Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രഖ്യാപിച്ചതായി കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് വ്യപകമായി ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആ സ്ക്രീൻഷോട്ട് ഏത് മാധ്യമന്തിന്റെതാണ് എന്ന് വ്യക്തവുമല്ല.ടികെടികെവിക്രം,തോമസ് സെബാസ്റ്റ്യൻ ,സുമേഷ് കാരിയാമ്പ്രകാരൻ, സുഭാഷ് ചന്ദ്രൻ എന്നീ ഐഡികളിൽ നിന്നൊക്കെ ഈ സ്ക്രീന്ഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാത ആറ് വരിയാക്കാനാണ് സർക്കാർ തീരുമാനിച്ചത് . ഇത് 2017 മാർച്ച് 13 നു തന്നെ തീരുമാനിച്ചതാണ്.ഇത് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം,മലയാള മനോരമ എന്നിവയൊക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ നിർദ്ദേശം ലഭിച്ചതോടെ പാതയുടെ രൂപരേഖ ദേശീയപാത അതോറിറ്റി പുതുക്കി. നേരത്തേ 45 മീറ്റർ വീതിയിൽ നാല് വരി പാതയെന്ന തീരുമാനമാണ് ഇതോടെ മാറുന്നത്. പാതയ്ക്ക് ഇരുവശങ്ങളിലും 21 മീറ്റർ വീതിയുണ്ടാകും. പാതയുടെ മധ്യഭാഗത്തുള്ള മീഡിയന്റെ വീതിയാണ് കുറയ്ക്കുന്നത്. ഇത് നാല് മുതൽ അഞ്ച് മീറ്റർ വരെ ആയിരുന്നത് രണ്ട് മുതൽ മൂന്ന് മീറ്റർ വരെയാക്കി പുനർ നിശ്ചയിച്ചുവെന്നാണ് അന്ന് വന്ന വാർത്ത.
ഈ മാർച്ചിൽ സിപിഎമ്മിന്റെ ഔദ്യോഗിക പേജിൽ കാസർഗോഡ് നിന്നുമുള്ള പാത ആറുവരി പാതയാക്കുന്ന കാര്യം വിശദമായി പ്രതിപാദിച്ചിരുന്നു.ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി നഷ്ടപരിഹാരത്തുകയുടെ 25 % തുക സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാര്യം അവർ മാർച്ച് 17നു വിശദമായി ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. സംസ്ഥാനവികസനത്തിൽ ഈ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള സമീപനമാണ് ഇക്കാര്യത്തിൽ കേരളസർക്കാർ കൈക്കൊണ്ടത്. കേരളത്തിന്റെ പശ്ചാത്തലവികസന എഞ്ചിനായ കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതിലേക്കായി ഇതിനകം 600 കോടിയിലേറെ രൂപ കൈമാറിയിട്ടുണ്ട് എന്നും അന്ന് വിശദീകരിച്ചിരുന്നു.
പുതിയതായി ചാർജ്ജ് എടുത്ത പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സം സമയ ബന്ധിതമായി തീര്‍ക്കുമെന്ന് പറഞ്ഞതാണ് പുതിയ സംഭവവികാസം. അതല്ലാതെ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല.തടസ്സമുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ചചെയ്യും.ജൂണ്‍ പാതിയോടെ യോഗം വിളിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ആറുവരിപ്പാത പൂര്‍ത്തിയാക്കലാണ് ലക്ഷ്യം എന്നൊക്കെയാണ് കലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഈയടുത്ത കാലത്തൊന്നും ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനോ എൽഡിഎഫ് സർക്കാരോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു പാത പത്തു വരിയാക്കുമെന്ന് പറഞ്ഞിട്ടില്ല.ദേശീയപാത ആറുവരിയാക്കുന്നതാണ് സർക്കാർ നയം എന്ന് മുൻപ് തന്നെ വ്യക്തമാക്കിയതാണ്.ഈ പോസ്റ്റിന്റെ കൂടെയുള്ള സ്‌ക്രീൻ ഷോട്ട് വ്യാജമാണ് എന്ന് വ്യക്തം.
https://www.manoramaonline.com/news/kerala/national-highway-in-kerala-will-be-in-six-lanes.html
https://www.deshabhimani.com/news/kerala/p-a-mohammed-riyas-national-highway/946517
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 17, 2025
Sabloo Thomas
April 17, 2025
Kushel Madhusoodan
April 12, 2025