Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വിശ്വാസസംരക്ഷണ യാത്രയുടെ പന്തൽ തകർന്നത് അയ്യപ്പൻ്റെ ശിക്ഷയാണെന്നും, "വോട്ട് തട്ടാൻ ശ്രമിച്ചതിന് അയ്യപ്പൻ അടി കൊടുത്തു," എന്നും കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
കെ മുരളീധരൻ പറഞ്ഞ വാക്കുകൾ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്. അദ്ദേഹം പരാമർശിച്ചത് സിപിഎം സർക്കാരിന്റെ പിന്തുണയോടെ നടന്ന ആഗോള അയ്യപ്പസംഗമം സംബന്ധിച്ചും, ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ മോഷണ വിവാദം സംബന്ധിച്ചുമാണ്.അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിശ്വാസസംരക്ഷണ യാത്രയുടെ പന്തൽ തകർച്ചയുമായി ബന്ധമില്ല.
കോൺഗ്രസ്സ് സംഘടിപ്പിച്ച വിശ്വാസസംരക്ഷണ യാത്രയുടെ പന്തൽ തകർന്നതിനെ കെ മുരളീധരൻ കളിയാക്കി എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ സജീവമാണ്
“ഈ വോട്ട് തട്ടാൻ നടത്തുന്ന ശ്രമത്തിന് അയ്യപ്പൻ തന്നെ ശക്തമായുള്ള അടി കൊടുത്തു. അതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്,”എന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ പറഞ്ഞതായി കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “അയ്യപ്പന്റെ ഓരോരോ ലീലാവിലാസങ്ങൾ. ഉടായിപ്പ് അയ്യപ്പന്റെ അടുത്ത് നടക്കില്ല കൊങ്ങികളെ,” എന്നാണ് പോസ്റ്റിന്റെ വിവരണം.
അവകാശവാദം പങ്കുവെച്ച പോസ്റ്റ്: ഫേസ്ബുക്ക് റീൽ

മൂവാറ്റുപുഴയില്‍ ശബരിമല വിഷയത്തിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്‍മ്മിച്ച പന്തല്‍ 15 ഒക്ടോബർ 2025-ന് തകർന്നു വീണു. ബെന്നി ബഹ്നാൻ എംപിയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന പരിപാടിക്ക് മുമ്പാണ് സംഭവം നടന്നത്. ഈ സംഭവം കെ മുരളീധരന്റെ പ്രസ്താവനയുമായി ബന്ധിപ്പിച്ചാണ് ചില പോസ്റ്റുകൾ പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: ബഹ്റൈനിൽ ഒരു പള്ളിയിൽ അഫ്ഗാൻ–പാക്കിസ്ഥാൻ സംഘർഷം: യാഥാർത്ഥ്യം എന്ത്?
ഞങ്ങൾ ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ,24 News-ന്റെ 11 ഒക്ടോബർ 2025-ലെ വാർത്തയിൽ നിന്നാണ് പ്രസ്താവന എടുത്തതെന്ന് കണ്ടെത്തി. യൂട്യൂബ് വീഡിയോയിൽ കെ മുരളീധരൻ പറഞ്ഞത് ഇങ്ങനെയാണ്: “ദേവന്മാർക്ക് പോലും ഒരു രക്ഷയില്ലെന്ന് പറഞ്ഞാൽ വിശ്വാസികളുടെ മനസ്സിൽ ഏൽക്കുന്ന മുറിവ് ചില്ലറയല്ല. ഒരു കാര്യം വ്യക്തമായി — അയ്യപ്പന്റെ പേരിൽ ഒരു സംഗമം നടത്തി വോട്ട് തട്ടാൻ നടത്തുന്ന ശ്രമത്തിന് അയ്യപ്പൻ തന്നെ ശക്തമായ അടിയിട്ടു.”അതിൽ നിന്നും അയ്യപ്പന്റെ പേരിൽ ഒരു സംഗമം നടത്തി വോട്ട് തട്ടാൻ നടത്തുന്ന ശ്രമമെന്ന പേരിൽ മുരളീധരൻ വിമർശിക്കുന്നത് സിപിഎം നേതൃത്വം നൽക്കുന്ന സർക്കാർ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെയാണ് എന്ന് വ്യക്തം. പോരെങ്കിൽ, ആ വാചകം ഇപ്പോൾ വിവാദമായ ശബരിമലയിലെ സ്വർണ്ണ മോഷണ കേസും സൂചിപ്പിക്കുന്നു.

ശബരിമല ക്ഷേത്രത്തിൽ നിന്ന് 42.8 കിലോ തൂക്കമുള്ള സ്വർണ്ണ പാളികൾ ഇളക്കിയപ്പോൾ 4.41 കിലോ നഷ്ടമായതായി കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷിക്കാൻ കേരള ഹൈക്കോടതി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. ഈ അന്വേഷണത്തിനിടെയാണ് കെ മുരളീധരന്റെ പ്രസ്താവന വന്നത്.
റിപ്പോർട്ടർ ടിവിയുടെ 11 ഒക്ടോബർ 2025-ലെ റിപ്പോർട്ടിലും അതേ പ്രസ്താവന കേൾക്കാം.
“ഇനി അയ്യപ്പനെ മാത്രമേ വിഴുങ്ങാനുള്ളൂ, ബാക്കി സർവ്വതും വിഴുങ്ങി’; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ ,” എന്നാണ് വാർത്തയുടെ തലക്കെട്ട്.
7.05 മിനിറ്റ് ദൈർഘ്യമുള്ള വാർത്തയുടെ 5.10 മിനിറ്റിലാണ് ഈ ഭാഗം വരുന്നത്. “ദേവന്മാർക്ക് പോലും ഒരു രക്ഷയില്ലെന്ന് പറഞ്ഞാൽ വിശ്വാസികളുടെ മനസ്സിൽ ഏൽക്കുന്ന മുറിവ് ചില്ലറയല്ല. ഒരു കാര്യം വ്യക്തമായി.അയ്യപ്പന്റെ പേരിൽ ഒരു സംഗമം നടത്തി വോട്ട് തട്ടാൻ നടത്തുന്ന ശ്രമത്തിന് അയ്യപ്പൻ തന്നെ ശക്തമായുള്ള അടി കൊടുത്തു. അതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്,” എന്ന് മുരളീധരൻ പറയുന്നത് ഈ വിഡിയോയിലും കേൾക്കാം.
ഈ വീഡിയോയിലും ആഗോള അയ്യപ്പ സംഗമത്തെയും ഇപ്പോൾ നടക്കുന്ന ശബരിമല സ്വർണ്ണ മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തെയുമാണ് കെ മുരളീധരൻ പരാമർശിക്കുന്നത് എന്ന് വ്യക്തം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെ മുരളീധരൻ അയ്യപ്പൻ്റെ ശിക്ഷയെ കുറിച്ച് പറഞ്ഞിട്ടില്ല.അദ്ദേഹം പറഞ്ഞത്,സിപിഎം സർക്കാരിന്റെ പിന്തുണയോടെ നടന്ന ആഗോള അയ്യപ്പസംഗമം സംബന്ധിച്ചും, ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ മോഷണ വിവാദം സംബന്ധിച്ചുമാണ്. വിശ്വാസസംരക്ഷണ യാത്രയുടെ പന്തൽ തകർച്ചയുമായി പ്രസ്താവനയ്ക്ക് യാതൊരു ബന്ധവുമില്ല.
ഇവിടെ വായിക്കുക: MSc ഗണിതശാസ്ത്ര പരീക്ഷയിൽ മത്സ്യതൊഴിലാളിയുടെ മകൾ ജിൻസി നായർ ഒന്നാം റാങ്ക് നേടിയോ?
FAQ
Q1: കെ മുരളീധരൻ പന്തൽ തകർച്ചയെ കുറിച്ച് പ്രസ്താവന നടത്തിയോ?
ഇല്ല. അദ്ദേഹത്തിന്റെ പ്രസ്താവന 11 ഒക്ടോബർ 2025-ലാണ് ഉണ്ടായത്, പന്തൽ തകർച്ച 15 ഒക്ടോബറിലാണ്.
Q2: “അയ്യപ്പൻ അടി കൊടുത്തു” എന്ന പ്രസ്താവനയുടെ പശ്ചാത്തലം എന്താണ്?
ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ച് രാഷ്ട്രീയ പ്രയോജനം നേടാൻ ശ്രമിച്ച സർക്കാരിനെതിരെയാണ് ഈ വിമർശനം.
Sources
24 News YouTube-11–10–2025
Reporter TV YouTube-11–10–2025
Sabloo Thomas
November 24, 2025
Sabloo Thomas
November 22, 2025
Sabloo Thomas
November 20, 2025