Monday, December 23, 2024
Monday, December 23, 2024

HomeFact CheckWeekly Wrap:  മോട്ടോർ വാഹന വകുപ്പ്, ഗാന്ധി കുടുംബം, ചിനാബ് നദിയിലെ പാലം:  കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ

Weekly Wrap:  മോട്ടോർ വാഹന വകുപ്പ്, ഗാന്ധി കുടുംബം, ചിനാബ് നദിയിലെ പാലം:  കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മുത്തച്ഛൻ നെഹ്‌റു, മകൾ ഇന്ദിര, ചെറുമകൻ രാഹുൽ തുടങ്ങി ഗാന്ധി കുടുംബം മുഴുവൻ വ്യാജ പ്രചാരകരുടെ വിഷയമാരി തീർന്ന ആഴ്ച്ചയാണിത്.

 മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം..മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ..ചിനാബ് നദിക്ക് മുകളിലൂടെ പോവുന്ന പാലം.സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കി.നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക്  കത്ത് എഴുതി. ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ച വൈറലായ പ്രചരണങ്ങളിൽ ചിലത്

MVD

Fact Check: മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം: വാസ്തവം എന്ത്?

മോട്ടോർ വാഹന വകുപ്പിനോട് ധനകാര്യ വകുപ്പ് ₹ 1000 കോടി പിഴ  ഇനത്തിൽ പിരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്ന പോസ്റ്റുകൾ തെറ്റാണ്. നികുതി കുടിശിക ഇനത്തിലാണ് ഈ തുക പിരിക്കാൻ ആവശ്യപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Indira Gandhi

Fact Check: മൈമൂനിസ ബീഗം എന്ന ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ: സത്യാവസ്ഥ അറിയുക

ഞങ്ങളുടെ അന്വേഷണത്തിൽ മൂന്ന് കാര്യങ്ങൾ ബോധ്യമായി. പ്രചരിക്കുന്ന  ചിത്രത്തിലുള്ളത് നെഹ്‌റു,ഇന്ദിര, നിക്കോളാസ് റോറിച്ച്, മുഹമ്മദ് യൂനുസ് ഖാൻഎന്നിവരാണ്. ഇന്ദിര ഹൈന്ദവ ആചാരപ്രകാരമാണ് കല്യാണം കഴിച്ചത്. അവരുടെ അന്ത്യ കർമ്മങ്ങളും ഹൈന്ദവ ആചാരപ്രകാരമാണ്.മോത്തിലാൽ നെഹ്രുവിന്റെ ഇറാനിയൻ ഭാര്യയിലുള്ള മകൻ അല്ല മുഹമ്മദ്‌ അലി ജിന്ന. ഇതിൽ നിന്നും  ഇന്ദിര ഗാന്ധിയുടെ കുടുംബത്തിന് മുസ്ലിം വേരുകൾ ഉണ്ടെന്ന് ആരോപണം തെറ്റാണ് എന്ന് ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Nehru

Fact Check: നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക്  കത്ത് എഴുതി: ഈ ആരോപണത്തിന്റെ വസ്തുത എന്ത്?

കോൺഗ്രസ് നേതാവ് ആസിഫ് അലിയുടെ ഡൽഹിയിലെ വീട്ടിൽ വെച്ച് 1945 ഡിസംബർ 26നോ 27 നോ നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്‌റു ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്നാണ് സ്‌റ്റെനോഗ്രാഫർ ആയിരുന്ന ശ്യാംലാൽ ജെയിൻ പറയുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ നെഹ്‌റു ഡൽഹിയിൽ ഉണ്ടായിരുന്നില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

sarvarkar

Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?

സവർക്കറെ കുറിച്ചുള്ള എല്ലാ ട്വിറ്റർ പോസ്റ്റുകളും രാഹുൽ ഗാന്ധി സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് ഡിലീറ്റ് ചെയ്തുവെന്ന വാർത്ത തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Chemab

Fact Check: വൈറൽ വീഡിയോയിലെ പാലം ചിനാബ് നദിക്ക് മുകളിലൂടെ പോവുന്നതല്ല, ചൈനയിൽ നിന്നുള്ളതാണ് അത്

 ചൈനയിലെ ബെയ്പാന്‍ചങ് റെയില്‍വേ പാലത്തിലൂടെ കടന്നു പോവുന്ന  ട്രെയിനിന്റെ പഴയ ദൃശ്യമാണ് ചിനാബ് പാലത്തിലൂടെയുള്ള ആദ്യ ട്രയല്‍ റണ്‍  എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular