Claim
മദ്യപിക്കുന്ന കാവി വസ്ത്രക്കാരുടെ വീഡിയോ കുംഭമേളയിൽ നിന്നെന്ന് പേരിൽ പ്രചരിക്കുന്നു.

ഇവിടെ വായിക്കുക:Fact Check: തിരുവിതാംകൂറിലെ കഴിഞ്ഞ നൂറ്റാണ്ടിലെ സ്വർണപ്പണിക്കാരല്ലിത്
Fact
ഞങ്ങൾ വീഡിയോയുടെ കീ ഫ്രയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ laugh_originals_ എന്ന ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോയെ കുറിച്ചക്കുള്ള വിവരണങ്ങളില്ലാതെ ഒക്ടോബർ 30,2024ൽ വീഡിയോ ഷെയർ ചെയ്തതായി കണ്ടു.

കൂടാതെ @ambujbh എന്ന ഐഡി സെപ്റ്റംബർ 19,2022ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടു.
“ഭിക്ഷ യാചിക്കുകയും ആ പണം ഉപയോഗിച്ച് മദ്യം കഴിക്കുകയും ചെയ്ത രണ്ടു റോഹിങ്ക്യന്മാരായ ഷാരൂഖിനെയും ഫാറൂഖിനെയും ജാഗരൂകരായ ഹിന്ദു പ്രവർത്തകർ പിടികൂടി. സാധുക്കളെയും സനാതന/ഇന്ത്യൻ സംസ്‌കാരത്തെയും അപകീർത്തിപ്പെടുത്തുകയാണ് ഇപ്പോൾ ഇവരുടെ പ്രധാന ലക്ഷ്യം,” എന്നാണ് പോസ്റ്റിലെ വിവരണം. എന്നാൽ പോസ്റ്റിലെ വിവരങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഒന്നും കിട്ടിയില്ല. അത് കൊണ്ട് വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അറിയില്ല.

ജനുവരി 13,2025 മുതൽ ഫെബ്രുവരി 26,2025വരെയാണ് കുംഭമേള നടക്കുന്നത്. അതിനു മുമ്പുള്ളതാണ് ഈ വീഡിയോ.
Sources
Instagram post by laugh_originals_ on October 30,2024
X Post by @ambujbh on September 19,2022