Daily Reads
Weekly Wrap: ഫ്രാൻസും വന്ദേ ഭാരത് എക്‌സ്പ്രസ്സും യൂണിഫോം സിവിൽ കോഡും: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

ഫ്രാൻസിൽ നടക്കുന്ന കലാപം, വന്ദേ ഭാരത് എക്സ്പ്രസ്സിൽ പഴയ എഞ്ചിൻ ഘടിപ്പിച്ചുവെന്ന വാദം, യൂണിഫോം സിവിൽ കോഡും തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Fact Check: ഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?
പെർത്തിലെ ഓക്ഷൻ യാർഡിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദൃശ്യമാണ് ഫ്രാൻസിൽ നിന്നുള്ളത് എന്ന പേരിൽ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച വൃദ്ധനാണോ ഇത്?
ചിത്രത്തിലെ വൃദ്ധൻ ശരീരത്തിൽ വെച്ച് കെട്ടിയിരിക്കുന്നത് സ്ഫോടകവസ്തുവല്ല ഹാഷിഷാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2014ൽ അഫഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തിവഴി ലഹരിവസ്തു കടത്തുമ്പോൾ അറസ്റ്റിലായ ആളാണ് ചിത്രത്തിൽ.

Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?
നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന മാസ് കണക്ട് ഡ്രൈവിന്റെ ഭാഗമായി നടന്ന ഒരു മിസ്‌ഡ് കോൾ പ്രചരണത്തിന്റെ നമ്പറാണ് ഏകികൃത സിവിൽ നിയമത്തിനെ പിന്തുണയ്ക്കുന്ന നമ്പർ എന്ന പേരിൽ വൈറലായിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പ്രചരണത്തിന്റെ വാസ്തവം
പട്‌ന-റാഞ്ചി റൂട്ടിൽ കമ്മീഷൻ ചെയ്യുന്നതിനായി പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് ട്രെയിന്റെ ആളില്ലാത്ത റേക്കുകൾ പഴയ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് കൊണ്ടുവരുന്നതാണ് വൈറൽ വീഡിയോ വീഡിയോയിൽ ഉള്ളത്. ആ വീഡിയോ വന്ദേ ഭാരത് എക്സ്പ്രസ്സിൽ പഴയ ഡീസൽ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നുവെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യപ്പെടുന്നു.

Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല
. ഓസ്‌ട്രേലിയയിലെ കെഗാരിയിലെ ഒരു കടൽത്തീരത്ത് ജൂൺ 4 ന് ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഒരിനം തെരുവ് നായയായ ഡിംഗോ ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിയെ കടിക്കുന്ന വീഡിയോ ആണിത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.