കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ വാർത്തകൾ പ്രധാനമായും ശബരിമലയിലെ മണ്ഡല കാലവുമായും ഇപ്പോൾ നടക്കുന്ന 2022 ഖത്തർ ഫിഫ ലോകകപ്പും ആയിരുന്നു. മണ്ഡല കാലവും ആയി ബന്ധപ്പെട്ട് വൈറലായ ഒരു പ്രചരണം തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്നതാണ്.

ഖുറാൻ പാരായണത്തിന്റെ വീഡിയോ ഫിഫ ലോകകപ്പ് 2022 ഉദ്ഘാടനത്തിന്റെതല്ല
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിൽ കുട്ടികൾ ഖുർആൻ പാരായണം ചെയ്യുന്ന വീഡിയോയ്ക്ക് ഒരു വർഷം പഴക്കമുണ്ടെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഖത്തറിലെ അൽ-തമ്മാമ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പരിപാടിയിലെ ഖുറാൻ പാരായണത്തിന്റെ ആണത്.

സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഖത്തർ ഫിഫ ലോകകപ്പ് 2022ലേതല്ല
.
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേതല്ല സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായിഡ്രോണിൽ
ഒരാൾ വരുന്ന വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ വീഡിയോ 2019ലെ സൗദി കിംഗ് കപ്പ് ഫൈനൽ മത്സരത്തിൽ നിന്നുള്ളതാണ്. പോസ്റ്റിൽ ഖത്തറിൽ നിന്നാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഈ വിഡീയോ ഏത് സ്ഥലത്ത് നിന്നുള്ളതാണ് എന്നോ എന്ന് എടുത്തതാണ് എന്നോ വ്യക്തമാക്കാത്തത് കൊണ്ട് ഈ ലോകകപ്പിൽ നിന്നുള്ളതാണ് എന്ന് തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നുണ്ട്.

വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട് ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയുക
സാമ്പത്തിക ശേഷിയില്ലാത്തത് കൊണ്ടല്ല ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകിയത് എന്നും ശീലമില്ലാത്തത് കൊണ്ടാണ് കുട്ടി ഷൂവില്ലാതെ ഓടിയത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായുള്ള മനോരമ ഓൺലൈനിന്റെ സ്ക്രീൻ ഷോട്ട് വ്യാജം
മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് നടക്കുന്ന വ്യാജ പ്രചാരണമാണിത് എന്ന് ഞങ്ങളിടെ അന്വേഷണത്തിൽ വ്യക്തമായി.

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്
നടരാജ് പെൻസിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.