Fact Check
Weekly wrap:പോപ്പുലർ ഫ്രണ്ടും ഭാരത് ജോഡോ യാത്രയും:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
ഭാരത് ജോഡോ യാത്രയും പോപ്പുലർ ഫ്രണ്ടുമായിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പ്രധാന ചർച്ച വിഷയങ്ങൾ.അത് കൂടാതെ കോട്ടക്കൽ ആര്യ വൈദ്യശാലയെ കുറിച്ചുള്ള വ്യാജ പ്രചരണവും ക്യാൻസറിന് പൈനാപ്പിൾ ചൂട് വെള്ളം കുടിച്ചാൽ മതിയാവും എന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടന്നു.

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം
കോട്ടക്കൽ ആര്യ വൈദ്യശാല ക്യാൻസർ ചികിത്സ നടത്തുന്നുണ്ടെങ്കിലും അവിടെ സൗജന്യ റേഡിയേഷൻ ചികിത്സയില്ല. പോരെങ്കിൽ പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ടു ചികിത്സ ഏറ്റെടുക്കുന്നുവെന്ന വാദവും തെറ്റാണ്. കാരണം അദ്ദേഹം അന്തരിച്ചു.കിഡ്‌നി രോഗങ്ങൾക്ക് ഉള്ള Azoran 50 Mയും , Takfa. .05 Mg, എന്നീ മരുന്നുകൾ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ നിന്നും സൗജന്യമായി കൊടുക്കും എന്ന വാദവും തെറ്റാണ്.9946368516 എന്ന നമ്പർ ആര്യവൈദ്യശാലയുടേതല്ല. പോരെങ്കിൽ ഈ നമ്പറിലേക്കുള്ള സേവനങ്ങൾ താത്കാലികമായി ലഭ്യവുമല്ല.

എം വിൻസെന്റ് എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചു എന്ന പേരിൽ പ്രചരിക്കുന്ന പടം 2019ലേത്
പടത്തിൽ എംഎൽഎ, പിഎഫ്ഐയുടെ കൊടി പിടിച്ചിരിക്കുകയാണ്. എന്നാൽ എം വിൻസെന്റ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാദം ശരിയല്ല.2019 ൽപോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി ബാലരാമപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടമാണ് പടത്തിൽ.

ടോൾ പ്ലാസയിൽ നിന്നുള്ള വൈറൽ വീഡിയോ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കേരളത്തിൽ നിന്നുള്ളതല്ല
കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിലുള്ള വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ വീഡിയോ ഓഗസ്റ്റ് മാസത്തിലേതാണ്.

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?
തമിഴ്‌നാട്ടില്‍ നിന്നുള്ള പിബി അംഗം ജി.രാമകൃഷ്ണനാണ് ആദ്യ ചിത്രത്തിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടാമത്തെ ചിത്രത്തിലുള്ളത് ഇടുക്കി, തേക്കടിയിലെ അല്‍ത്താഫ് ഹോട്ടലിലെ പെറോട്ട ഉണ്ടാക്കുന്ന തൊഴിലാളിയാണ്.

ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസർ ഭേദമാക്കില്ല, വൈറലാവുന്ന അവകാശവാദം തെറ്റാണ്
ക്യാൻസറിനുള്ള പ്രതിവിധിയായി ചൂടുള്ള പൈനാപ്പിൾ വെള്ളം ഫലപ്രദമാണ് എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്‌ചെക്കറിന്റെ ഗവേഷണത്തിൽ തെളിഞ്ഞു. പൈനാപ്പിളിലെ എൻസൈം കോശവളർച്ചയെ തടയുകയും ടെസ്റ്റ് ട്യൂബ് ക്രമീകരണങ്ങളിൽ വ്യത്യസ്‌ത കാൻസറുകളിൽ കോശ അപ്പോപ്‌ടോസിസിന് (മരണം) പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാൽ അത് കൊണ്ട് മാത്രം ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസറിനുള്ള പ്രതിവിധിയാവുന്നില്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.