വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,സിനിമ നടി ലക്ഷ്മി ഗോപാലസ്വാമി, എന്നിവർ ഈ ആഴ്ചയിലെ വൈറലായ സമൂഹ മാധ്യമ പോസ്റ്റുകളിൽ വിഷയമായവരിൽ ചിലരാണ്.ഇത് കൂടാതെ കർഷക സമരം.മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ആളുടെ വാഹനാപകടം,കൊല്ലത്തെ ബോട്ടപകടം എന്നിവയെ കുറിച്ചും പോസ്റ്റുകൾ ഉണ്ടായിരുന്നു.

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?
ഞങ്ങളുടെ അന്വേഷണത്തിൽ വൈറൽ വീഡിയോയ്ക്ക് കുറഞ്ഞത് 7 വർഷമെങ്കിലും പഴക്കമുണ്ട്.പോരെങ്കിൽ അത് റഷ്യയിലാണ് നടന്നത്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടവുമായി ഈ വീഡിയോയ്ക്ക് ഒരു ബന്ധവുമില്ല.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകം തലതിരിച്ചു വായിച്ചോ?
വിദ്യാഭ്യാസ മന്ത്രി പുസ്തകം തലതിരിച്ചു പിടിച്ചിരിക്കുന്ന ഇമേജ് ഫോട്ടോഷോപ്പ് ചെയ്തതാണ്. ശരിയായ ഫോട്ടോയിൽ അദ്ദേഹം പുസ്തകം ശരിയായാണ് പിടിച്ചിരിക്കുന്നത്.

ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹ വാർത്ത വാസ്തവമിതാണ്
തന്റെ വിവാഹ വാർത്ത വ്യജമാണ് എന്ന് നടി തന്നെ വ്യക്തമാക്കി കഴിഞ്ഞു.

സിഖുകാർ ത്രിവർണ്ണ പതാക കീറുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ കർഷക സമരത്തിൽ നിന്നല്ല
ഇന്ത്യൻ ദേശീയ പതാക കീറുന്ന വീഡിയോ കർഷക സമരത്തിൽ നിന്നല്ല. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ യുഎൻ ആസ്‌ഥാനത്തിനു പുറത്ത് ന്യൂയോർക്കിൽ പ്രതിഷേധിച്ചവരാണ് പതാക കീറിയത്.

ബോട്ട് അപകടത്തിന്റെ ദൃശ്യം 6 കൊല്ലം പഴയത്
ഈ വീഡിയോയിൽ ഈ അടുത്ത കാലത്ത് കൊല്ലത്ത് നടന്ന ബോട്ട് അപകടത്തിന്റെ ദൃശ്യം ആണ് എന്ന പ്രചാരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കേരളത്തിൽ മുൻപ് നടന്ന മറ്റൊരു ബോട്ട് അപകടത്തിൻറെ വീഡിയോ ആണിത്. 2015 മുതൽ എങ്കിലും ഈ വീഡിയോ യൂട്യൂബിൽ ഉണ്ട്.