Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ തുറസ്സായ സ്ഥലത്ത് ഉറങ്ങുന്ന ചിത്രം.
എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം.
മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്നത് കാണിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“നാം എല്ലാവരും അല്ലാഹുവിൻ്റെ മുന്നിൽ നേരിടുന്ന ആമീൻ,” എന്നാണ് വളരെ ദൈർഘ്യമുള്ള ആ പോസ്റ്റിന്റെ തലക്കെട്ട്.
“ആത്യന്തിക സമത്വത്തിന്റെയും വിനയത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തൽ (SWT). ഈ ലോകത്തിൽ നമ്മുടെ പദവികൾ എന്തുമാകട്ടെ – നാം സമ്പന്നരോ ദരിദ്രരോ, ശക്തരോ ദുർബലരോ ആകട്ടെ – നാം എല്ലാവരും ഒരേ സ്ഥലത്തേക്കാണ് മടങ്ങുന്നത്, നമ്മുടെ തഖ്വയാണ് (ദൈവ ബോധം) അല്ലാഹുവിന്റെ സന്നിധിയിൽ നമ്മെ വേർതിരിച്ചു കാണിക്കുന്നത്,” പോസ്റ്റ് പറയുന്നു.
“നിങ്ങൾ മനോഹരമായി ഉദ്ധരിച്ചതുപോലെ, അല്ലാഹുവിന്റെ സന്നിധിയിൽ നിങ്ങളിൽ ഏറ്റവും ആദരണീയനായത് നിങ്ങളുടെ ഭക്തിയാണ്. തീർച്ചയായും, അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും മാന്യന് നിങ്ങളിൽ ഏറ്റവും സച്ചരിതനാണ്. (സൂറത്ത് അൽ ഹുജുറാത്ത് 49:13),” പോസ്റ്റ് തുടരുന്നു.
“ആത്മാർത്ഥതയോടെയും വിനയത്തോടെയും ധർമ്മത്തോടെയും ജീവിക്കാൻ അല്ലാഹു (SWT) നമ്മെ നയിക്കട്ടെ. അല്ലാഹു നമ്മെ ഹൃദയങ്ങൾ ശുദ്ധിയുള്ളവരും കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നവരും അന്ത്യം ബഹുമതിയും പാപമോചനവുമുള്ളവരുമായവരുടെ കൂട്ടത്തിലാക്കട്ടെ,” പോസ്റ്റ് പറയുന്നു.
“അല്ലാഹുവേ ഞങ്ങളെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ഞങ്ങളുടെ സൽകർമങ്ങളെ അതിൻ്റെ മോതിരമാക്കുകയും ചെയ്യേണമേ,” എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അറഫയ്ക്കും മിനായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് മുസ്ദലിഫ. തുറസ്സായ സ്ഥലത്ത് ധാരാളം പേർ ഉറങ്ങുന്നത് ചിത്രത്തിൽ കാണാം. ആ ചിത്രത്തിലെ സ്ഥലത്തിന് അറഫയ്ക്കും മിനായ്ക്കും ഇടയിലുള്ള മുസ്ദലിഫയിലെ നടപ്പാതയോടുള്ള സാമ്യം സ്‌പഷ്‌ടമാണ്. അറബിയിലുള്ള സമാനമായ അവകാശവാദങ്ങളിൽ സ്ഥലത്തിന്റെ പേര് മുസ്ദലിഫ എന്ന് പറഞ്ഞിട്ടുമുണ്ട്.

ഇവിടെ വായിക്കുക:നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സ്വരാജ് സന്ദർശനം നടത്തിയില്ലേ?
ചിത്രം ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ ഈ ഇമേജ് ഞങ്ങൾ പരിശോധിച്ചു.
ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

ഈസ് ഇറ്റ് എഐ ടൂൾ ഉപയോഗിച്ചും പരിശോധിച്ചു. ചിത്രം എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടൂൾ പറഞ്ഞു. എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത 99% ആണെന്നും ഞങ്ങൾ കണ്ടെത്തി.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചു. ചിത്രം എഐ ആവാനുള്ള സാധ്യത 99% ആണെന്ന് പരിശോധനയിൽ കണ്ടെത്തി.

തുടർന്ന് ഞങ്ങൾ ചിത്രം ഹൈവ് മോഡറേഷൻ എന്ന എഐ ഇമേജ് ഡിറ്റക്ഷൻ ടൂളിന് അപ്പുറത്തേക്ക് ഓടിച്ചു, അപ്പോൾ ചിത്രത്തിൽ 92.6% എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഇവിടെ വായിക്കുക: ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം അറിയുക
മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Hive Moderation Website
Is It AI? Website
Sightengine Website
WasitAI Website