Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: നിരപരാധികളായ മുസ്ലീം യുവാവിന് തോക്ക് നൽകി തീവ്രവാദിയായി ചിത്രീകരിച്ച് യുപി പോലീസ്.
Fact: യഥാർത്ഥത്തിൽ പിസ്റ്റൾ ബൈക്കിലുണ്ടായിരുന്ന ആളുടേതായിരുന്നു. തോക്കുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി.
നിരപരാധികളായ മുസ്ലീം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിന്റെ തെളിവ് എന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഇത് വിദൂരമല്ല നാളെ നമ്മളിലേക്കും എത്താം. ബിജെപി മുസ്ലീം നേതാക്കൾക്ക് ഇതിനെ കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ? അങ്ങനെയെങ്കിൽ ഉടൻ തന്നെ ഉചിതമായ മാർഗം കണ്ടെത്തി മുസ്‌ലിം സമുദായത്തെ സംരക്ഷിക്കുക. ഉത്തർപ്രദേശ് പോലീസ് തന്നെ നിരപരാധികളായ മുസ്‌ലിംകളുടെ കൈകളിൽ പിസ്റ്റൾ വച്ചുകൊടുത്ത് തീവ്രവാദികളാണെന്ന് കാണിക്കുന്ന ഇത്തരം കള്ളക്കേസുകൾ അവസാനിപ്പിക്കുക. തെളിവുകൾക്ക് ഈ വീഡിയോ മതി. ഓരോ മുസ്ലിമും ഇത് പരമാവധി വൈറൽ ആക്കണം, അദ്ദേഹത്തിന്റെ ഇരട്ട നയത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങൾ ദേഷ്യപ്പെടട്ടെ,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്.
ഇവിടെ വായിക്കുക: Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്
യുപിയിൽ നിരപരാധിയായ മുസ്ലീം യുവാവിനെ തോക്ക് നൽകി ഭീകരനാക്കി എന്ന പേരിൽ വൈറലായിരിക്കുന്ന വീഡിയോ ഞങ്ങൾ കീ ഫ്രേമുകളായി വിഭജിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു.
അപ്പോൾ 2023 നവംബർ 30 ന് ആജ് തക് വെബ്‌സൈറ്റിൽ വൈറലായ വീഡിയോയെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടു.
കാൺപൂരിലെ ഒരു ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് മാനിക്കാതെ ഒരു യുവാവ് ബൈക്കിൽ സിഗ്നൽ മുറിച്ചു കടക്കുകയായിരുന്നുവെന്ന് ഈ വാർത്തയിൽ പറഞ്ഞിരുന്നു. പോലീസ് തടയാൻ ശ്രമിച്ചപ്പോൾ ബൈക്ക് വേഗത്തിലോടിച്ചു. ഇതിനിടെ മറ്റൊരു ബൈക്കിൽ ഇടിച്ച് താഴെ വീണു. പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോൾ കൈത്തോക്ക് കൈവശം വെച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സീ ന്യൂസ് വെബ്‌സൈറ്റും ഈ വീഡിയോയെക്കുറിച്ച് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തയിലും ഇതേ വിവരങ്ങൾ പരാമർശിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ദിനേശ് കുമാർ എന്നയാൾ ഇതേ വൈറൽ വീഡിയോ എക്‌സ് പേജിൽ പോലീസിനെ കുറ്റപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. അതിനോടുള്ള പ്രതികരണമായി കാൺപൂർ സിറ്റി പോലീസ് ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചതും ഞങ്ങൾ കണ്ടു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിസ്റ്റൾ യഥാർത്ഥത്തിൽ ബൈക്കിലെത്തിയ ആളുടേതാണെന്ന് വ്യക്തമാവുകയും തോക്കുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
യുപിയിൽ നിരപരാധിയായ മുസ്ലീം യുവാവിനെ തോക്ക് നൽകി ഭീകരനാക്കി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മുസ്ലിം പെൺകുട്ടിയെ ആണോ കെഎം അഭിജിത് കല്യാണം കഴിച്ചത്?
Sources
Report from Aaj Tak, Dated November 30, 2023
Report from Zee News, Dated December 01, 2023
Reply from X account, ‘POLICE COMMISSIONERATE KANPUR NAGAR’, Dated November 30, 2023
ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vijayalakshmi Balasubramaniyan
April 1, 2025
Tanujit Das
January 24, 2025
Sabloo Thomas
August 14, 2024