഡിയോയുടെ കൂടെ കൊടുത്തിട്ടുള്ള വിവരണം.
ഇവിടെ വായിക്കുക: Fact Check: ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണോ ഹോട്ടൽ തകർത്തത്?
Fact
പ്രകടനത്തിൽ, പാക്കിസ്ഥാൻ്റെ പതാകയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രതീതി സൃഷ്‌ടിച്ചു കൊണ്ടാണ് ഈ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ വീഡിയോ ശ്രദ്ധിച്ചപ്പോൾ കൊണ്ടോട്ടി പച്ചപ്പടയുടെ വാട്ടർ മാർക്ക് ശ്രദ്ധിച്ചു. അത് ഒരു സൂചനയായി എടുത്ത് കൊണ്ടോട്ടി പച്ചപ്പടയുടെ പേജ് തിരഞ്ഞപ്പോൾ, “വടകരയിൽ കൊലരാജൻ ജയിലിലേക്കും മുരളീധരൻ പാർലിമെന്റ്ലേക്കും പോവും. കെ മുരളീധരന്റെ പ്രചരണ ജാഥ യൂത്ത് ലീഗിന്റെ മക്കൾ പൊളിച്ചടക്കുന്നു,” എന്ന പേരിൽ ഈ വീഡിയോ ഏപ്രിൽ 19,2019ൽ അവർ ഷെയർ ചെയ്ടിരുന്നുവെന്ന് കണ്ടെത്തി. മുരളീധരന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെയാണ് പോസ്റ്റിൽ കൊലരാജൻ എന്ന് വിശേഷിപ്പിച്ചത്.
ഞങ്ങൾ തുടർന്ന്, പോസ്റ്റിലെ വിവരണത്തിലെ വാക്കുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ, ഇതേ അടികുറിപ്പോടെ എം കെ സവാദ് എന്ന ഐഡിയും ഈ പോസ്റ്റ് ഏപ്രിൽ 19,2019 ൽ ഷെയർ ചെയ്ടിരുന്നുവെന്ന് കണ്ടെത്തി.
ഇതിൽ നിന്നും ഈ പടം 2019ൽ ലോക്സഭയിലേക്ക് വടകരയിൽ നിന്നും മുരളീധരൻ മത്സരിച്ചപ്പോഴുള്ളതാണ് എന്ന് കണ്ടെത്തി. ആ തിരഞ്ഞെടുപ്പിൽ മുരളീധരൻ ജയിച്ച് എംപിയായി.
പച്ചക്കൊടി വീശുന്ന ആളുകളുടെ ഘോഷയാത്രയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. ഇത് പാക്കിസ്ഥാൻ്റെ ദേശീയ പതാകയാണെന്ന് സൂചന പോസ്റ്റുകൾ നൽകുന്നു. പാകിസ്ഥാൻ്റെ ദേശീയ പതാകയ്ക്ക് വെള്ള വരയുണ്ട്, എന്നാൽ വീഡിയോയിലുള്ളതിൽ അത് ഇല്ല. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കൊടിയാണ് വിഡിയോയിൽ ഉള്ളത്.
ഇവിടെ വായിക്കുക: Fact Check പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ
Result: Missing Context
Sources
Facebook post by Kondotty Pachapada on April 19, 2019
Facebook post by M K Savad on April 19, 2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.