Claim
പാലക്കാട് ഇലക്ഷൻ റിസൾട്ട് വരും മുൻപ് അവിടത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി സരിൻ ജയിക്കില്ലെന്ന് സിപിഎമ്മിന്റെ രാജ്യസഭാ എംപി റഹിം പറഞ്ഞതായി ധ്വനിപ്പിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്
Fact
പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച സാഹചര്യത്തിലാണ് പോസ്റ്റുകൾ. 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ 58,389 നേടിയപ്പോള്‍ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 39,549 വോട്ടുകളാണ് നേടാനായത്. 37,293 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ലഭിച്ചത്.
ഞങ്ങൾ വീഡിയോ ശ്രദ്ധിച്ചു. അതിൽ റഹിം പറയുന്നത്, ‘തെക്ക് നിന്ന് വന്നതാണ്’ എന്നാണ്. അതിനർത്ഥം റഹിം ഉദ്ദേശിക്കുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നും വന്ന മാങ്കൂട്ടത്തിലിനെ ആണെന്ന് വ്യക്തം.
പിന്നീട് ഞങ്ങൾ വീഡിയോയിലെ റഹീമിന്റെ കമന്റിലെ വാക്കുകൾ ഒരു കീ വേർഡ് സെർച്ചിന് വിധേയമാക്കി. അപ്പോൾ സിപിഎമ്മിന്റെ മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ നവംബർ 2, 2024ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടു.
പാലക്കാടൻ ടർഫിൽ ക്രിക്കറ്റ് പോര് എന്നാണ് പോസ്റ്റിന്റെ വിവരണം. പാലക്കാട് ഇലക്ഷൻ പ്രചാരണത്തിന് എത്തിയ സിപിഎമ്മിന്റെ യുവ നേതാക്കൾ രണ്ടു ടീമായി തിരിഞ്ഞു നടത്തിയ സൗഹൃദ ക്രിക്കറ്റ് പോരാട്ടമാണ് വീഡിയോയിലെ സന്ദർഭം. അതിൽ പരോക്ഷമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കില്ലെന്ന സൂചന കൊടുക്കാനാണ് റഹിം ഈ വാക്കുകൾ പറയുന്നത്. എന്നാൽ, താൻ തെക്ക് നിന്ന് വന്ന ആളാണ് ഇവിടെ ക്രിക്കറ്റ് മത്സരം ജയിക്കില്ലെന്നാണ് പ്രത്യക്ഷത്തിൽ പക്ഷേ റഹിം പറയുന്നത്.

“തെക്കുനിന്ന് വന്ന് ജയിച്ച് പോകാന്‍ പാടാണെന്ന് എഎ റഹീം; പാലക്കാടന്‍ ടര്‍ഫില്‍ ക്രിക്കറ്റ് പോര്” എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബർ ചാനലിലും നവംബർ 2, 2024ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Result: Missing Context
Sources
Facebook Post by Bineesh Kodiyeri on November 2, 2024
YouTube Post by Asianet News on November 2,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.