Fact Check
Weekly wrap: ശമ്പളം ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു,സ്നിക്ക്ചേർസ് 65 രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങിയ വ്യാജ പ്രചരണങ്ങൾ
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം. 65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് . കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുവെന്ന പ്രചരണം.കഴിഞ്ഞ ആഴ്ചയിൽ മലയാളത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടിയ വ്യാജ വാർത്തകളിൽ ചിലതാണിവ.

ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യമല്ലിത്
ശമ്പളം ചോദിച്ചതിനല്ല ലോറി ഡ്രൈവറെ മർദ്ദിച്ചത്. അയാൾ ഒരു പോക്സോ കേസിലെ പ്രതിയാണ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അച്ഛനാണ് ആരോപണ വിധേയനായ അയാളെ മർദ്ദിച്ചത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check:65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ് എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ
സ്നിക്കേഴ്സിന്റെ ഒരു ബാച്ചിൽ പ്ലാസ്റ്റിക്ക് അംശം കണ്ടതിനെ തുടർന്ന് കമ്പനി ശമ്പളം ചോദിച്ചതിനല്ല ലോറി ഡ്രൈവറെ മർദ്ദിച്ചത്വെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. അല്ലാതെ

24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്
എഷ്യാനെറ്റ് ന്യൂസ് ഫെബ്രുവരി 16ന് സംപ്രേക്ഷണം ചെയ്ത ന്യൂസ് അവർ ചർച്ചയിൽ ജോസഫ് സി.മാത്യുവിനെ എഡിറ്റ് ചെയ്തു മറ്റു അവിടെ ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിലെ പഴയ വീഡിയോ ചേർത്താണ് ഈ ദൃശ്യം നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുണ്ടോ? ഒരു അന്വേഷണം
സംസ്ഥാന സർക്കാർ കാലാവധി കഴിഞ്ഞ ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കാൻ സമ്മതിക്കുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് വ്യാജമാണ്
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തിൽ കഴിവ് തെളിയിച്ച വിദഗ്ധരേയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനം എന്ന റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ് വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.