Authors
Claim
ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള വസ്തുവകകളുടെ വിസ്തീർണ്ണം 9.40 ലക്ഷം ചതുരശ്ര കിലോമീറ്റർ. പാകിസ്ഥാൻ്റെ ആകെ വിസ്തീർണ്ണമായ 8.81 ലക്ഷം ചതുരശ്ര കിലോമീറ്ററിനെക്കാൾ കൂടുതലാണിത്.
Fact
ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 3,804 ചതുരശ്ര കിലോമീറ്ററാണ്. അത് പാകിസ്ഥാൻ്റെ മൊത്തം വിസ്തീർണ്ണത്തേക്കാൾ 232 മടങ്ങ് കുറവാണ്.
“ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള വസ്തു വകകളുടെ ആകെ വിസ്തീർണ്ണം 9.40 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണ്. ഇത് പാകിസ്ഥാൻ്റെ ആകെ വിസ്തീർണ്ണമായ 8.81 ലക്ഷം ചതുരശ്ര കിലോമീറ്ററിനെക്കാൾ കൂടുതലാണ്,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 നേടൂ എന്ന അവകാശവാദം തട്ടിപ്പാണ്
Fact Check/Verification
ഞങ്ങൾ ആദ്യം “വഖഫ് ബോർഡ് 9.40 ലക്ഷം” എന്ന് ഇംഗ്ലീഷിൽ കീവേഡ് സേർച്ച് നടത്തി. അത് 2024 സെപ്റ്റംബർ 13-ന് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൽ നിന്നുള്ള, പിഐബി തയ്യാറാക്കിയ ഒരു വാർത്ത കുറിപ്പിലേക്ക് ഞങ്ങളെ നയിച്ചു. “വഖഫ് ഭേദഗതി ബില്ലിലെ വിശദീകരണം 2024” എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്.
വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും 2024 ഓഗസ്റ്റ് 8-ന് രണ്ട് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചു. വഖഫ് സ്വത്തുക്കൾ, വഖഫ് (ഭേദഗതി) ബില്ലുകളുടെ ലക്ഷ്യം,1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണിതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്.
വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നതാണ് ബില്ലുകളുടെ ഉദ്ദേശം എന്നും കുറിപ്പ് പറയുന്നു. വഖഫിൻ്റെ ചരിത്രം, നിയമങ്ങൾ, നിയന്ത്രണങ്ങൾ, മാനേജ്മെൻ്റ് എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ചോദ്യോത്തര പംക്തിയും കുറിപ്പിലുണ്ട്.
“ഇന്ത്യയിലുടനീളമുള്ള 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി മൂല്യമുള്ള 8.7 ലക്ഷം സ്വത്തുക്കൾ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലാണ്. സായുധ സേനയ്ക്കും ഇന്ത്യൻ റെയിൽവേയ്ക്കും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡാണെന്നും ലോകത്തിലെ ഏറ്റവും വലിയ വഖഫ് കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും വാർത്ത കുറിപ്പിൽ പറയുന്നു.
പോസ്റ്റിൽ അവകാശപ്പെട്ടതുപോലെ വിസ്തീർണ്ണം 9.4 ലക്ഷം ചതുരശ്ര കിലോമീറ്ററല്ലെന്നും അത് ഏക്കറിലാണെന്നും വാർത്ത റിപ്പോർട്ടുകളിൽ നിന്നും മനസ്സിലായി. ഇന്ത്യയിലുടനീളമുള്ള 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കൾ വഖഫ് ബോർഡിൻ്റെ നിയന്ത്രണത്തിലാണെന്ന് ആവർത്തിക്കുന്ന വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ ഇവിടെയും ഇവിടെയും കണ്ടു.
9.4 ലക്ഷം ഏക്കർ എന്നാൽ 3,804.04504 ചതുരശ്ര കിലോമീറ്ററാണെന്നും ഞങ്ങൾ കണ്ടെത്തി. പാക്കിസ്ഥാൻ്റെ ആകെ വിസ്തീർണ്ണം 8,81,913 ചതുരശ്ര കിലോമീറ്ററാണെന്നും അത് ഇന്ത്യയിലെ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ള ഭൂമിയേക്കാൾ 232 മടങ്ങ് വലുതാണ് എന്നും മനസ്സിലായി. ഇതിൽ നിന്നും വൈറൽ അവകാശവാദം തെറ്റാണെന്ന് തെളിയുന്നു.
ആ അവകാശവാദത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാനായി ഞങ്ങൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒരു പ്രതികരണം ലഭിച്ചുകഴിഞ്ഞാൽ ഈ കോപ്പി അപ്‌ഡേറ്റ് ചെയ്യും.
ഇവിടെ വായിക്കുക: Fact Check: മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെക്കുന്നതാണോ വിഡിയോയിൽ?
Conclusion
ഇന്ത്യയിലെ വഖഫ് ബോർഡിന് കീഴിലുള്ള പ്രദേശം പാകിസ്ഥാൻ്റെ മൊത്തം വിസ്തൃതിയെക്കാൾ കൂടുതലാണെന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
PIB release, September 13, 2024
Consulate General Of Pakistan, Los Angeles website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.