Thursday, March 28, 2024
Thursday, March 28, 2024

HomeFact CheckReligionFact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി  കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?

Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി  കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
എരുമേലി വാവർ പള്ളിയിൽ നേർച്ചയായി കിട്ടിയ പണം.
Fact
ഇത് ബംഗ്ളാദേശിലെ ഒരു പള്ളിയിലെ വീഡിയോ.

എരുമേലി വാവർ പള്ളിയിൽ നേർച്ച കിട്ടിയ പണത്തിന്റത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ആ പണം മുഴുവൻ അയ്യപ്പ ഭകതരുടേതാണ് എന്നും വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നു. വാവർ പള്ളിയിൽ സംഭാവന നൽകുന്നതിനെ  കുറിച്ച് ഹിന്ദുക്കൾ പുനർവിചിന്തനം നടത്തണം എന്നൊരു ആഹ്വനവും പോസ്റ്റിലുണ്ട്.  

“ഹിന്ദുക്കൾ കണ്ണ് തുറന്നു കാണുക. ഇത് മുഴുവൻ അയ്യപ്പ ഭക്തരുടെ പണമാണ്. കല്ലിനെയും മരങ്ങളെയും ദൈവമായി ആരാധിക്കുന്ന കാഫിരുകളുടെ പണം. ആരുടെയോ കുടില ബുദ്ധിയിൽ മെനഞ്ഞെടുത്ത കഥ പോലും വിശ്വസിച്ചു അയ്യപ്പസ്വാമിയുടെ തൊഴനായി ഒരു മുസ്ലിമിനെ പോലും ദൈവമായി ആരാധിക്കുന്ന കാഫിരിൻ്റെ! ഇത് മുഴുവൻ ചാക്കിൽ കെട്ടി ചവിട്ടിത്തെച്ച് എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ എങ്കിലും ചിന്തിക്കുക നിങൾ അവർക്ക് എന്താണ് കൊടുക്കുന്നത് എന്ന്. ഹിന്ദുക്കളും ചിന്തിക്കുക തിരിച്ചറിയുക ഭക്തിയുടെ പേരിൽ ഇത്തരം സഹായം കൊണ്ട് നിങൾ നിങ്ങളെ തന്നെ നശിപ്പിക്കുകയാണ് എന്ന്,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ വൈറലാവുന്നത്.

മഹാഭാരത് തൃശ്ശൂർ എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 366 ഷെയറുകൾ ഉണ്ടായിരുന്നു.

മഹാഭാരത് തൃശ്ശൂർ's Post
മഹാഭാരത് തൃശ്ശൂർ’s Post

എരുമേലി വാവർ പള്ളിയുടെ ഐതിഹ്യം 

വാവർ ഒരു കടൽ കൊള്ളക്കാരനായിരുന്നുവെന്നാണ് ഐതിഹ്യം. കടൽ കൊള്ളക്കാരുടെ കപ്പലിൽ വാവർ കേരളത്തിലെത്തിയത്  കൊള്ളയടിക്കാനാണെന്നും ഐതിഹ്യം പറയുന്നു. അയ്യപ്പൻ വാവരോട്  യുദ്ധം ചെയ്തു വിജയിച്ചു. യുവാവിന്റെ കഴിവിൽ അത്ഭുതപ്പെട്ടു പോയ അദ്ദേഹം അയ്യപ്പനോടൊപ്പം ചേർന്ന് വിവിധ മുന്നണികളിൽ യുദ്ധങ്ങൾ ജയിക്കാൻ സഹായിച്ചു. രാജാവിന്റെ സ്വപ്നത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെടുകയും വാവർക്ക് പള്ളി പണിയാൻ നിർദ്ദേശം നൽകുകയും ചെയ്തുവെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ നിരവധി അയ്യപ്പ ഭക്തർ വാവർ പള്ളിയിൽ സംഭാവന നൽകാറുണ്ട്. ഈ പശ്ചാത്തലത്തിൽ ഇങ്ങനെ സംഭാവന നൽകുന്നവരെ പിന്തിരിപ്പിക്കുക എന്ന ഉദേശമാണ് പോസ്റ്റിന്.

ഇവിടെ വായിക്കുക: Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?

Fact Check/Verification

ഞങ്ങൾ ആദ്യം പോസ്റ്റിന്റെ കമന്റ് ബോക്സ് പരിശോധിച്ചു. അപ്പോൾ, ഇതിൽ കാണുന്നത് ഇന്ത്യൻ കറൻസി അല്ലെന്നും , ബംഗ്ളാദേശ് കറൻസി ആണെന്നും ബംഗ്ളദേശിൽ നിന്നുള്ള വീഡിയോ ആണെന്നും ധാരാളം പേർ കമൻറ് ചെയ്തത് കണ്ടു. 

പോരെങ്കിൽ, വിഡിയോയിൽ കാണുന്ന ചാക്കിൽ ബംഗ്ലാ ഭാഷയിൽ എഴുതിയിരിക്കുന്നതു കണ്ടു. 

Comments in Bangla seen in the sacks
Comments in Bangla seen in the sacks

 അത് ഒരു സൂചനയായി എടുത്ത്,’Mosque Donations,Bangladeshi എന്നീ വാക്കുകൾ ഉപയോഗിച്ച് കീ വേർഡ് സെർച്ച് നടത്തി. അപ്പോൾ,2023 മെയ് 6 ന് Kishoreganj Views എന്ന ഒരു ബംഗ്ലാദേശി ഫേസ്ബുക്ക് ഉപയോക്താവ് തന്റെ പ്രൊഫൈലിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പഗ്ല പള്ളിയുടെ സംഭാവന പെട്ടിയിൽ നിന്ന് കണ്ടെത്തിയ 5 കോടി 59 ലക്ഷം ബംഗ്ലാദേശി ടാക്കയും വജ്രവും എന്നാണ് ഉപയോക്താവ് വീഡിയോയ്ക്ക് ബംഗ്ലായിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഞങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ഇത് മലയാളത്തിലേക്ക് പരിഭാഷ ചെയ്തു.

Kishoreganj Views's Post
Kishoreganj Views’s Post

2023 മെയ് 6-ന് അപ്‌ലോഡ് ചെയ്ത ഇതേ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന Jago Newsന്റെ ഒരു വാർത്താ ബുള്ളറ്റിനും ഞങ്ങൾ  കണ്ടെത്തി. ഇതിൽ നിന്നും കിഷോർഗഞ്ചിലെ പഗ്ല പള്ളിയുടെ സംഭാവന പെട്ടിയിൽ നിന്നും കിട്ടിയ തുക എണ്ണുന്ന വീഡിയോയാണിത് എന്ന് ബോധ്യമായി.

Jago News's Post
Jago News’s Post

ഇവിടെ വായിക്കുക: Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ് 

Conclusion

കിഷോർഗഞ്ചിലെ പഗ്ല പള്ളിയുടെ സംഭാവന പെട്ടിയിൽ നിന്നും കിട്ടിയ തുക എണ്ണുന്ന വീഡിയോയാണ് എരുമേലി വാവർ പള്ളിയിൽ നേർച്ച കിട്ടിയ പണത്തിന്റത് എന്ന പേരിൽ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക: Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ്‌ എംബിബിഎസിന് തുല്യമാക്കിയോ?

Sources
Facebook post by Kishoreganj Views on May 6, 2023
YouTube video of Jago News on May 6, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular