Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നു.
അഹമ്മദാബാദിൽ സാമൂഹിക വിരുദ്ധർ സൃഷ്ടിച്ച സംഘർഷത്തെ തുടർന്നുള്ള പോലീസ് നടപടിയാണ് വിഡിയോയിൽ.
ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. സംഭവം നടന്നത് എവിടെയാണ് എന്നോ, എന്നാണ് എന്നോ പോസ്റ്റിൽ പറയുന്നില്ല.
“മേലാളന്റെ ക്ഷേത്രത്തിൽ തൊഴാൻ കയറിയതിന് അടിക്കുന്നവൻ മനുവാദി, അടികൊണ്ട് പുളയുന്നവൻ കീഴാളൻ, നോക്കിനിൽക്കുന്ന പോലീസ്. ഇതാണ് ഇന്ത്യ,” എന്നാണ് പോസ്റ്റിലെ വിവരണം.
ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: ഫോട്ടോയിൽ മോദിയോടൊപ്പമുള്ളത് ഭാര്യ യശോദബെൻ അല്ല
കീവേഡുകളുടെ സഹായതോടെ ഗൂഗിൾ തിരഞ്ഞപ്പോൾ, ഈ സംഭവത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി.
2025 മാർച്ച് 17-ന് ഔദ്യോഗിക യൂട്യൂബ് ചാനലിൽ ന്യൂസ് 18 ഗുജറാത്തി പ്രസിദ്ധീകരിച്ച ഒരു വീഡിയോ അതിൽ ഉൾപ്പെടുന്നു. “അഹമ്മദാബാദ് പോലീസ് മാർച്ച് ലൈവ്: പോലീസ് പരസ്യമായി ഗുണ്ടകളെ തല്ലുന്നു വൈറൽ വീഡിയോ | കുറ്റകൃത്യം ,” എന്നാണ് വീഡിയോയുടെ ഗുജറാത്തിൽ ഉള്ള തലക്കെട്ട്.
“അഹമ്മദാബാദിലെ വസ്ത്രാലിലുള്ള ശാശ്വത് സൊസൈറ്റി -2 ന് സമീപമുള്ള പ്രദേശത്തെ വാളുകളും കത്തികളും മറ്റ് ആയുധങ്ങളുമായി സായുധരായ സാമൂഹിക വിരുദ്ധർ ആളുകളെ ബന്ദികളാക്കി. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ നശിപ്പിച്ചു,” എന്ന് റിപ്പോർട്ട് പറയുന്നു.
“പ്രതികളെ പോലീസ് ലാത്തി കൊണ്ട് അടിച്ച് ഒരു പാഠം പഠിപ്പിക്കുകയാണ്. ഈ സംഭവത്തിൽ ആകെ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 7 പ്രതികളുടെ വീടുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെയും പോലീസിന്റെയും സഹായത്തോടെ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിട്ടുണ്ട്,” എന്ന് വീഡിയോ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
മർദ്ദിക്കുന്നത് യൂണിഫോമിൽ അല്ലാതെ സാധാരാണ വേഷം ധരിച്ച പോലീസ് ഉദ്യോഗസ്ഥരാണെന്നും വാർത്ത സൂചിപ്പിക്കുന്നു.

2025 മാർച്ച് 15-ന് പ്രസിദ്ധീകരിച്ച മിന്റ് ന്യൂസ് റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “അഹമ്മദാബാദിലെ വസ്ത്രാലിൽ കലാപം സൃഷ്ടിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുന്ന വീഡിയോ വൈറലായിട്ടുണ്ട്. പൊതുജനങ്ങൾ ഇതിനെക്കുറിച്ച് നിരവധി പ്രതികരണങ്ങൾ നൽകുന്നുണ്ട്. ഗുജറാത്ത് പോലീസിന്റെ പ്രവർത്തനത്തെ പൊതുജനങ്ങൾ പ്രശംസിച്ചു.”

“അഹമ്മദാബാദ് സിറ്റി പോലീസിലെ വസ്ത്രാലിൽ നടന്ന സംഭവം വ്യക്തിവൈരാഗ്യം മൂലമാണ് സംഭവിച്ചത്. സംഭവമറിഞ്ഞയുടനെ പോലീസ് ഇൻസ്പെക്ടർ റാമോൾ ഉൾപ്പെടുന്ന ടീം സ്ഥലത്തെത്തി.പ്രതികൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതുവരെ 13 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” അഹമ്മദാബാദ് പോലീസ് അവരുടെ എക്സ് ഹാൻഡീലിൽ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തു.

ഇവിടെ വായിക്കുക: ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ അല്ലിത്
അഹമ്മദാബാദിൽ സാമൂഹിക വിരുദ്ധർ സൃഷ്ടിച്ച സംഘർഷത്തെ തുടർന്നുള്ള പോലീസ് നടപടിയാണ് വിഡിയോയിൽ ഉള്ളത്. ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
( ഈ അവകാശവാദം ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഗുജറാത്തി ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
News Report by News18 Gujarati, dated 17th March, 2025
News Report by Mint, dated 15th March, 2025
X Post by @AhmedabadPolice dated 14th March 2025
Sabloo Thomas
November 5, 2025
Sabloo Thomas
September 30, 2025
Sabloo Thomas
September 13, 2025