Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckWeekly Wrap: ലഖ്‌നൗവിലെയും തിരുവനന്തപുരത്തെയും  ലുലു മാൾ, കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് : കഴിഞ്ഞ ആഴ്ചയിലെ...

Weekly Wrap: ലഖ്‌നൗവിലെയും തിരുവനന്തപുരത്തെയും  ലുലു മാൾ, കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് : കഴിഞ്ഞ ആഴ്ചയിലെ പ്രധാന വസ്തുത പരിശോധനകൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ലഖ്‌നൗവിലെയും തിരുവനന്തപുരത്തെയും  ലുലു മാൾ,കേന്ദ്ര സർക്കാർ സ്കോളർഷിപ്പ്, ഗുജറാത്ത് പ്രളയം,ക്യാൻസറിന് സൗജന്യ മരുന്ന് തുടങ്ങി നിരവധി വിഷയങ്ങൾ കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണത്തിന് കാരണമായിട്ടുണ്ട്.

അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി പുതിയ സ്‌കോളർഷിപ്പ്  പ്രഖ്യാപിച്ചുവെന്ന പ്രചരണം തെറ്റ്

അത്തരം പുതിയ സ്‌കോളർഷിപ്പ് ഒന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ലഖ്‌നൗവിലെ ലുലു മാളിൽ ‘നിസ്കരിച്ച’ 4 പേർ’ അറസ്റ്റിലായി എന്ന പ്രചാരണം തെറ്റിദ്ധാരണാജനകം

ഞങ്ങളുടെ അന്വേഷണത്തിൽ, ലഖ്‌നൗവിലെ ലുലു മാളിൽ നിസ്കരിച്ചതിന്  അറസ്റ്റിലായ പ്രതികൾ ഹിന്ദുക്കളാണെന്ന വാദം തെറ്റാണെന്ന് വ്യക്തമായി. ഹനുമാൻ ചാലിസ വായിക്കാൻ ശ്രമിച്ചതിനാണ്  നാല് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

തിരുവനന്തപുരം ലുലു മാൾ പിണറായി വിജയനെ ചുറ്റി കാണിച്ചത് ലുലുവിലെ സ്റ്റാഫ് അല്ല

തിരുവനന്തപുരം ലുലു മാൾ ഉദ്‌ഘാടനത്തിൽ പിണറായി വിജയനോടൊപ്പം ഉണ്ടായിരുന്നത് ലുലുവിലെ സ്റ്റാഫ് അല്ല യുഎഇ വിദേശവ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ-സെയൗദിയാണ് എന്ന ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

 ഗുജറാത്തിലെ പ്രളയം എന്ന പേരിൽ ഷെയർ ചെയ്യുന്ന  വിവിധ ദൃശ്യങ്ങൾ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവ

 ഗുജറാത്തിലെ പ്രളയം  എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ എന്ന പേരിൽ വിവിധ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. എന്നാൽ അവ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും  ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുമെന്ന പ്രചരണം  വ്യാജം

“Imitinef Mercilet എന്ന പേരിൽ ഒരു മരുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഉള്ളത് ‘imatinib mesylate എന്ന മരുന്നാണ്. അത് ഇന്ത്യയിലെ എല്ലാ കാൻസർ സെന്ററിലും കിട്ടും. ആ മരുന്നാണ് പേര് തെറ്റിച്ച് Imitinef Mercilet എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. അത് അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ട് സൗജന്യമായി കൊടുക്കുന്നില്ല. അത്  ക്രോണിക് മൈലോയ്ഡ് ലുക്കീമിയ’ (chronic myeloid leukemia)എന്ന് വിളിക്കപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസർ ചികിൽസയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്. അത് എല്ലാ തരം ബ്ലഡ് ക്യാൻസറിനും ഉപയോഗിക്കാൻ ആവില്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular