മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ എഐ ഫോട്ടോ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിച്ചു. അത് കൂടാതെ, ഓം പതിപ്പിച്ച ബ്രിട്ടീഷ് നാണയം എന്ന പേരിൽ ഒരു പടവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്ന വീഡിയോ കേരളത്തില്‍ നിന്നെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്
എഐ ഉപയയോഗിച്ച് നിർമ്മിച്ചതാണ്, യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല
ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യയിൽ അവരുടെ ഭരണകാലത്ത് ഹിന്ദു ദൈവങ്ങളെയോ,ഹിന്ദു ചിഹ്നങ്ങളെയോ, ചിത്രീകരിക്കുന്ന നാണയങ്ങൾ പുറത്തിറക്കിയിരുന്നില്ല. വിദേശ വിനോദസഞ്ചാരികൾക്ക് വിൽക്കാൻ നിർമ്മിച്ച ടോക്കണുകളുടെയോ ഡമ്മി നാണയങ്ങളുടെയോ ചിത്രങ്ങളാണ് വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
കറാച്ചിയിൽ നിന്നുള്ള പഴയ വീഡിയോ കേരളത്തിൽ ദേശീയ ത്രിവർണ്ണ പതാകയെ അനാദരിച്ചുവെന്ന പേരിൽ തെറ്റായി ഷെയർ ചെയ്യുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: തൃക്കരിപ്പൂരിൽ ഗേറ്റ് ട്രെയിൻ വരുമ്പോൾ റെയിൽവേ അടച്ചില്ല എന്ന പോസ്റ്റിന്റെ വാസ്തവം
ഒരു ട്രെയിൻ കടന്ന് പോയതിന് ശേഷം സിഗ്നൽ ഓട്ടോമാറ്റിക്കായി ചുവപ്പ് നിറമാകും. അത് കൊണ്ട് പിന്നാലെ വരുന്ന ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വരാത്ത പുറമേ കാത്ത് നിൽക്കുന്നതാണ് ചിത്രത്തിൽ. സ്റ്റേഷൻ മാസ്റ്റർ ഓൺ ചെയ്താൽ മാത്രമേ വീണ്ടും സിഗ്നൽ പച്ചയാക്കൂ. അതിനുള്ളിൽ ഗേറ്റ്കീപ്പർ ഗേറ്റ് അടക്കും. ഒരു സുരക്ഷാ പ്രശ്നവും തൃക്കരിപ്പൂരിൽ ഉണ്ടായിട്ടില്ല

Fact Check: കോൺഗ്രസ് എംഎൽഎയല്ല വോട്ടിംഗ് മെഷീൻ തകർക്കുന്നത്
ഇവിഎം തകർത്തത് കോൺഗ്രസ് എംഎൽഎ അല്ല, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎയാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.