Saturday, June 22, 2024
Saturday, June 22, 2024

HomeFact CheckViralFact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല

Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഓം പതിപ്പിച്ച  1818 ലെ ബ്രിട്ടീഷ്  നാണയം. 
Fact: ഇത് വ്യാജമായി നിർമ്മിച്ചത്.

“ഇത് ബ്രിട്ടീഷ് കാലത്തെ ഓം പതിപ്പിച്ച നാണയം,” എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. “ഈ രണ്ടണ ഇവിടത്തെ രാഷ്ട്രീയ നേതാക്കൾ ഒന്ന് കാണട്ടെ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഒരു താമരയുടെ പടവും ഓം ചിഹ്നവും ഉള്ളതാണ് നാണയം. ‘ടു അണ’ എന്നും ;ഈസ്റ്റ് ഇന്ത്യ’ എന്നും ‘1818’ എന്നും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Fact Check/Verification

ഞങ്ങൾ  ഇന്ത്യയിൽ നിലനിന്ന ബ്രിട്ടീഷ് നാണയങ്ങൾ ഏതൊക്കെയെന്ന് ഞങ്ങൾ ആർബിഐയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചു. അപ്പോൾ ഇത്തരം ഒരു നാണയം കണ്ടില്ല. ഇന്ത്യയിൽ നിലനിന്ന ബ്രിട്ടീഷ് നാണയങ്ങൾ ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഇവിടേയും കാണാം.

 Courtesy: RBI
 Courtesy: RBI

തുടർന്ന് ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ വിവിവരങ്ങൾക്കായി സേർച്ച് ചെയ്തപ്പോൾ കോയിൻ ക്വസ്റ്റ് എന്ന വെബ്‌സൈറ്റിലെ ഒരു ലേഖനം കണ്ടു.

‘ഇന്ത്യ (ഈസ്റ്റ് കമ്പനി) സ്പിരിച്വൽ ടോക്കണുകൾ (വ്യാജം) 1616 മുതൽ 1839 വരെ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഇങ്ങനെ പറയുന്നു: “1839-ന് മുമ്പുള്ള ഈസ്റ്റ് ഇന്ത്യ കമ്പനി എന്നെഴുതിയ  ഒരു ചെമ്പ് നാണയം നിങ്ങൾ കണ്ടാൽ ഇതോർക്കുക. സാധാരണയായി 1616, 1717, 1818 തുടങ്ങിയ ആദ്യകാല തീയതികളിൽ  അണ, ഹാഫ് അണ, അല്ലെങ്കിൽ രൂപ എന്നീ വിഭാഗങ്ങളുമുള്ള ഒരു ചെമ്പ് നാണയം ഈസ്റ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയിട്ടില്ല. അവ കമ്പനിയുടെ പേരിൽ വ്യാജമായി   അടുത്തിടെ നിർമ്മിച്ച് വിനോദസഞ്ചാരികൾക്ക് വിൽക്കുന്ന ടോക്കണുകൾ ആണ്. ഈ ടോക്കണുകളിൽ പൊതുവെ വ്യത്യസ്ത ഹിന്ദു ദൈവങ്ങളുടെ പടവും  അനുബന്ധ ആത്മീയ ചിഹ്നങ്ങളും കാരിക്കേച്ചറുകളും ഉൾപ്പെടുത്തുന്നു.”

Coin Quest
 Courtesy: Coin Quest

ഞങ്ങൾ നാണയ ചരിതത്തിൽ വിദഗ്‌ധനായ റെജസ് ഷായെ ബന്ധപ്പെട്ടു.  “ഇവയെല്ലാം വ്യാജ നാണയങ്ങളാണ്. ഇവ നാണയങ്ങളല്ല, ടോക്കണുകളാണ്. ഇവ  ഈസ്റ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയതല്ല.  ഈയിടെ വ്യാജ വിവരങ്ങളോടെ പ്രമുഖ മെട്രോ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം വിദേശികൾക്ക് നിർമ്മിച്ച് വിൽക്കുന്നവയാണ് അവ,” അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?

Conclusion

ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യയിൽ അവരുടെ ഭരണകാലത്ത്  ഹിന്ദു ദൈവങ്ങളെയോ,ഹിന്ദു ചിഹ്നങ്ങളെയോ, ചിത്രീകരിക്കുന്ന നാണയങ്ങൾ പുറത്തിറക്കിയിരുന്നില്ല. വിദേശ വിനോദസഞ്ചാരികൾക്ക് വിൽക്കാൻ നിർമ്മിച്ച ടോക്കണുകളുടെയോ ഡമ്മി നാണയങ്ങളുടെയോ ചിത്രങ്ങളാണ്  വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: False

ഇവിടെ വായിക്കുക: Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?

Sources
Coins Museum on the RBI website
Article in Coin Quest

Telephone conversation with Numismatist Tejas Shah 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular