Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?

Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്ന് വീഡി സതീശൻ.

Fact: സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നാണ് വീഡി സതീശൻ പറഞ്ഞത്.

“കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം,” എന്ന് വീഡി സതീശൻ പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം. സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട,” എന്ന വാക്കുകൾ സൂപ്പർഇമ്പോസ്‌ ചെയ്താണ് വീഡിയോ പ്രചരിക്കുന്നത്. “സതീശന്റെ സംഘിമനസ്സ് കാണാതെ പോകരുത്,” എന്ന വിവരണവും ഒപ്പമുണ്ട്.

Praveen Padavil's reels
Praveen Padavil’s reels 

ഇവിടെ വായിക്കുക: Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?

Factcheck/ Verification

വീഡിയോ ആറ് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ളതാണ്. വിഡിയോയിൽ “ഇനി അവരുടെ കൂടെ പോയി സമരം ചെയ്യണമെങ്കിൽ, അത് ഞങ്ങൾക്ക് ആലോചിക്കണം, മൂന്ന് പ്രാവശ്യം ആലോചിച്ചിട്ടെ ചെയ്യുകയുള്ളു” എന്നാണ് സതീശൻ പറയുന്നത്.

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് വീഡി സതീശന്റെ ഫേസ്ബുക്ക് പേജിൽ  കണ്ടെത്തി. 2024 ഡിസംബർ 15ന് പങ്കുവച്ച 5.17  മിനുറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോയാണിത്. ആ വീഡിയോയുടെ 1:45 മിനിറ്റ് മുതൽ  1:56  മിനിറ്റ് വരെയുള്ള ഭാഗത്താണ് പരാമർശം.

വീഡിയോയിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം അണിനിരക്കുന്നില്ല എന്ന വിമർശനം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിഡി സതീശൻ ഇത് പറയുന്നത്. ഈ “പിന്നെ അവരുടെ കൂടെ പോയി സമരം ചെയ്യണമെന്നത്, അത് ഞങ്ങൾ ആലോചിക്കണം, മൂന്ന് പ്രാവശ്യം ആലോചിച്ചിട്ടെ ചെയ്യുകയുള്ളു, ഞങ്ങൾക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്, ഇവരുടെ കൂടെ നിന്ന് സമരം ചെയ്യേണ്ട ആവശ്യമില്ല,” എന്നാണ് വിഡി സതീശൻ പറയുന്നത്.

Facebook Video by V D Satheeshan
Facebook Video by V D Satheeshan 


“വയനാട്ടിലെ കേന്ദ്രാവഗണനയില്‍ ആദ്യം സംസാരിച്ചത് പ്രതിപക്ഷം,” വീഡി സതീശൻ എന്ന തലകെട്ടിൽ മാധ്യമം പത്രം 2024 ഡിസംബർ 15ന് കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി.

“വയനാട്ടിലെ കേന്ദ്രാവഗണനയിൽ ആദ്യം സംസാരിച്ചത് യു.ഡു.എഫ് ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പറയുന്നില്ലെന്നു പറയുന്ന മന്ത്രി ഈ ഗ്രഹത്തിലല്ലേ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെ നിയമസഭയിൽ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണ്,” എന്നും വീഡി സതീശനെ ഉദ്ദരിച്ച്  വാർത്തയിൽ പറയുന്നു.

“കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതിനും എത്രയോ ദിവസങ്ങൾക്ക് മുൻപ് പ്രതിപക്ഷം പറഞ്ഞതാണ്. ഹെലികോപ്ടറിനുള്ള പണം നൽകണമെന്ന് പറഞ്ഞപ്പോഴും പ്രതിപക്ഷം അതിനെ എതിർത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവരാണ് വയനാടിനെ കുറിച്ചുള്ള നീതികേടിനെ കുറിച്ച് പാർലമെന്റിൽ പറഞ്ഞത്,” എന്നും വാർത്തയിൽ തുടർന്ന് വീഡി സതീശൻ പറയുന്നു.

“ഇതൊന്നും കേൾക്കാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരൊന്നും ഈ ഗ്രഹത്തിലല്ല ജീവിക്കുന്നതെന്നു പറയേണ്ടി വരും. കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫിനൊപ്പം സമരം ചെയ്യുന്നതിനെ കുറിച്ച് മൂന്നു തവണ ആലോചിക്കേണ്ടി വരും. സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യുഡിഎഫിനുണ്ട്. എൽ.ഡി.എഫിനൊപ്പം സമരം ചെയ്യേണ്ട ആവശ്യമില്ല,” എന്ന് വീഡി സതീശൻ പറഞ്ഞതായി വാർത്ത പറയുന്നു.

News Report by Madhyamam 
News Report by Madhyamam 

Conclusion


വൈറൽ വീഡിയോ ക്ലിപ്പ്ഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിന് തെളിഞ്ഞു. സിപിഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്നും സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നുമാണ് വീഡി സതീശൻ പറഞ്ഞത്.

Result: False

ഇവിടെ വായിക്കുക: Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Sources
Facebook Video by V D Satheeshan on December 15,2024
News Report by Madhymaam on December 15, 2024



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular