Authors
Claim
ഈ വാൾ കുംഭകർണ്ണൻ ഉപയോഗിച്ചതാണെന്ന അവകാശവാദത്തോടെ ഒരു കൂറ്റൻ വാളിൻ്റെ അരികിൽ പുരാവസ്തു ഗവേഷകരെ കാണിക്കുന്ന നാല് ഫോട്ടോകളുടെ സ്ലൈഡ് ഷോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാൾ ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാൾ കുംഭകർണ്ണൻ ഉപയോഗിച്ചത് എന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു. രാമായണത്തെ കെട്ടുകഥയെന്നു വിളിക്കുന്നവരുടെ കവിളിലെ അടിയാണിത്,” എന്ന വിവരണത്തോടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: സിപിഎം പരിപാടിയിൽ ‘രാം ഭജൻ’ അവതരിപ്പിച്ചോ?
Fact
വാളിൻ്റെ അരികിലുള്ള ആളുകളുടെ മുഖം വ്യക്തമല്ലെന്നും ദൃശ്യങ്ങൾക്ക് ആവശ്യത്തിൽ അധികം വർണാഭമായി കാണപ്പെടുന്നുവെന്നും ഞങ്ങൾ ശ്രദ്ധിച്ചു. ഈ അടയാളങ്ങൾ എഐ വഴി സൃഷ്ടിച്ചദൃശ്യങ്ങളുടെ സ്വഭാവമാണ്. “കുംഭകർണ്ണന്റെ വാൾ” എന്ന വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു കീവേഡ് സെർച്ചും നടത്തി. ഈ തിരച്ചിലിൽ അത്തരമൊരു കണ്ടെത്തലിനെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കിട്ടിയില്ല.
ട്രൂമീഡിയ എന്ന എഐ ഉള്ളടക്കം കണ്ടെത്തുന്ന ഉപകരണം ഉപയോഗിച്ച് നാല് ഫോട്ടോകളും പരിശോധിച്ചു, അപ്പോൾ ടൂൾ അതിൽ മൂന്ന് ചിത്രങ്ങളിൽ “മാനിപ്പുലേഷൻ്റെ ഗണ്യമായ തെളിവുകൾ” ഉണ്ടെന്ന് രേഖപ്പെടുത്തി.
നാലാമത്തെ ചിത്രത്തിൽ “ജനറേറ്റീവ് എഐ ഉപയോഗത്തിന്റെ ഗണ്യമായ തെളിവുകൾ” കണ്ടെത്തിയെങ്കിലും, ട്രൂമീഡിയ അതിനെ “നിശ്ചയമില്ല: ആധികാരികമോ കൃത്രിമമോ ആകാം. “ഈ ചിത്രത്തിൽ വളരെയധികം മുഖങ്ങൾ ഉണ്ടായിരുന്നു. അവ ഫോക്കസില്ലാതെയാണ് കാണപ്പെട്ടത്,” എന്നാണ് ലേബൽ ചെയ്തത്. ഫലങ്ങൾ ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
“വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ, വാളിൻ്റെ അനുപാതം സൂചിപ്പിക്കുന്നത് അത് അസാധ്യമായ വലുപ്പമുള്ള ഒരു ആയുധമാണെന്നാണ്. അത് ഭൗതികമായ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. ഡിജിറ്റലായി കൃത്രിമംകാട്ടിയ ചിത്രങ്ങളിലോ ഫാൻ്റസിയ്‌ക്കോ വിനോദ ആവശ്യങ്ങൾക്കോ വേണ്ടി നിർമ്മിച്ച കലാസൃഷ്ടികളിലോ ഇത്തരം വസ്തുക്കൾ സാധാരണമാണ്. പോരെങ്കിൽ വാളിൻ്റെ അവസ്ഥയും നിലത്തു കിടക്കുന്ന രീതിയും അത് കൃത്രിമാണെന്ന് സൂചിപ്പിക്കുന്നു. ഘടകങ്ങൾ ഡിജിറ്റൽ കൃത്രിമത്വത്തെയോ ജനറേഷനെയോ ശക്തമായി സൂചിപ്പിക്കുന്നു, ” നാല് ചിത്രങ്ങളെയും കുറിച്ചുള്ള ടൂളിൻ്റെ റിപ്പോർട്ടുകൾ പറയുന്നു.
ഇമേജുകൾ എഐ ഉപയോഗിച്ച്, ജനറേറ്റ് ചെയ്യപ്പെടാനുള്ള ഉയർന്ന സാധ്യതകളുണ്ടെന്ന് ഇല്യൂമിനാർട്ടി ഡിറ്റക്ഷൻ ടൂളും സൂചിപ്പിക്കുന്നു.
ഇവിടെ വായിക്കുക:Fact Check: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ചോ?
Result: Altered Media
ഈ പോസ്റ്റ് ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.
Sources
TrueMedia tool
Illuminarty tool
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.