Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സ്വരാജ് സന്ദർശനം നടത്തിയില്ല.
വാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സിപിഎം നേതാവും ഉപതിരഞ്ഞെടുപ്പിലെഎൽഡിഎഫ് സ്ഥാനാർഥിയുമായ എം സ്വരാജ് സന്ദർശനം നടത്തിയില്ലെന്ന് ആരോപണവുമായി ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
പോസ്റ്റർ രൂപത്തിലും, എഴുതിയ പോസ്റ്റിന്റെ രൂപത്തിലും വിഡിയോ രൂപത്തിലും ഈ പ്രചാരണമുണ്ട്.
“ആധാർ കാർഡിൽ മാത്രം നിലമ്പൂരിലുള്ള സ്വരാജിനോട് ചില ചോദ്യങ്ങൾ,” എന്ന ആമുഖത്തോടെയാണ് പോസ്റ്റുകൾ.
“നിലമ്പൂരിൽ പ്രളയം ഉണ്ടായി സ്വരാജ് എവിടെയായിരുന്നു നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായി സ്വരാജ് എവിടെയായിരുന്നു. നിലമ്പൂരിൽ വന്യജീവി ആക്രമണം കൊണ്ട് മലയോര ജനത ബുദ്ധി മുട്ടി സ്വരാജ് എവിടെയായിരുന്നു. നിലമ്പൂരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ആയിരക്കണക്കിന് പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ സ്വരാജ് എവിടെയായിരുന്നു,” എന്നാണ് പോസ്റ്റുകളെപറയുന്നത്.
. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം നേതാവ് എം സ്വരാജ്, യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ്സ് നേതാവ് ആര്യാടൻ ഷൗക്കത്ത് എൻഡിഎ സ്ഥാനാർഥിയായി ബിജെപി നേതാവ് മോഹൻജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ എന്നിവർ മത്സര രംഗത്ത് വന്നത്തോടെയാണ് ഈ പോസ്റ്റുകൾ വ്യാപകമാവുന്നത്.

025 ജനുവരി 13ന് നിയമസഭാ സാമാജികനായിരുന്നു പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതിരജെടുപ്പിന് കളം ഒരുങ്ങിയത്. ഒന്നര വർഷം കാലാവധി ബാക്കി നിൽക്കവെയാണ് അദ്ദേഹത്തിന്റെ രാജി.
2016, 2021 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്വതന്ത്രനായി നിലമ്പൂരിൽനിന്നു ജയിച്ച പി.വി.അൻവർ പിണറായിയുമായി ഇടഞ്ഞാണ് ഇടതുപക്ഷത്തുനിന്ന് അകന്നത്. യുഡിഎഫിലേക്കുള്ള വാതിൽ അടഞ്ഞതോടെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവിടെ വായിക്കുക: ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ മർദ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം അറിയുക
ഒന്നിലധികം അവകാശവാദങ്ങൾ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഉണ്ട്. അതിനാൽ അവയൊക്കെ സത്യമാണോ എന്നറിയാൻ ഞങ്ങൾ പല പ്രാവശ്യം കീ വേർഡ് സെർച്ചുകൾ നടത്തി.
പ്രളയകാലത്ത് സ്വരാജ് നിലമ്പൂരിൽ ഉണ്ടായിരുന്നോ എന്നാണ് ആദ്യം പരിശോധിച്ചത്. അപ്പോൾ അത് സംബന്ധിച്ച്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവായ അബ്ദുൽ വഹാബ് എം പി ഓഗസ്റ്റ് 11, 2019ൽ പങ്ക് വെച്ച ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ടെത്തി.
“പ്രളയം സംസ്ഥാനത്ത് ഏറ്റവുമധികം നാശനഷ്ടം വിതച്ച നിലമ്പൂരിലെ പോത്തുകല്ല്, കവളപ്പാറ, ഭൂദാനം, പാതാർ മേഖലകൾ സന്ദർശിച്ചു. അതി ദയനീയവും കരളലിയിപ്പിക്കുന്നതുമായ കാഴ്ചകളാണ് ഈ പ്രദേശങ്ങളിൽ. പ്രകൃതിയുടെ രൗദ്രഭാവത്തിനു മുന്നിൽ നിസ്സഹായരായിപ്പോയ മനുഷ്യർ. സകലതും നഷ്ടമായ അവർക്ക് സാന്ത്വനമേകുക മാത്രമാണ് ഇപ്പോഴത്തെ പരിഹാരം. വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് ഈ പ്രദേശങ്ങൾ ഇപ്പോഴും മുക്തമായിട്ടില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.
“നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി ജലീൽ, എം.എൽ.എമാരായ പി വി അൻവർ, എം. സ്വരാജ്, മറ്റു ജനപ്രധിനികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. അടിയന്തര സഹായങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ നമുക്ക് ഈ പ്രതിസന്ധി അതിജീവിക്കണം,” എന്നും പോസ്റ്റ് തുടരുന്നു.

