ചന്ദ്രയാൻ എടുത്ത ചന്ദ്രന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു പോസ്റ്റ്. കേരള പോലീസ് വാട്ട്സ്ആപ്പ് നിരീക്ഷിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ്. ഖത്തറിൽ നീരാളി എന്ന പേരിൽ ഒരു പോസ്റ്റ് , ചാണക ജ്യൂസ് എന്ന പേരിൽ ഒരു വീഡിയോ. ഇവയൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ച് വൈറലായ പോസ്റ്റുകളിൽ ചിലത്.

Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ
മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ നടപടിയെ പറ്റി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞ വീഡിയോയിൽ നിന്നും ഉള്ള ഒരു ഭാഗമാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കേരള പോലീസിന്റെ പുതിയ നിർദേശം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല ചിത്രത്തിൽ
മധുവിൻ്റെ ജീവിതം ആസ്‌പദമാക്കി സജി ചൈത്രം നിർമിച്ച “ഡെത്ത് ഓഫ് ഹങ്ങർ” ഹ്രസ്വ ചിത്രത്തിൽ മധുവിൻ്റെ വേഷമിട്ട സുരേന്ദ്രൻ കൂക്കാനമാണ് ഫോട്ടോയിലുള്ളത് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ ഫോട്ടോ ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഫോട്ടോയിൽ ഉള്ളത് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല.

Fact Check: ₹50ന് വിൽക്കുന്ന ചാണക ജ്യൂസ് അല്ലിത്
മഥുരിയിലെ ഒരു ഭാംഗ് കടയില്‍ നിന്നും യുവര്‍ ബ്രൗണ്‍ ഫുഡ്ഡി എന്ന ഫുഡ് വ്ളോഗര്‍ ഭാംഗ് പാനീയം ഉണ്ടാക്കുന്നതിനെ കുറിച്ച് പങ്കുവെച്ച വ്ളോഗാണ് ചാണക ജ്യൂസ് എന്ന പേരില്‍ തെറ്റായി പ്രചരിക്കുന്നത്.

Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ്
വീഡിയോ ആനിമേഷൻ സൃഷ്ടിയാണ്. ഒരു വിഎഫ്എക്സ് ആർട്ടിസ്റ്റ് നിർമ്മിച്ചത്.

Fact Check: ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ വീഡിയോ അല്ലിത്
നാസയുടെ പെർസെവറൻസ് മാർസ് റോവർ പ്രസിദ്ധീകരിച്ച ചൊവ്വയുടെ ചിത്രങ്ങളാണിത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.