Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ശബരിമല സ്വർണ്ണ കവർച്ചയുംസമൂഹ മാധ്യമങ്ങളിൽ അലയടിച്ച ഒരു ആഴ്ചയായിരുന്നു ഇത്. അവയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും അത് കൊണ്ട് തന്നെ ഈ ആഴ്ച സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.

നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെ തോല്‍പ്പിച്ചുവെന്ന അവകാശവാദം തെറ്റാണ്
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനെ തോൽപ്പിച്ചുവെന്ന അവകാശവാദം സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. മത്സര രംഗത്ത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല.

തിരുപ്പരങ്കുണ്ട്രം മലയില്‍ ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ജില്ലാ കളക്ടറെ ശാസിക്കുന്ന ദൃശ്യമല്ലിത്
തിരുപ്പരങ്കുണ്ട്രം മലയിൽ ദീപം തെളിയിക്കൽ വിഷയത്തിൽ ജില്ലാ കളക്ടറെ മദ്രാസ് ഹൈക്കോടതി ശാസിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.വീഡിയോ 2022-ൽ പാറ്റ്ന ഹൈക്കോടതിയിൽ നടന്ന, മറ്റൊരു കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടതാണ്.

ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമാണോ?
സിപിഎം നേതാവ് ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഔദ്യോഗിക ഫലങ്ങൾ പ്രകാരം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 253 വോട്ടുകൾ ലഭിച്ചിട്ടുണ്ട് ലഭിച്ചിട്ടുണ്ട്.

ശബരിമല സ്വര്ണക്കളവ് കേസ്: അറസ്റ്റിലായ ശ്രീകുമാര്‍ വി എസ് ശിവകുമാറിന്റെ സഹോദരനാണോ?
ശബരിമല സ്വർണ്ണമോഷണ കേസിൽ അറസ്റ്റിലായ ശ്രീകുമാർ മുൻ കോൺഗ്രസ് മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനാണെന്ന അവകാശവാദം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ബന്ധുക്കളല്ലെന്ന് ഫാക്ട് ചെക്ക് തെളിയിക്കുന്നു.

മലയാറ്റൂര്‍ ചിത്രപ്രിയ വധത്തില്‍ അറസ്റ്റിലായ പ്രതി മുസ്ലീമല്ല
മലയാറ്റൂരിലെ ചിത്രപ്രിയ കൊലക്കേസിൽ അറസ്റ്റിലായ പ്രതി മുസ്ലീമാണെന്ന തരത്തിൽ വ്യാജ പ്രചാരണം നടന്നു. എന്നാൽ അറസ്റ്റിലായത് അലൻ ബെന്നി എന്ന ക്രിസ്ത്യൻ യുവാവാണെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
Sabloo Thomas
December 19, 2025
Sabloo Thomas
December 18, 2025
Sabloo Thomas
December 17, 2025