പോസ്റ്റിലെ ചിത്രങ്ങളിൽ എം സ്വരാജിനെ കാണാം.

“ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ പോത്തുക്കല്ല് കവളപ്പാറ, പാതാർ പ്രദേശങ്ങളിൽ കേരളാ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി ജലീൽ, രാജ്യസഭാ എം പി അബ്ദുൽ വഹാബ്,എം സ്വരാജ് എംഎൽഎ എന്നിവർ സന്ദർശിച്ചു,” എന്ന വിവരണത്തോടെ തിരൂർ ലൈവ് എന്ന പ്രാദേശിക മാധ്യമം അവരുടെ ഫേസ്ബുക്ക് പേജിലും സമാനമായ ഒരു പോസ്റ്റ് ഓഗസ്റ്റ് 11, 2019ൽ പങ്ക് വെച്ചിട്ടുണ്ട്.

2020ലും മഴ ദുരിതം അനുഭവിക്കുന്നവരെ സന്ദർശിക്കാൻ എം സ്വരാജ് നിലമ്പൂരിൽ എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു.
DYFI കടയ്ക്കൽ മേഖല കമ്മിറ്റി ഓഗസ്റ്റ് 6,2020ൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ എം സ്വരാജ്, പിവി അൻവറിനൊപ്പം ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന ഫോട്ടോയുണ്ട്.
“സ്വന്തം നാടായ നിലമ്പൂരിൽ മഴ കനത്ത് പെയ്യുന്നത് അറിഞ്ഞു രാവിലെ തന്നെ നാട്ടിലെത്തിയ തൃപ്പൂണിത്തറ MLA M.സ്വരാജ് ക്യാമ്പുകൾ സന്ദർശിക്കുന്നു..!!കൂടെ നിലമ്പൂരിന്റെ പ്രിയ MLA പി വി അൻവറും,” എന്നാണ് പോസ്റ്റ്.

CPIM NILAMBUR ഫോളോവേഴ്സ് ഇതേ ഫോട്ടോ ഓഗസ്റ്റ് 7,2020ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വന്യജീവി ആക്രമണത്തിൽ നിന്നും കൃഷിയെയും മനുഷ്യരെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വന നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം മുൻനിർത്തി 2023ൽ പുന്നല എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ചില ചിത്രങ്ങളും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും വന്യജീവി പ്രശ്നത്തിൽ സ്വരാജ് പ്രതികരിച്ചില്ലെന്ന് അവകാശവാദവും തെറ്റാണെന്ന് കണ്ടെത്തി. Suresh Kumar എന്ന ഐഡി ഈ കൂട്ടായ്മയുടെ ചില ചിത്രങ്ങൾ ജൂലൈ 14,2020ൽ പോസ്റ്റ് ചെയ്തിരുന്നു.

വന്യ ജീവികളുടെ ആക്രമണം തടയാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എം സ്വരാജ് എന്ന പേരിൽ ഈ സമ്മേളനത്തിൽ സ്വരാജ് നടത്തിയ പ്രസംഗം ജൂലൈ 15,2020ന് സീ ന്യൂസ് മലയാളം വാർത്തയായും നൽകിയിട്ടുണ്ട്.

ഇവിടെ വായിക്കുക: ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ അല്ലിത്
നിലമ്പൂരിൽ പ്രകൃതി ദുരന്ത സമയത്ത് സ്വരാജ് സന്ദർശനം നടത്തിയില്ലെന്ന് പോസ്റ്ററുകളിൽ വാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by Abdul Wahab.PV on August 11, 2019
Facebook Post by TIRUR LIVE on August 11, 2019
Facebook Post by CPIM NILAMBUR Followers on August 7,2020
Facebook Post by DYFI Kadakkal Mekhala Committee on August 6,2020
Facebook Post by Suresh Kumar on July 14,2020
News report by Zee News Malayalam on July 15,2020
Sabloo Thomas
November 25, 2025
Sabloo Thomas
October 25, 2025
Sabloo Thomas
June 19, 2025