Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മാത്യു കുഴൽനാടൻ പാചക പുസ്തകം വായിക്കുന്ന ഫോട്ടോ, ഡിവൈഎഫ്ഐയുടെ ലോഗോ എന്ന പേരിൽ ഒരു ഫോട്ടോ, ഓട്ടോ ഡ്രൈവർമാർക്കെതിരെ പരാതി പറയാനുള്ള ഹെൽപ്പ്ലൈൻ നമ്പർ,ഗാസയിലെ എല്ലാ വിദ്യാർത്ഥികളും മരിച്ച സ്ക്കൂൾ എന്ന പേരിൽ ഒരു ഫോട്ടോ ഇതൊക്കെയായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.
ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ പരാതിപ്പെട്ടാനുള്ള സംസ്‌ഥാന തല ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറല്ല 8547639011 എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. പോരെങ്കിൽ ₹3000 എന്നത് ഇത്തരം പരാതികളിൽ ചുമത്താവുന്ന പരമാവധി പിഴ തുകയാണ്.
പ്രചരിക്കുന്ന ചിത്രം ഗാസയില്‍ നിന്നുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ, 202ൽ 1സയ്യിദ് ഉൽ-ഷുഹാദ ഗേൾസ് സ്‌കൂളിലുണ്ടായ ക്രൂരമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ അമ്മ ക്‌ളാസ് മുറിയിൽ നിൽക്കുന്ന പടമാണിത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ എന്ന രീതിയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ചിത്രം എഡിറ്റഡാണ്.
അദ്ദേഹം വായിക്കുന്നത് ഒരു പാചക പുസ്തകമല്ലെന്നും ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അതിനെതിരെ നടന്ന വിമോചന സമരത്തെയും കുറിച്ചുള്ള ഒരു പുസ്തകമാണെന്നും വ്യക്തം.
കുഴല്‍പ്പണം കടത്തിയതിന് അറസ്റ്റിലായ എറണാകുളം സ്വദേശിയായ താനാജി യശ്വന്ത് യാംഗര്‍ എന്നയാളാണ് വീഡിയോയിൽ ഉള്ളത്. ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനല്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 4, 2024
Sabloo Thomas
August 9, 2024
Sabloo Thomas
July 8, 2024