Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട പുതിയ വിലവിവര പട്ടിക.
Fact
അസോസിയേഷൻ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ല.
കേരള ഹോട്ടല്‍ ആന്ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ പുറത്തിറക്കിയ ഭക്ഷണസാധനങ്ങളുടെ വില വിവര പട്ടിക എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹോട്ടൽ ഭക്ഷണങ്ങൾക്ക് വൻ വില വര്‍ദ്ധനവ് വരുത്തി എന്ന പേരിലാണ് പട്ടിക സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ 2024 നവംബർ 24 മുതൽ പുതുക്കിയ വിലവിവര പട്ടിക എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിലെ വില വിവരങ്ങൾ ഇങ്ങനെയാണ് (എല്ലാം ₹യിൽ) :ചായ 14 രൂപ, കാപ്പി 15, കട്ടൻ 12, പത്തിരി 14, ബോണ്ട 14, പരിപ്പുവട 14, ഉള്ളിവട 14, പഴം ബോളി 15, സുഖിയൻ 15, ബ്രൂ കോഫി 30, ബൂസ്റ്റ് 30, ഹോർലിക്സ് 30, പൊറോട്ട 15, അപ്പം 15, മുട്ടക്കറി 40, നാരങ്ങാവെള്ളം 25.
Anas Vilayanthoor എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച ഈ വിഷയത്തിലുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 153 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: ഗുല്‍ബര്‍ഗ ആന്റ് ബിദാര്‍ ഇറാനി ഗ്യാങ്ങ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?
ഞങ്ങൾ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2024 നവംബർ 29ന് കേരള ഹോട്ടല്‍ ആന്ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ച പോസ്റ്റ് കിട്ടി.

അസോസിയേഷന്‍ പ്രസിഡന്റ് ജി ജയപാൽ, ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്‌ണ പൊതുവാൾ എന്നിവർ പുറപ്പെടുവിച്ച ഒരു വിശദീകരണം എന്ന നിലയിലാണ് പോസ്റ്റ്:
“എല്ലാ ജില്ലാ/ യൂണിറ്റ് കമ്മിറ്റികളുടേയും ശ്രദ്ധയ്ക്ക്, മാന്യരെ, ഹോട്ടലുകളിൽ വിഭവങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരം അതാത് ഹോട്ടലുടമകൾക്കാണ്. സംഘടനയ്ക്ക് വില നിശ്ചയിക്കുവാനുള്ള അധികാരമില്ല. തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തന ചെലവും, വിഭവങ്ങളുടെ അളവും, വിഭവങ്ങൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും അനുസരിച്ച് ഹോട്ടലുടമയ്ക്കുതന്നെ തങ്ങളുടെ സ്ഥാപനത്തിലെ ഭക്ഷ്യവിഭവങ്ങൾക്ക് വില നിശ്ചയിക്കാമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹോട്ടലുകളിലെ വില നിശ്ചയിക്കുന്നതിൽ സംഘടന ഇടപെടാറില്ല. സംഘടനയുടെ പേരും, ലോഗോയുംവെച്ച് വിലവിവര പട്ടിക പ്രദർശിപ്പിക്കുവാൻ പാടില്ലായെന്ന് എല്ലാവരെയും അറിയിച്ചുകൊള്ളുന്നു,” പോസ്റ്റ് പറയുന്നു.
ഇതേ വില വിവര പട്ടികയ്‌ക്കൊപ്പം ഒരു വാർത്ത 2024 നവംബർ 29ൽ പ്രസിദ്ധീകരിച്ചത്, ഞങ്ങൾക്ക് സമയം മലയാളത്തിന്റെ വെബ്‌സൈറ്റിൽ നിന്നും കണ്ടെത്താനായി.
പുതുക്കിയ വിലവിവര പട്ടിക എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ പേരിൽ പ്രചരിക്കുന്ന വിലവിവര പട്ടിക വ്യാജമാണെന്നും വില നിശ്ചയിക്കാനുള്ള അവകാശം സംഘടനയ്ക്ക് ഇല്ലെന്നും പ്രസിഡൻ്റ് ജി ജയപാൽ ‘സമയം മലയാള’ത്തോട് പറഞ്ഞുവെന്നാണ് പോസ്റ്റ് പറയുന്നത് എന്ന് വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2024 നവംബർ 30ന് കേരള ഹോട്ടല്‍ ആന്ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ പേരില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്ത കേരള കൗമുദിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിൽ കണ്ടെത്താനാവും ഞങ്ങൾക്ക് കഴിഞ്ഞു.

ഇവിടെ വായിക്കുക: Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Facebook Post by Kerala Hotel and Restaurants Association on November 29,2024
News Report by Malayalam Samayam on November 29, 2024
News Report by Kerala Kaumudi on November 30, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
July 14, 2025
Sabloo Thomas
April 25, 2025
Sabloo Thomas
March 23, 2024