Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckViralFact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത്  മണിപ്പൂരിൽ അല്ല

Fact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത്  മണിപ്പൂരിൽ അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

തലയില്ലാതെ കിടക്കുന്ന ഒരു കന്യാമറിയത്തിന്റെ പ്രതിമയുടെ  ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഒരിടത്ത് തല അടിച്ച് തകർക്കുന്നു വേരോറിടത്ത് തലയിൽ കിരീടം അണിയിക്കുന്നു,” എന്ന വിവരണത്തോടെയാണ്  പോസ്റ്റ്. മണിപ്പൂരിൽ നിന്നാണ് ആ പ്രതിമ എന്നാണ് അവകാശവാദം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?

Fact

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം തൃശ്ശൂരിൽ ജനുവരി 17,2024 ന് നടന്നിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപിയുടെ കുടുംബം  തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയിലെ മാതാവിന് കിരീടം കൊടുത്തിരുന്നു. ഈ സംഭവത്തെയും മണിപ്പൂരിലെ കലാപത്തെയും ചേർത്ത് കൊണ്ടാണ് പ്രചരണം. മണിപ്പൂർ കലാപത്തിൽ ധാരാളം ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കപ്പെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു.

റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഈ പടം പിആർ ന്യൂസ്‌വയർ എന്ന വെബ്‌സൈറ്റിൽ  ഓഗസ്റ്റ് 1,2017 ൽ  കൊടുത്തിട്ടുള്ള ഒരു വാർത്തയിൽ  നിന്നും കിട്ടി. “ഇറാഖിലെ കരംഡെസിൽ ഐഎസ്‌ഐഎസ്ന ശിപ്പിച്ച കത്തോലിക്കാ ദേവാലയം ഒരു പുരോഹിതൻ പരിശോധിക്കുന്നു,” എന്നാണ് ഫോട്ടോയുടെ അടികുറിപ്പ്.

Courtesy: PRS newswire
Courtesy: PRS newswire

“ഇറാഖിലെ കരംഡെസിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച കത്തോലിക്കാ പള്ളി 2016-ൽ ക്രിസ്ത്യൻ നഗരത്തിന്റെ വിമോചനത്തെത്തുടർന്ന് ഒരു പുരോഹിതൻ പരിശോധിക്കുന്നു,” എന്ന അടികുറിപ്പോടെ ക്രക്സ് നൗ  എന്ന വെബ്‌സൈറ്റിലെ ഒരു വർത്തയ്‌ക്കൊപ്പം ഈ പടം മാർച്ച് 31,2020ൽ കൊടുത്തിട്ടുണ്ട്.

Courtesy: Crux Now
Courtesy: Crux Now

“വടക്കൻ ഇറാഖിലെ നിനെവേ സമതലത്തിലെ പല ക്രിസ്ത്യൻ പള്ളികളും ഐഎസ്ഐഎസ് വികൃതമാക്കുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തു,”.എന്ന അടികുറിപ്പോടെ, ഫോക്സ് ന്യൂസ് ഫെബ്രുവരി 20,2019 ൽ കൊടുത്ത ഒരു വാർത്തയിൽ ഈ പടമുണ്ട്.

Courtesy: Fox news
Courtesy: Fox news

ഇതിൽ നിന്നെല്ലാം മനസ്സിലായത് 2023ൽ മണിപ്പൂരിൽ കലാപം ആരംഭിക്കും മുൻപ് 2017 മുതൽ എങ്കിലും ഈ പടം ഇറാഖിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നുണ്ട് എന്നാണ്.

Result: False

ഇവിടെ വായിക്കുക: Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല

Sources
Report by PRS newswire on August 1, 2017
Report by Crux Now on March 31, 2020
Report by Fox News on  February 20.2019

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular